ചാര്‍ട്ടേഡ് അക്കൗണ്ടൻസി പഠിക്കാനും പരീക്ഷകള്‍ ആത്മവിശ്വാസത്തോടെ എഴുതാനും നിങ്ങള്‍ക്ക് ആവശ്യം വരുന്ന സ്കിൽ ഏതൊക്കെയാണ് എന്ന് അറിയാം. 

ഇന്ത്യയിലെ തന്നെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്ന് എന്നാണ് പൊതുവെ ചാര്‍ട്ടേഡ് അക്കൗണ്ടൻസി വിശേഷിക്കപ്പെടാറ്. വളരെ കുറച്ചുപേര്‍ മാത്രം വര്‍ഷവും പാസ്സാകുന്ന പരീക്ഷ, ഉയര്‍ന്ന ശമ്പളവും ബഹുമാനവും നേടിത്തരുന്ന കോഴ്സ് കൂടെയാണ്.

ചാര്‍ട്ടേഡ് അക്കൗണ്ടൻസി പഠിക്കാനും പരീക്ഷകള്‍ ആത്മവിശ്വാസത്തോടെ എഴുതാനും നിങ്ങള്‍ക്ക് ആവശ്യം വരുന്ന സ്കിൽ ഏതൊക്കെയാണ് എന്ന് അറിയാം.

കാണാപ്പാഠം പഠിക്കരുത്

ആശയങ്ങള്‍ സംഗ്രഹിക്കാന്‍ പഠിക്കുകയാണ് ഏറ്റവും പ്രധാനം. പൂര്‍ണമായും മനസ്സിലാക്കി മാത്രമേ പഠിക്കാവൂ. സമ്മര്‍ദ്ദം കൊണ്ട് കാര്യമില്ല. കാണാപ്പാഠം പഠിക്കുന്നതും പ്രായോഗികമല്ല.

അച്ചടക്കം

കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പഠിക്കാനുള്ള കോഴ്സ് ആണിത്. ചിലപ്പോള്‍ മണിക്കൂറുകള്‍ ചെലവഴിക്കേണ്ടി വരാം. മറ്റുള്ള പല സന്തോഷങ്ങളും താൽക്കാലികമായി മാറ്റിവെക്കേണ്ടി വരാം. അതുമല്ലെങ്കിൽ പരീക്ഷകളിൽ തിരിച്ചടികള്‍ നേരിടാം. പക്ഷേ, എപ്പോഴും മനസ് ഏകാഗ്രമാക്കാനും കൂടുതൽ ആത്മവിശ്വാസത്തോടെ പാഠഭാഗങ്ങളെ സമീപിക്കാനും കഴിയണം.

അനലിറ്റിക്കൽ സ്കിൽ

പ്രാക്റ്റിക്കൽ ആയ സന്ദര്‍ഭങ്ങള്‍ ആണ് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് പഠനസമയത്തും അതിന് ശേഷവും കൈകാര്യം ചെയ്യുന്നത്. കണക്കുകളും നിയമവശങ്ങളും ഉൾപ്പെടെ നിരവധി കാര്യങ്ങള്‍ ഒരേ സമയം കൈകാര്യം ചെയ്യേണ്ടിവരും. കൃത്യമായി സന്ദര്‍ഭങ്ങളെ പ്രോസസ് ചെയ്യാനും കാര്യങ്ങള്‍ പരിഹരിക്കാനും കഴിയണം.

ആശയവിനിമയം

പല മേഖലകളിൽ നിന്നുള്ള ക്ലൈയിന്‍റുകളുമായി ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്ക് ആശയവിനിമയം നടത്തേണ്ടി വരും. ഇക്കാര്യങ്ങളിൽ കൃത്യമായി പരിശീലനം ലഭിക്കുന്നത് നിങ്ങളുടെ പ്രൊഫഷണൽ പെരുമാറ്റം മെച്ചപ്പെടുത്തും.

സമ്മര്‍ദ്ദം താങ്ങാനുള്ള കഴിവ്

ആര്‍ട്ടിക്കിൾഷിപ്, പഠനം എന്നിവ ഒരുമിച്ച് കൊണ്ടുപോകാൻ എപ്പോഴും പ്രത്യേകം ശ്രദ്ധ വേണം. കൃത്യമായ ബാലൻസ് കണ്ടെത്തുകയാണ് പ്രധാനം.

കൂടുതൽ വിവരങ്ങൾക്ക്: