ഇന്ത്യന്‍ ടീമിലെ എന്നല്ല, ലോകത്തെ തന്നെ ഏറ്റവും മികച്ച ബൗളറാണ് ആര്‍ അശ്വിന്‍. ചാംപ്യന്‍ സ്‌പിന്നര്‍ എന്നറിയപ്പെടുന്ന അശ്വിന്റെ അവസാന ആറു കളികളിലെ പ്രകടനം ഇന്ത്യന്‍ ആരാധകരെ ശരിക്കും അസ്വസ്ഥപ്പെടുത്തുന്നതാണ്. അവസാന ആറു കളികളില്‍ അശ്വിന് ലഭിച്ചത് നാലു വിക്കറ്റ് മാത്രമാണ്. ഇതില്‍ നാലു കളികളില്‍ ഒരു വിക്കറ്റും ലഭിച്ചില്ല. വിക്കറ്റ് ലഭിച്ചില്ലെന്ന് മാത്രമല്ല, വിട്ടുനല്‍കിയ റണ്‍സിലും ബാഹുല്യം ഏറെയാണ്.

അശ്വിന്റെ അവസാന ആറു കളികളിലെ ബൗളിങ് പ്രകടനം നോക്കൂ- 0/60

0/63
3/65
0/60
1/43
0/48

ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍, മല്‍സരം 18 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് ഓവറാണ് അശ്വിന്‍ ബൗള്‍ ചെയ്‌തത്. ഇതില്‍ 28 റണ്‍സ് വിട്ടുനല്‍കി. പാക് ബാറ്റ്‌സ്‌മാന്‍മാര്‍ അനായാസമായാണ് അശ്വിനെ നേരിടുന്നത്.