Asianet News MalayalamAsianet News Malayalam

വീട് സിമ്പിളായി വാട്ടർപ്രൂഫ് ചെയ്യാം; പുതിയ വിപ്ലവമായി ഏഷ്യൻ പെയിന്റ്സ് സ്മാർട്ട്കെയർ ഹൈഡ്രോലോക് എക്സ്ട്രീം

ഇനി സൗകര്യംപോലെ, ഫലപ്രദമായി, താങ്ങാവുന്ന വിലയിൽ വീടിന്റെ ഇന്റീരിയർ വാട്ടർപ്രൂഫിങ് ചെയ്യാം.

Asian Paints SmartCare Hydroloc Xtreme for interior waterproofing
Author
First Published Aug 30, 2023, 7:19 PM IST

വാട്ടർ ലീക്കേജ് പരിഹരിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് അനു​ഗ്രഹമായി ഏഷ്യൻ പെയിന്റ്സിന്റെ വാട്ടർപ്രൂഫിങ് ഉൽപ്പന്നം സ്മാർട്ട്കെയർ ഹൈഡ്രോലോക് എക്സ്ട്രീം (Asian Paints SmartCare Hydroloc Xtreme). എളുപ്പത്തിൽ വാട്ടർപ്രൂഫിങ് ഉറപ്പുവരുത്തുന്ന ഈ ഉൽപ്പന്നം കുറഞ്ഞ ചെലവിൽ സമ്പൂർണമായ സംരക്ഷണം നൽകുന്നു. 

റെഡി ടു യൂസ് ആണ് എന്നതുകൊണ്ട് പ്ലാസ്റ്ററിലേക്ക് നേരിട്ട് പുട്ടിക്ക് മുൻപ് നേരിട്ട് സ്മാർട്ട്കെയർ ഹൈഡ്രോലോക് എക്സ്ട്രീം അടിക്കാം. ഭിത്തിയിലെ പ്ലാസ്റ്റർ ഇളക്കുകയോ മറ്റു റിപ്പയർ വർക്കുകൾ നടത്തുകയോ വേണ്ട. അതായത് ഒരു കോട്ട് പെയിന്റ് അടിക്കുന്നതുപോലെ സിമ്പിളായി വീട് വാട്ടർപ്രൂഫ് ചെയ്യാം.

ഭിത്തി പൊളിക്കേണ്ട!

വാട്ടർപ്രൂഫ് ചെയ്യാൻ ഭിത്തിയിലെ പ്ലാസ്റ്റർ ഇളക്കുന്ന പരിപാടി ഇനി ചെയ്യേണ്ടതില്ല. പുതിയ സ്മാർട്ട്കെയർ ഹൈഡ്രോലോക് എക്സ്ട്രീം നേരിട്ട് അപ്ലൈ ചെയ്യാം. ഏതെങ്കിലും തരത്തിലുള്ള കൺസ്ട്രക്ഷൻ വർക്കുകൾ ആവശ്യമില്ല. ഭിത്തികളുടെ സംരക്ഷണവും ഉറപ്പും കുറയ്ക്കാതെ തന്നെ വാട്ടർലീക്കേജ് പരിഹരിക്കാൻ ഇത് സഹായിക്കും. ഉപയോക്താക്കളുടെ സംതൃപ്തി ഉറപ്പുവരുത്തുന്ന സ്മാർട്ട്കെയർ ഹൈഡ്രോലോക് എക്സ്ട്രീം വാട്ടർപ്രൂഫിങ്ങിന്റെ ചാമ്പ്യൻ ആണ്.

അകത്തെ വാട്ടർപ്രൂഫിങ്

ഏഷ്യൻ പെയിന്റ്സ് സ്മാർട്ട്കെയർ ഹൈഡ്രോലോക് എക്സ്ട്രീം ഇന്റീരിയർ വാട്ടർപ്രൂഫിങ്ങിനുള്ള അൾട്ടിമേറ്റ് സൊല്യൂഷൻ ആണ്. വിപണിയിലെ മറ്റു വാട്ടർപ്രൂഫിങ് ഉൽപ്പന്നങ്ങൾ പുറം ഭിത്തികൾക്ക് മാത്രമാണ് സംരക്ഷണം നൽകുന്നത്. അതേ സമയം സ്മാർട്ട്കെയർ ഹൈഡ്രോലോക് എക്സ്ട്രീം അകം ഭിത്തികളെ സംരക്ഷിച്ച് മൊത്തത്തിലുള്ള വാട്ടർപ്രൂഫിങ് ഉറപ്പാക്കുന്നു.

അഞ്ച് വർഷം വാറന്റി

സ്മാർട്ട്കെയർ ഹൈഡ്രോലോക് എക്സ്ട്രീം വിശ്വസിച്ച് വാങ്ങാവുന്ന ഉൽപ്പന്നമാണ്. ഈ വാട്ടർപ്രൂഫിങ് സൊല്യൂഷന് ഏഷ്യൻ പെയിന്റ്സ് നൽകുന്ന വാറന്റി അഞ്ച് വർഷമാണ്. ഇത് വീട്ടുടമകൾക്ക് മനശാന്തിയും തങ്ങളുടെ നിക്ഷേപം സുരക്ഷിതമാണെന്നുമുള്ള ഉറപ്പുകൂടെ നൽകുന്നു.

വാട്ടർ ലീക്കേജ് പ്രശനങ്ങളെ ഫലപ്രദമായി നേരിടുന്നതിനുള്ള ഒരു പുതിയ വഴിയാണ് ഏഷ്യൻ പെയിന്റ്സിന്റെ സ്മാർട്ട്കെയർ ഹൈഡ്രോലോക് എക്സ്ട്രീം. വളരെ സിമ്പിളായ, ചെലവ് കുറഞ്ഞ മാർ​ഗ്​ഗത്തിലൂടെ വാട്ടർപ്രൂഫിങ് സാധ്യമാക്കുന്ന ഈ ഉൽപ്പന്നം ഹോം ഇംപ്രൂവ്മെന്റ് മേഖലയിൽ വഴിത്തിരിവുമാണ്. ഇനി സൗകര്യംപോലെ, ഫലപ്രദമായി, താങ്ങാവുന്ന വിലയിൽ വീടിന്റെ ഇന്റീരിയർ വാട്ടർപ്രൂഫിങ് ചെയ്യാം. ദീർഘകാലം വീടുകളെ വാട്ടർ ലീക്കേജിൽ നിന്നും സംരക്ഷിക്കാം.
 

Follow Us:
Download App:
  • android
  • ios