ഒൻപത് വർഷമായി സിവിൽ സർവ്വീസ് ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുന്ന സ്ഥാപനമാണ് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഫോർച്യൂൺ ഐ.എ.എസ് അക്കാദമി
സിവിൽ സർവ്വീസ് പരിശീലനം നൽകുന്ന ഫോർച്യൂൺ ഐ.എ.എസ് അക്കാദമി ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റർ സംഞ്ജു സാംസണെ നിയമിച്ചു. കഴിഞ്ഞ ഒൻപത് വർഷമായി സിവിൽ സർവ്വീസ് ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുന്ന സ്ഥാപനമാണ് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഫോർച്യൂൺ ഐ.എ.എസ് അക്കാദമി.
Add Asianetnews as a Preferred Source

ഇതിനോടകം 300-ൽ അധികം പേർക്ക് സിവിൽ സർവ്വീസ് നേടിക്കൊടുക്കാനും സ്ഥാപനത്തിന് കഴിഞ്ഞു. കേരളത്തിന് പുറമെ തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഫോർച്യൂൺ ഐ.എ.എസ് അക്കാദമിയിൽ പഠിക്കുന്നുണ്ട്. സിവിൽ സർവ്വീസ് ലക്ഷ്യമിട്ട് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പഠന പദ്ധതികൾ ഈ വർഷം പുറത്തിറക്കുമെന്ന് ഫോർച്യൂൺ ഐ.എ.എസ് അക്കാദമി അറിയിച്ചു.
