Asianet News MalayalamAsianet News Malayalam

കൊച്ചി- ദില്ലി റൂട്ടില്‍ ഇനി എയര്‍ ഏഷ്യയില്‍ പറക്കാം, ടിക്കറ്റ് നിരക്കുകള്‍ ഈ രീതിയില്‍

വളര്‍ന്നു കൊണ്ടിരിക്കുന്ന നെറ്റ്‌വര്‍ക്കില്‍ പുതിയ രണ്ടു റൂട്ടുകള്‍ കൂടി ചേര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഈ പുതിയ സര്‍വീസുകളിലൂടെ അതിഥികള്‍ക്ക് മിതമായ നിരക്കില്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കുകയാണ് ലക്ഷ്യമെന്നും എയര്‍ ഏഷ്യ ഇന്ത്യ സിഒഒ സഞ്ജയ് കുമാര്‍ പറഞ്ഞു.

AirAsia India launches new routes between New Delhi- Kochi
Author
Kochi, First Published Nov 13, 2019, 2:54 PM IST

കൊച്ചി: ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യ ഇന്ത്യ ദില്ലി, കൊച്ചി, അഹമ്മദാബാദ് റൂട്ടുകളില്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു. ഈ റൂട്ടുകളിലെ സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിക്കുന്നുണ്ട്. വിവിധ നഗരങ്ങള്‍ തമ്മിലുള്ള കണക്റ്റീവിറ്റി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

ദില്ലി-കൊച്ചി റൂട്ടിലെ എല്ലാ ഫ്‌ളൈറ്റുകള്‍ക്കും 3,915 രൂപയാണ് നിരക്ക്. ദില്ലി- അഹമ്മദാബാദ് റൂട്ടില്‍ 2,015 രൂപയാണ്. ബുക്കിങ് ആരംഭിച്ചു. ഡിസംബര്‍ 20ന് ഈ പുതിയ സര്‍വീസുകള്‍ ആരംഭിക്കും.

വളര്‍ന്നു കൊണ്ടിരിക്കുന്ന നെറ്റ്‌വര്‍ക്കില്‍ പുതിയ രണ്ടു റൂട്ടുകള്‍ കൂടി ചേര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഈ പുതിയ സര്‍വീസുകളിലൂടെ അതിഥികള്‍ക്ക് മിതമായ നിരക്കില്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കുകയാണ് ലക്ഷ്യമെന്നും എയര്‍ ഏഷ്യ ഇന്ത്യ സിഒഒ സഞ്ജയ് കുമാര്‍ പറഞ്ഞു.

ഡിസംബര്‍ 20 മുതല്‍ ദിവസവും സര്‍വീസുകളുണ്ടാകും. ദില്ലിയില്‍ നിന്നും രാവിലെ 4:55ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് രാവിലെ 8:00ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്നും രാവിലെ  8:50ന് പുറപ്പെട്ട് ദില്ലിയില്‍ ഉച്ചയ്ക്ക് 12:00ന് എത്തിചേരും. 

എയര്‍ ഏഷ്യയുടെ 21-ാം ലക്ഷ്യമായി അഹമ്മദാബാദിനെ ചേര്‍ത്തത് ഈയിടെയാണ്. അഹമ്മദാബാദിനും ബെംഗളൂരുവിനും ഇടയില്‍ ഏഴു ഫ്‌ളൈറ്റുകളുണ്ട്.

Follow Us:
Download App:
  • android
  • ios