Asianet News MalayalamAsianet News Malayalam

മാർച്ച് പാദത്തിൽ വൻ ലാഭം നേടി ഐസിഐസിഐ ബാങ്ക്, നേട്ടം 1,000 കോടിക്ക് മുകളിൽ

വെള്ളിയാഴ്ച ബി‌എസ്‌ഇയിൽ ബാങ്കിന്റെ ഓഹരി വില 0.3 ശതമാനം ഇടിഞ്ഞ് 335.65 രൂപയിലെത്തി.

icici bank net profit increases
Author
Mumbai, First Published May 9, 2020, 5:05 PM IST

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് 2020 മാർച്ച് 31 ന് അവസാനിച്ച ത്രൈമാസത്തിൽ മൊത്ത ലാഭത്തിൽ 26 ശതമാനം വർധന രേഖപ്പെടുത്തി. 1,221 കോടി രൂപയായാണ് മൊത്ത ലാഭം. മുൻ‌ വർഷം ബാങ്കിന്റെ അറ്റാദായം 969 കോടി രൂപയായിരുന്നു. 

ബ്ലൂംബെർഗ് പോളിൽ 16 അനലിസ്റ്റുകൾ നടത്തിയ ശരാശരി എസ്റ്റിമേറ്റ് പ്രകാരം 3,510.50 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായമായി കണക്കാക്കിയിരുന്നത്. അറ്റ പലിശ വരുമാനം 17 ശതമാനം ഉയർന്ന് 8,927 കോടിയായി. 2019 മാർച്ചിൽ ഇത് 7,620 കോടി രൂപയായിരുന്നു.

നികുതിക്കുശേഷമുള്ള ബാങ്കിന്റെ ലാഭം പ്രതിവർഷം 136 ശതമാനം വർധിച്ച് 7,931 കോടി രൂപയായി. 2019 മാർച്ച് 31 ന് അവസാനിച്ച വർഷത്തിൽ ഇത് 3,363 കോടി രൂപയായിരുന്നു.

വെള്ളിയാഴ്ച ബി‌എസ്‌ഇയിൽ ബാങ്കിന്റെ ഓഹരി വില 0.3 ശതമാനം ഇടിഞ്ഞ് 335.65 രൂപയിലെത്തി.

Follow Us:
Download App:
  • android
  • ios