Asianet News MalayalamAsianet News Malayalam

റിയൽ എസ്റ്റേറ്റിൽ കണ്ടന്‍റ് മാര്‍ക്കറ്റിങ്ങിന്‍റെ ശക്തി - ഇന്ത്യന്‍ റിയൽറ്റി

സാങ്കേതികവിദ്യകള്‍ മാറി, ഒപ്പം റിയൽ എസ്റ്റേറ്റ് മാര്‍ക്കറ്റിങ്ങും

Indian Realty power of content marketing in real estate
Author
First Published Jun 27, 2023, 1:38 PM IST

എന്തുകൊണ്ട് നിങ്ങള്‍ക്ക് ഇത് ഒഴിവാക്കാനാകില്ല - ഒരുകാലത്ത് റിയൽ എസ്റ്റേറ്റ് മാര്‍ക്കറ്റിങ് പരമ്പരാഗതമായ മാര്‍ഗങ്ങളാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്. പ്രിന്‍റ് പരസ്യങ്ങള്‍, ബിൽബോര്‍ഡുകള്‍, കോൾഡ് കോളുകള്‍ ഇവയിൽ പ്രധാനപ്പെട്ടതാണ്. പക്ഷേ, സാങ്കേതികവിദ്യ വികസിച്ചപ്പോള്‍ റിയൽ എസ്റ്റേറ്റ് മാര്‍ക്കറ്റിങ്ങിനും മാറ്റമുണ്ടായി. https://www.indianrealty.co/

കണ്ടന്‍റ് മാര്‍ക്കറ്റ് വരുന്നു - റിയൽ എസ്റ്റേറ്റ് ബിസിനസ്സുകള്‍ക്ക് ഒഴിവാക്കാനാകാത്ത ഒരു ടൂൾ ആണിത്. കണ്ടന്‍റ് മാര്‍ക്കറ്റിങ് എന്നതാൽ ടാര്‍ഗറ്റ് ഓഡിയൻസിനെ ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന രീതിയിൽ കണ്ടന്‍റ് ഉണ്ടാക്കുന്നതും ഷെയര്‍ ചെയ്യുന്നതുമാണ്. റിയൽ എസ്റ്റേറ്റ് മേഖലയിൽ കണ്ടന്‍റ് മാര്‍ക്കറ്റിന് പല രൂപങ്ങളുണ്ട്. ബ്ലോഗ് പോസ്റ്റുകള്‍, സോഷ്യൽ മീഡിയ അപ്ഡേറ്റുകള്‍, വീഡിയോകള്‍ എന്നിവ ഇതിൽപ്പെടുന്നു.

കണ്ടന്‍റ് മാര്‍ക്കറ്റിങ് റിയൽ എസ്റ്റേറ്റ് ബിസിനസ്സുകള്‍ക്ക് നിര്‍ണായകമാകുന്നത് എങ്ങനെയാണ്? പ്രധാനമായും ആ മേഖലയിലെ ഒരു ചിന്താശേഷിയുള്ള നേതാവായി നിങ്ങള്‍ മാറും. മൂല്യമുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നതിലൂടെ നിങ്ങള്‍ ഒരു എക്സ്പേര്‍ട്ട് ആകുകയും ക്ലൈന്‍റുകളുടെ ബഹുമാനം പിടിച്ചുപറ്റുകയും ചെയ്യും. അതുമാത്രമല്ല പരമ്പരാഗത മാര്‍ക്കറ്റിങ്ങിന് എത്തിച്ചേരാന്‍ കഴിയാത്ത ക്ലൈന്‍റുകളിലേക്ക് ഇറങ്ങിച്ചെല്ലാനും കണ്ടന്‍റ് മാര്‍ക്കറ്റിങ് നിങ്ങളെ സഹായിക്കും. പരസ്യങ്ങള്‍ നിരന്തരം കാണുന്നത് ഉപയോക്താക്കളെ ബോറടിപ്പിക്കും. പക്ഷേ, കണ്ടന്‍റ് മാര്‍ക്കറ്റിങ്ങിലൂടെ നിങ്ങള്‍ക്ക് ഒരു മൂല്യം അവര്‍ക്ക് നൽകാനാകും. അതിപ്പോള്‍ വീടുവാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ടിപ്സ് ആയിരിക്കാം, അല്ലെങ്കിൽ ഒരു വസ്തുവിന്‍റെ വിര്‍ച്വൽ ടൂര്‍ ആയിരിക്കാം. ഇത് ക്ലൈന്‍റിന് നിങ്ങളെക്കുറിച്ച് ഒരു പോസിറ്റീവ്  അനുഭാവം ഉണ്ടാകാന്‍ സഹായിക്കും. നിങ്ങളോട് സഹകരിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് വേഗത്തിൽ അതിന് കഴിയുകയും ചെയ്യും.

റിയൽ എസ്റ്റേറ്റ് ബിസിനസ്സുകള്‍ക്ക് യോജിച്ച കണ്ടന്‍റ് - ഇത് നിങ്ങളുടെ ടാര്‍ഗറ്റ് ഓഡിയൻസിനെക്കൂടെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന് ആദ്യമായി വീടുവാങ്ങുന്നവരാണ് നിങ്ങളുടെ ടാര്‍ഗറ്റ് ഓഡിയൻസ് എങ്കിൽ പ്രാക്റ്റിക്കൽ അഡ്വൈസുകള്‍ നൽകുന്നതാണ് നല്ലത്. ബ്ലോഗ് പോസ്റ്റുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും ഇതിന് സഹായിക്കും. അതേ സമയം ലക്ഷ്വറി ബയേഴ്സ് ആണ് നിങ്ങളുടെ ഓഡിയന്‍സ് എങ്കിൽ അവര്‍ക്കുവേണ്ടി ഹൈ ക്വാളിറ്റി വീഡിയോകള്‍, വിര്‍ച്വൽ ടൂറുകള്‍ എന്നിവ നൽകേണ്ടി വരും.

വിജയകരമായ കണ്ടന്‍റ് മാര്‍ക്കറ്റിങ്ങിന് നിങ്ങളുടെ ടാര്‍ഗറ്റ് ഓഡിയൻസിനെ മനസ്സിലാക്കുകയാണ് വേണ്ടത്. അവരുടെ താൽപര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ട കണ്ടന്‍റ് തയാറാക്കുകയും വേണം. ഇതിനായി അൽപ്പം റിസര്‍ച്ചും പരീക്ഷണങ്ങളും നടത്തേണ്ടി വരും.

മികച്ച കണ്ടന്‍റ് ഉണ്ടാക്കുക എന്നത് ആദ്യ പടി മാത്രമാണ്. ഇത് കൃത്യമായി പ്രൊമോട്ട് ചെയ്യാനും പറ്റണം. അതായത് കണ്ടന്‍റ് സോഷ്യൽ മീഡിയ, ഇ-മെയിൽ മാര്‍ക്കറ്റിങ്, വെബ്സൈറ്റ് തുടങ്ങിയവയിലൂടെ പ്രചരിപ്പിക്കാം. ഇതിലൂടെ കൂടുതൽ ആളുകളിലേക്ക് നിങ്ങളുടെ ബിസിനസ്സുകളും സര്‍വീസുകളും എത്തിക്കാം.

അവസാനമായി നിങ്ങളുടെ കണ്ടന്‍റ് മാര്‍ക്കറ്റിങ്ങിന്‍റെ ഫലം കൂടെ വിലയിരുത്തണം. ഇതിന് പല മെട്രിക്കുകള്‍ ഉപയോഗിക്കാം. വെബ്സൈറ്റ് ട്രാഫിക്, സോഷ്യൽ മീഡിയ എന്‍ഗേജ്മെന്‍റ്, ലീഡ് ജനറേഷന്‍ എന്നിവ ഉപയോഗിക്കാം. ഈ മെട്രിക്കുകള്‍ അളക്കുന്നതിലൂടെ കണ്ടന്‍റ് സ്ട്രാറ്റജി കൂടുതൽ മെച്ചപ്പെടുത്താം. ഡാറ്റയിലൂടെ മികച്ച തീരുമാനങ്ങളും എടുക്കാം, അതുവഴി റിസോഴ്സുകള്‍ വൃത്തിയായി ഉപയോഗിക്കാനുമാകും.

ചുരുക്കിപ്പറഞ്ഞാൽ, റിയൽ എസ്റ്റേറ്റ് ബിസിനസ്സുകള്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാകാത്ത ശക്തമായ ടൂളാണ് കണ്ടന്‍റ് മാര്‍ക്കറ്റിങ്. മൂല്യമുള്ള കണ്ടന്‍റ് ഉണ്ടാക്കുകയും ഷെയര്‍ ചെയ്യുന്നതും നിങ്ങളെ അതത് രംഗത്തെ എക്സ്പേര്‍ട്ട് ആക്കി മാറ്റും. ഇത് കൂടുതൽ പേരിലേക്ക് എത്താനും അതുവഴി പുതിയ ക്ലൈന്‍റുകളെ നേടാനും സഹായിക്കും. ഇന്ന് തന്നെ കണ്ടന്‍റ് ഉണ്ടാക്കാം, എന്തിന് കാത്തിരിക്കണം? (INDIAN REALTY) - https://www.indianrealty.co/

Follow Us:
Download App:
  • android
  • ios