മുംബൈ: ഭാരത് പെട്രോളിയത്തിന്‍റെ ഓഹരി വില്‍പ്പനയ്ക്കായി ഈ മാസം നന്നെ താല്‍പര്യ പത്രം ക്ഷണിച്ചേക്കും. വാങ്ങാന്‍ താല്‍പര്യം കാണിക്കുന്ന നിക്ഷേപകരുടെ അഭിപ്രായങ്ങള്‍ കൂടി തേടിയ ശേഷം ടെന്‍ഡറിലേക്ക് നീങ്ങാനാണ് ആലോചന. 

അന്താരാഷ്ട്ര ഭീമന്മാരായ അരാംകോ, റോസ്നെഫ്റ്റ്, എക്സണ്‍ മൊബൈല്‍, ടോട്ടല്‍ എസ്എ എന്നിവര്‍ക്ക് ഭാരത് പെട്രോളിയത്തില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുളളതായാണ് റിപ്പോര്‍ട്ടുകള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വേദാന്ത തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്കും താല്‍പര്യമുളളതായാണ് സൂചന. താല്‍പര്യപത്രം, കമ്പനിയെക്കുറിച്ചുളള പ്രാഥമിക വിവര രേഖ എന്നിവയ്ക്ക് ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട മന്ത്രിതല സമിതി അനുമതി നല്‍കയിട്ടുണ്ട്. 

താല്‍പര്യപത്രം ക്ഷണിക്കും മുന്‍പ് മന്ത്രിമാര്‍ ഉള്‍പ്പെട്ട മറ്റൊരു കമ്മിറ്റി കൂടി രേഖകള്‍ പരിശോധിക്കും.