ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ പരാജയപ്പെടുത്തി പാക്കിസ്ഥാന്‍ കിരീടം സ്വന്തമാക്കി. വളരെ നിരാശ തോന്നുന്നുവെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറയുന്നത്.

മത്സരത്തിനു ശേഷം വിരാട് കോലി പറഞ്ഞ വാക്കുകള്‍

വളരെ നിരാശ തോന്നുന്നു. പാക്കിസ്ഥാന്‍ ടീമിന് അഭിനന്ദനങ്ങള്‍. അവര്‍ കാര്യങ്ങള്‍ അവര്‍ക്ക് അനുകൂലമാക്കി. അവരുടെ ദിവസം അവര്‍ക്ക് ആരെയും കീഴടക്കാനാകും. പക്ഷേ എന്റെ മുഖത്തെ ചിരി മാഞ്ഞിട്ടില്ല. കാരണം എന്റെ ടീമിനെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. അവര്‍ നമ്മളെക്കാളും മികച്ച രീതിയില്‍ കളിച്ചു. അതിന്റെ ക്രഡിറ്റ് അവര്‍ക്കുണ്ട്. അവര്‍ തീവ്ര ആഗ്രഹത്തോടെയാണ് മത്സരിച്ചത്. നമ്മുടെ എതിരാളികള്‍ മികച്ച ക്രിക്കറ്റാണ് കളിച്ചത്.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 339 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ഇന്നിംഗ്സ് 30.3 ഓവറില്‍ 158 റണ്‍സിന് അവസാനിക്കുകയായിരുന്നു.