Asianet News MalayalamAsianet News Malayalam

ഭീമ ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം ഷാർജ മുവേലയിൽ തുറന്നു

കേരളം, കര്‍ണാടകം, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള പരമ്പരാഗത ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ വലിയ ഒരു ശേഖരം തന്നെ ഇവിടെയുണ്ട്

bhima jewelery opens new showroom in sharjah
Author
Kochi, First Published May 8, 2021, 10:30 AM IST

മലയാളിയുടെ സ്വര്‍ണാഭരണ സങ്കൽപ്പങ്ങൾക്ക് പുതിയ മാനം നൽകിയ ഭീമ ജ്വല്ലേഴ്‍സ് ഷാര്‍ജയിലെ മുവേലയയിലെ ഷോറൂം റീലോഞ്ച് ചെയ്തു. നെസ്റ്റോയിലെ ഗ്രൗണ്ട് ഫ്ലോറിലാണ് ഷോറൂം സ്ഥിതി ചെയ്യുന്നത്.  പരിശുദ്ധവും പവിത്രവുമായ സ്വര്‍ണാഭരണങ്ങളുടെ പര്യായമായ  ഭീമ ജ്വല്ലേഴ്‍സ് നിരവധി വ്യത്യസ്ഥമായ കളക്ഷനുകള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ ഏരിയാണ് യുഎഇയിലെ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. കേരളം, കര്‍ണാടകം, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള പരമ്പരാഗത ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ വലിയ ഒരു ശേഖരം തന്നെ ഇവിടെയുണ്ട്.

യുഎഇയെന്നത് വിവിധ രാജ്യങ്ങളില്‍ നിന്നുളള ആളുകള്‍ ഒത്തുചേരുന്ന സ്ഥലമായതിനാൽ തന്നെ  അവരുടെയെല്ലാം അഭിരുചിക്കനുസരിച്ചുളള ആഭരണ ശ്രേണിയാണ് ഭീമ ഒരുക്കിയിട്ടുളളത്. വിപുലമായ ആഭരണ ശ്രേണിക്ക് പുറമെ, ഷോറൂം വിശാലമായതിനാല്‍ സർക്കാർ നിര്‍ദേശങ്ങള്‍ പാലിച്ച് സാമൂഹിക അകലം പാലിച്ച് വളരെ സൗകര്യപ്രദമായി ഷോപ്പിംഗ്‌ നടത്താനാകുമെന്നതാണ് ഇവിടത്തെ സവിശേഷത. മുഴുവന്‍ ഉപയോക്താക്കളും ഇതിൽസഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഭീമ  ചെയര്‍മാന്‍ ബി.ഗോവിന്ദന്‍ പറഞ്ഞു.

96 വർഷത്തെ പ്രവർത്തന പാരമ്പര്യമുളള ഭീമ ഉപഭോക്താക്കളുടെ സൗകര്യാ‍ർത്ഥമാണ് നവീകരിച്ച ഷോറൂം ഷാര്‍ജയിലെ മുവേലയയിൽ തുറന്നത്. ഏത് ജ്വല്ലറിയില്‍ നിന്നുമുള്ള പഴയ സ്വര്‍ണം വാങ്ങുന്നുവെന്ന തങ്ങളുടെ സൗകര്യപ്രദമായ സംവിധാനം സ്വര്‍ണ നിക്ഷേപത്തിലുള്ള തങ്ങളുടെ ഉപയോക്താക്കളുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ സ്വ‍ർണമെന്നത് പ്രധാന ഘടകമാണ്. ജീവിതത്തിലെ ഓരോ നല്ല മുഹൂർത്തങ്ങളിലും സ്വർണം വാങ്ങുകയും സമ്മാനം നല്‍കുകയും ചെയ്യുമ്പോള്‍ അനുഭവിക്കുന്ന സന്തോഷം വിലമതിക്കാനാകാത്തതാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അഭിഷേക് ബിന്ദു മാധവ് പറഞ്ഞു. വ്യത്യസ്ത വിലയിലും ഗ്രേഡുകളിലുമുള്ള ഡയമണ്ട്സും ഇവിടെ ലഭ്യമാണ്. ഏത് പ്രായക്കാര്‍ക്കും അവർക്ക് ഇഷ്ടപ്പെട്ട ഡിസൈനുകളിലുള്ള ആഭരങ്ങൾ ലഭ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഉപഭോക്താക്കളുടെ മാറിയ ആഭരണ സങ്കല്‍പങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഉൾകൊണ്ട് വിവിധ കളക്ഷനുകള്‍ ഈ ഷോറൂമിൽ സജ്ജമാക്കിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios