ന്യൂയോര്‍ക്ക്: ഹോളിവുഡിലെ ഏറ്റവും വലിയ പ്രെഡക്ഷന്‍ കമ്പനികളില്‍ ഒന്നായ 'വാള്‍ട്ട് ഡിസ്നി'യുടെ സിഇഒ സ്ഥാനം റോബര്‍ട്ട് ഐഗര്‍ ഒഴിയുന്നു. പകരം കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം ഐഗര്‍ ഏറ്റെടുക്കും. 2021 ഡിസംബര്‍ 31 വരെയായിരിക്കും അദ്ദേഹത്തിന്‍റെ കാലവധി.

ഡിസ്നി പാര്‍ക്സിന്‍റെ മേധാവി ബോബ് ചാപ്ക് പുതിയ സിഇഒയായി സ്ഥാനമേല്‍ക്കും. 2005 മുതല്‍ ഐഗറായിരുന്നു കമ്പനിയുടെ സിഇഒ. 100 വര്‍ഷം ചരിത്രം അവകാശപ്പെടാനുളള പ്രൊഡക്ഷന്‍ കമ്പനിയുടെ ആറാമത്തെ സിഇഒയാണ് അദ്ദേഹം. 

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഡിസ്നിക് വലിയ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. ട്വന്‍റിഫസ്റ്റ് സെ‌ഞ്ച്വറി ഫോക്സിനെ ഏറ്റെടുക്കുകയും ഡയറക്ട് ടു കണ്‍സ്യൂമര്‍ സര്‍വീസ്  ആരംഭിക്കുകയും ചെയ്തതോടെയാണ് കമ്പനിയുടെ ബിസിനസ്സില്‍ വലിയ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തത്.