Asianet News MalayalamAsianet News Malayalam

സീലിങിലെ വിള്ളലുകളും ചോർച്ചയും; നിങ്ങള്‍ എന്ത് ചെയ്യും?

ഡോ. ഫിക്സിറ്റ് റൂഫ് സീൽ പോലുള്ള വിശ്വസനീയമായ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഒരു പ്രൊഫഷണൽ വാട്ടർ പ്രൂഫിംഗാണ് സീലിങ് നന്നാക്കാനുള്ള ഏറ്റവും നല്ല മാർഗം. 

Cracks and seepage in the ceiling, What should you do?
Author
Kochi, First Published Mar 12, 2021, 9:51 AM IST

വീടിനുണ്ടാവുന്ന വിള്ളലുകളും ചോർച്ചയും നമ്മുടെ സമാധാനം ഇല്ലാതാക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലാ. മനോഹരമായ നമ്മുടെ സ്വപ്നവീട് നശിക്കുന്നത് നമ്മുക്ക് ചിന്തിക്കാൻ കഴിയുന്ന കാര്യമല്ലാ. വിള്ളലുകളും ചോർച്ചയും പാടുകളും മൂലമുണ്ടാവുന്ന കേടുപാടുകൾ വീടിനെ നശിപ്പിക്കുകയും ചെയ്യുന്നു ,എന്നാല്‍ ഇതില്‍ പരിഭ്രമിക്കേണ്ടകാര്യമില്ല ഈ കേടുപാടുകള്‍ എളുപ്പത്തിൽ പരിഹരിക്കാന്‍ കഴിയും എന്നുള്ളതുകൊണ്ട്‌. ഈ പ്രക്രിയയുമായി  ബന്ധപ്പെട്ട ചില മാര്‍ഗനിര്‍ദേശങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.


1. നാശനഷ്ടവും അതിന്റെ  കാരണങ്ങളും വിലയിരുത്തുക

വീടിനുണ്ടാവുന്ന നാശനഷ്ടവും അതിന്റെ വ്യാപ്തിയും പിന്നിലെ കാരണവും നമ്മൾ ആദ്യം വിലയിരുത്തണം. മിക്ക സന്ദർഭങ്ങളിലും മേൽക്കൂരയിലെ വിള്ളലുകളാണ് ചോർച്ചയ്ക്ക് കാരണം.  പരമാവധി എക്സ്പോഷർ ലഭിക്കുന്ന വീടിന്റെ ഭാഗമാണ് മേൽക്കൂര എന്നതിനാൽ, മിക്കയിടത്തും ചോർച്ച ആരംഭിക്കുന്നത് അവിടെ നിന്നാണ്. നാശനഷ്ടത്തിന്റെ വ്യാപ്തി നിർണ്ണയിക്കാൻ നിങ്ങൾ വിദഗ്ധരെ വിളിക്കേണ്ടതുണ്ട്. ചോർച്ചയുടെ ആഴവും കാഠിന്യവും വിലയിരുത്തി ഉചിതമായ പരിഹാരം കാണുന്നതിന് ഇത് സഹായിക്കും.

2)മേല്‍കൂരയിലെ ചോർച്ചയുടെ ഉറവിടങ്ങൾ കണ്ടെത്തുക
 

കേടുപാടുകൾ വിലയിരുത്തിയാൽ ആദ്യം തന്നെ റിപ്പയർ മോഡിലേക്ക് പോകേണ്ടതുണ്ട്. ചോർച്ചയുടെ കാരണം മഴവെള്ളത്തിൽ നിന്നുള്ള ഈർപ്പം,  പൈപ്പുകൾ വഴി വെള്ളം ലീക്കായി ഭിത്തിയിലേയ്ക്ക് ഇറങ്ങുന്നത്. ഭിത്തിയിലെ വിടവുകൾ, മേല്‍കൂരയിലെ ചെരിവിന്റെ അഭാവം വിള്ളലുകള്‍ എന്നിവമൂലമാവം. ഇവയുടെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കണം. മേൽക്കൂരയിൽ ചരിവ് നിലനിൽക്കുന്നത് വെള്ളം എളുപ്പത്തിൽ ഒഴുക്കിവിടാൻ സഹായിക്കും. വെള്ളം കെട്ടികിടക്കുന്നത് ചോര്‍ച്ച ഉണ്ടാകാന്‍ സാധ്യത ഏറെയാണ്‌.പാരപ്പെറ്റ് ഭിത്തിയിലുള്ള ദ്വാരങ്ങളും വിള്ളലുകളും വെള്ളം കടക്കാന്‍ സാധ്യതയുള്ള ഘടകങ്ങള്‍ ആണ്.

3)മേല്‍കൂരകള്‍ക്ക് വേണ്ടിയുള്ള മികച്ച വാട്ടർ പ്രൂഫിംഗ് പരിഹാരം

ചോർച്ചയുടെ ഉറവിടം കണ്ടെത്തിക്കഴിഞ്ഞാൽ നിങ്ങളുടെ മേൽക്കൂര ആരോഗ്യകരമായ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തേണ്ടത്. ഡോ. ഫിക്സിറ്റ് റൂഫ് സീൽ പോലുള്ള വിശ്വസനീയമായ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഒരു പ്രൊഫഷണൽ വാട്ടർ പ്രൂഫിംഗാണ് സീലിങ് നന്നാക്കാനുള്ള ഏറ്റവും നല്ല മാർഗം. ഈ ഉൽ‌പ്പന്നം ഒരു പി‌യു ഹൈബ്രിഡ് കോട്ടിംഗ് ആണ്, അത് സീലിങിലെ വിള്ളലുകൾ മറയ്ക്കാൻ നാനോ ഫൈബർ സാങ്കേതികവിദ്യ വഴി സഹായിക്കുന്നു. ഈ കട്ടിയുള്ള കോട്ടിംഗ്  ചോർച്ച പൂർണ്ണമായും തടയുകയും വിള്ളലുകള്‍അടയ്ക്കാനും സഹായിക്കുന്നു.ഈ മികച്ച സാങ്കേതിക വിദ്യയോട്കൂടിയ ഉത്പന്നം വേനല്‍കാലത്ത് വീടിന്റെ ഉള്ളിലെ താപനിലകുറയ്ക്കാനും  സഹായിക്കുന്നു.
 

Follow Us:
Download App:
  • android
  • ios