മുംബൈ: കൊറോണ വൈറസ് പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇൻഡിഗോ തങ്ങളുടെ ജീവനക്കാരിൽ 10 ശതമാനം പേരെ പിരിച്ചുവിടാൻ തീരുമാനിച്ചതായി സിഇഒ റോനോജോയ് ദത്ത തിങ്കളാഴ്ച പറഞ്ഞു.

“ഞങ്ങളുടെ ബിസിനസ്സ് പ്രവർത്തനങ്ങൾ നിലനിർത്തുന്നതിന് ചില ത്യാഗങ്ങൾ ചെയ്യാതെ ഈ കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധികളിലൂടെ മുന്നോട്ട് പോകുക അസാധ്യമാണ്,” ദത്ത പ്രസ്താവനയിൽ പറഞ്ഞു.

സാധ്യമായ എല്ലാ സാഹചര്യങ്ങളും ശ്രദ്ധാപൂർവ്വം വിലയിരുത്തിയ ശേഷമാണ് നടപടിയെന്ന് റോനോജോയ് ദത്ത വിശദീകരിച്ചു. ഇൻഡിഗോയുടെ ചരിത്രത്തിൽ ആദ്യമായാണ് ഞങ്ങൾ ഇത്തരമൊരു വേദനാജനകമായ നടപടിയിലേക്ക് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019 മാർച്ച് 31 ലെ കണക്കുപ്രകാരം ഇൻഡി​ഗോയ്ക്ക് 23,531 ജീവനക്കാരുണ്ട്.