ദില്ലി: ഫ്യൂചര്‍ റീട്ടെയ്ല്‍ ഗ്രൂപ്പിന് ജൂലൈ- സെപ്റ്റംബര്‍ സാമ്പത്തിക പാദത്തില്‍ 692 കോടിയുടെ നഷ്ടം. കൊവിഡ് കാലത്തെ തിരിച്ചടിയാണ് കമ്പനിയെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലത്ത് കമ്പനിക്ക് 165.08 കോടി രൂപ ലാഭമുണ്ടായിരുന്നു.

പ്രവര്‍ത്തന വരുമാനം 73.86 ശതമാനം ഇടിഞ്ഞു. 1424.21 കോടിയായി. കഴിഞ്ഞ വര്‍ഷം ഇത് 5449.06 കോടിയായിരുന്നു. ചെലവ് 58.8 ശതമാനം ഇടിഞ്ഞ് 2181.85 കോടിയായി. പോയ വര്‍ഷം 5304.80 കോടിയായിരുന്നു ചെലവ്.

ബിഗ് ബസാര്‍, എഫ്ബിബി, ഫുഡ്ഹാള്‍, ഈസിഡേ, നില്‍ഗിരിസ് എന്നിവയാണ് ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ഗ്രൂപ്പിന് കീഴിലെ സ്ഥാപനങ്ങള്‍. കമ്പനിയെ 24713 കോടിക്ക് റിലയന്‍സ് ഗ്രൂപ്പിന് വില്‍ക്കാനുള്ള ബിയാനിയുടെ ശ്രമം ആമസോണിന്റെ നിയമപോരാട്ടത്തില്‍ തട്ടി പാതിവഴിക്ക് തടസപ്പെട്ടിരിക്കുകയാണ്.