Asianet News MalayalamAsianet News Malayalam

Chungath Jewellery Lenkara : അലങ്കാരപ്രഭയോടെ ചുങ്കത്ത് ജ്വലറിയുടെ ‘ലങ്കാര’

ഡിസൈനർ ജ്വല്ലറിയുടെ ഏറ്റവും നൂതനവും മനസ്സിനിണങ്ങുന്നതുമായ പരിണാമമാണ് ‘ലങ്കാര’ വാഗ്ദാനം ചെയ്യുന്നത്. ഓരോ വ്യക്തിയുടെയും സൗന്ദര്യസങ്കൽപങ്ങൾ സ്വർണത്തിലും അമൂല്യരത്നങ്ങളിലും സാക്ഷാത്കരിക്കപ്പെടുന്ന അപൂർവ അനുഭവം ‘ലങ്കാര’ ഒരുക്കുന്നു.

Chungath Jewellery Lenkara making historic differences in  jewelry designing  field
Author
Kochi, First Published Jun 2, 2022, 4:38 PM IST

ജ്വല്ലറി ഡിസൈനിങ്  മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു കളമൊരുക്കിക്കൊണ്ടാണ് ചുങ്കത്ത് ജ്വലറിയുടെ ‘ലങ്കാര’ പിറവി കൊള്ളുന്നത്. വിവാഹം എവിടെ വേണം എന്നത് മുതൽ വരനും വധുവിനും മാത്രമല്ല ബന്ധുക്കൾക്ക് പോലും ചേരുന്ന ആകർഷകമായ വസ്ത്രങ്ങൾ വരെ കസ്റ്റമൈസ് ചെയ്തു സൃഷ്ടിക്കുന്ന ഇക്കാലത്ത് ആഭരണങ്ങളും വ്യക്തിഗത സൗന്ദര്യസങ്കൽപങ്ങൾക്കനുസരിച്ചു രൂപകൽപന ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണേറെ.

ഡിസൈനർ ജ്വല്ലറിയുടെ ഏറ്റവും നൂതനവും മനസ്സിനിണങ്ങുന്നതുമായ പരിണാമമാണ് ‘ലങ്കാര’ വാഗ്ദാനം ചെയ്യുന്നത്. ഓരോ വ്യക്തിയുടെയും സൗന്ദര്യസങ്കൽപങ്ങൾ സ്വർണത്തിലും അമൂല്യരത്നങ്ങളിലും സാക്ഷാത്കരിക്കപ്പെടുന്ന അപൂർവ അനുഭവം ‘ലങ്കാര’ ഒരുക്കുന്നു. ആഭരണ കളക്ഷൻ അന്യാദൃശമാകണമെന്ന ഓരോ വ്യക്തിയുടെയും അഭിലാഷം സഫലമാക്കുകയെന്നത് ഇന്നത്തെ ജ്വല്ലറി ഡിസൈനർമാർക്കു വലിയ വെല്ലുവിളിയാണ്. 

ആ വെല്ലുവിളിയെ സർഗാത്മകമായി നേരിടാനുള്ള പ്രാഗത്ഭ്യം നേടാൻ അവസരമൊരുക്കുകയാണു ലങ്കാര ഇൻസ്റ്റിറ്റ്യൂട്ട്. ‘ലങ്കാര’യിലെ ഡിസൈനർമാർ ഉപഭോക്താക്കളുടെ ആശയങ്ങൾ രേഖാചിത്രങ്ങളിലും CAD സോഫ്റ്റവെയർ മുഖേന ആഭരണരൂപത്തിലും സൃഷ്ടിക്കുന്നു. ഓരോ ഘട്ടത്തിലും ഉപഭോക്താവിനു മാറ്റങ്ങൾ വരുത്താൻ അവസരമുണ്ട്. രൂപകൽപനയിലും മൂല്യത്തിലും പൂർണതൃപ്തിയായാൽ ഡിസൈൻ അന്തിമമായി നിശ്ചയിക്കുന്നു. ഇങ്ങനെ രേഖാചിത്രത്തിൽനിന്ന് അമൂല്യമായ ആഭരണത്തിലേക്കുള്ള പരിണാമത്തിൽ ഭാവനയും ക്രിയാത്മകതയും സാങ്കേതികജ്ഞാനവും കൈകോർക്കുന്നു.

ഡിസൈൻ എക്സ്പെർട്ടാകാം..!

മുൻപ് ജ്വല്ലറി ഡിസൈനറാകാനുള്ള മാർഗം പരിചയസമ്പന്നനായ ഡിസൈനറുടെ കീഴിൽ ഏറെ നാൾ പരിശീലനം നേടുക മാത്രമായിരുന്നെങ്കിൽ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ സ്കിൽ ഇന്ത്യ, നാഷനൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ എന്നീ സ്ഥാപനങ്ങളുടെ അംഗീകാരമുള്ള സർട്ടിഫിക്കറ്റോടെ അഭിരുചിയുള്ളവർക്ക് ആഭരണ ഡിസൈനിങ്  മേഖലയിൽ പ്രാഗൽഭ്യം നേടാൻ അവസരമുണ്ട്. 

ആഭരണ വിപണനരംഗത്ത് ഒരു നൂറ്റാണ്ടിന്റെ കരുത്തുറ്റ പാരമ്പര്യമുള്ള ചുങ്കത്ത് ജ്വല്ലറിയുടെ സാമൂഹിക പ്രതിബദ്ധതയുടെയും വിദൂര വീക്ഷണത്തിന്റെയും ഉൽപന്നമായ ലങ്കാര ജ്വല്ലറി ഡിസൈൻ & മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (LJDMI) ഈ മേഖലയിലെ പ്രഫഷനലിസത്തിന്റെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായതാണ്.

വിദ്യാഭ്യാസ, ആഭരണ ഡിസൈൻ രംഗത്തെ പരിചയസമ്പന്നരുടെ നേതൃത്വത്തിൽ വിഭാവനം ചെയ്യപ്പെട്ട ഈ സ്ഥാപനം ആഭരണ രൂപകൽപനയിലും അതിന്റെ നൂതന സാങ്കേതികനിർമാണ രീതികളിലും മാത്രമല്ല, ആഭരണ വിപണിയുടെ മാനേജ്മെന്റ് മേഖലയിലും പരിശീലനം നൽകുന്ന ഹ്രസ്വകാല കോഴ്സുകളാണ് ആരംഭിച്ചിരിക്കുന്നത്. സാധാരണക്കാർക്കു താങ്ങാനാവുന്ന ഫീസുകളിൽ കേന്ദ്ര സർക്കാർ അംഗീകാരത്തോടെയുള്ള ജ്വല്ലറി ഡിസൈൻ, റീട്ടെയിൽ, മാനേജ്മെന്റ് ഷോർട് ടേം കോഴ്സുകളും (6 മാസം) ഇവിടെ ലഭ്യമാണ്. സോഷ്യൽ മീഡിയ വഴി സ്വന്തം ഡിസൈനുകൾ വിപണനം ചെയ്യാൻ താൽപര്യമുള്ള വീട്ടമ്മമാർക്കും യുവതികൾക്കും അനുയോജ്യമായ കോഴ്സുകളുണ്ട്. 

അവർക്ക് അനുയോജ്യമായ പരിശീലന സമയക്രമവും ലഭ്യമാണ്. അഭിരുചി അറിയാൻ ഫ്രീ കരിയർ കൗൺസലിങ് നടത്തി അനുയോജ്യമായ കോഴ്സിലേക്കു പ്രവേശനം നൽകുകയാണു രീതി. ഡ്രാഫ്റ്റിങ്, ഡിസൈൻ, തിയറി, ഫ്രീ ഡ്രോയിങ്, വിവിധ മാധ്യമങ്ങൾ ഉപയോഗിക്കേണ്ട രീതി, CAD എന്നിവയിലെല്ലാം പരിശീലനം നൽകുന്ന അധ്യയനരീതിയാണ് LJDMI പിന്തുടരുന്നത്. ജ്വല്ലറി വ്യവസായ രംഗത്തെ ഏതുതരം തൊഴിലിനും ചെറുപ്പക്കാരെ പ്രാപ്തരാക്കുന്ന പഠനാന്തരീക്ഷവും LJDMI ഉറപ്പുനൽകുന്നു.

കിട്ടും, ‘തിളങ്ങുന്ന’ ജോലി

ജ്വല്ലറി മേഖലയിൽ ഏറെ വർഷം അനുഭവസമ്പത്തുള്ളവരാണ് ഈ സ്ഥാപനത്തിലെ പരിശീലകർ. അതുകൊണ്ടുതന്നെ ഈ മേഖലയിൽ നിന്നുള്ള ഏറ്റവും മികച്ച പരിശീലനം ‘ലങ്കാര’യിൽ ഉറപ്പാക്കാം. ജ്വല്ലറി ഷോ വിൻഡോകളിലെ മനം കവരുന്ന ഡിസൈനുകളിലുള്ള ആഭരണങ്ങൾക്കു രൂപകൽപന നൽകുന്നത് പരിചയസമ്പന്നരായ ഡിസൈനർമാരാണ്. ലോകോത്തര ജ്വല്ലറി സ്ഥാപനങ്ങളിൽ പ്രഫഷനൽ ഡിസൈനർമാർക്ക് ഡിമാന്റ് കൂടിക്കൊണ്ടേയിരിക്കുകയാണ്. 

അതുകൊണ്ടു തന്നെ ജ്വല്ലറി ഡിസൈനിങ് പഠിച്ചിറങ്ങിയ വിദ്യാർഥികൾക്ക് ഉയർന്ന ശമ്പളത്തിൽ ഉറപ്പായും ജോലി ലഭിക്കുന്നു. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന ധാരാളം പേർക്ക് മെച്ചപ്പെട്ട ശമ്പളത്തിൽ തൊഴിൽ നൽകാൻ ചുങ്കത്ത് ഗ്രൂപ്പ് തന്നെ തയ്യാറാണ്. മറ്റു ജ്വല്ലറി ഗ്രൂപ്പുകളിലും ധാരാളം തൊഴിലവസരങ്ങളുണ്ട്. ഈ കോഴ്സുകൾ കഴിഞ്ഞിറങ്ങുന്നവരെ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും മാത്രമല്ല രാജ്യാന്തര തലത്തിലെ ജ്വല്ലറികളിലും അനുബന്ധ വ്യവസായ സ്ഥാപനങ്ങളിലും ഉയർന്ന വരുമാനമുള്ള തൊഴിലവസരങ്ങളാണു കാത്തിരിക്കുന്നത്. ഉന്നത നിലവാരമുള്ള തൊഴിൽ മേഖല തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് LJDMIയിലെ കോഴ്സുകൾ ഒരു വഴിത്തിരിവാകുമെന്നു തീർച്ച. 

Latest Videos
Follow Us:
Download App:
  • android
  • ios