ഇറ്റാലിയൻ കമ്പനിയുടെ വ്യാജ ഇമെയിൽ വിലാസം ഉണ്ടാക്കി ലുലു ഗ്രൂപ്പിൽ നിന്ന് 1.64 കോടി രൂപ തട്ടിയെടുത്തു. ഗെയിമിംഗ് ഉപകരണങ്ങൾ വാങ്ങിയ വകയിൽ നൽകാനുണ്ടായിരുന്ന തുകയാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ കൊച്ചി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൊച്ചി: ലുലു ഗ്രൂപ്പിനെ വ്യാജ ഇ മെയിൽ വഴി കബളിപ്പിച്ച് 1.64 കോടി രൂപ തട്ടിയെടുത്തു. ഇറ്റാലിയൻ കമ്പനിയുടെ പേരിലാണ് ആൾമാറാട്ടം. കൊച്ചി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ലുലു ഗ്രൂപ്പുമായി ദീർഘകാലമായി വ്യാപാരബന്ധമുള്ള ഇറ്റലിയിലെ 'IE Park S.R.L' എന്ന കമ്പനിയുടെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളോട് സാമ്യമുള്ള വിലാസങ്ങൾ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. സെപ്റ്റംബർ 2 മുതൽ 29 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ​ഗെയിമിംഗ് ഉപകരണങ്ങൾ വാങ്ങിയ വകയിൽ നൽകാനുണ്ടായിരുന്ന തുകയാണ് തട്ടിയത്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക