സ്വന്തമായൊരു വീട് എന്നത് ഏതു സാധാരണക്കാരന്റേയും ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. വർഷങ്ങൾ നീണ്ടുനിൽക്കുന്ന ആലോചനയ്ക്കും ആസൂത്രണത്തിനും ശേഷമാണ് പലരും വീട് സ്വന്തമാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്  തന്നെ. ഫ്ലാറ്റ് വാങ്ങാനാണ് തീരുമാനമെങ്കിൽ ലൊക്കേഷനും പ്ലാനും കൂടാതെ ബിൽഡറുടെ വിശ്വാസ്യത, നിർമ്മാണത്തിന്റെ ഗുണനിലവാരം, വില, മറ്റു സൗകര്യങ്ങൾ എന്നിങ്ങനെ ചിലകാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ഗുണങ്ങളെല്ലാം സമ്മേളിക്കുന്ന ഭവനങ്ങൾ ഒരുക്കുകയാണ് ജോസ് ആലുക്കാസ് പ്രോപ്പർട്ടീസ് തങ്ങളുടെ സ്വപ്ന പദ്ധതികളിലൂടെ. തിരുവനന്തപുരത്തും തൃശ്ശൂരിലുമായി രണ്ടു സ്വപ്ന പദ്ധതികളാണ് ജോസ് ആലുക്കാസ് പ്രോപ്പർട്ടീസിന്റേതായി ഇപ്പോൾ പൂർത്തിയായി കൊണ്ടിരിക്കുന്നത്. 

സ്വർണ്ണ വ്യാപാര രംഗത്ത് അഞ്ചു പതിറ്റാണ്ടിലേറെ നീളുന്ന പാരമ്പര്യവും വിശ്വാസ്യതയും നിലനിർത്തുന്ന ജ്വല്ലറി ഗ്രൂപ്പാണ് ജോസ് ആലുക്കാസ്. സ്വർണ്ണത്തിന്റെ കാര്യത്തിൽ പുലർത്തുന്ന ഉപഭോക്താവിന്റെ സമ്പൂർണ്ണ സംതൃപ്തി എന്ന നിലപാട് തന്നെയാണ് റിയൽ എസ്റ്റേറ്റ് മേഖലയിലും ജോസ് ആലുക്കാസ് പ്രോപ്പർട്ടീസ് പാലിച്ച് പോരുന്നത്. 

വീട് ഒരു സ്വപ്നം മാത്രമല്ല നിക്ഷേപം കൂടിയാണെന്ന ആശയത്തിന് പ്രാധാന്യം നൽകിക്കൊണ്ട് തയ്യാറാക്കുന്നവയാണ് ജോസ് ആലുക്കാസ് പ്രോപ്പർട്ടീസിന്റെ ഒരോ പദ്ധതിയും. ഇതുവഴി സ്വർണ്ണവ്യാപാരത്തിൽ പാലിക്കുന്ന വിശ്വസ്തത റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ജോസ് ആലുക്കാസ് പ്രോപ്പർട്ടീസ്. അതുകൊണ്ടുതന്നെ ഗുണമേന്മക്കും ആധുനിക സൗകര്യങ്ങൾക്കും മുൻ‌തൂക്കം നൽകുന്നവയാണ് ഓരോ പ്രോജക്റ്റും. ഉപഭോക്താക്കളുമായി തലമുറകൾ നീളുന്ന സുവർണ്ണ ബന്ധം തന്നെയാണ് ഈ മേഖലയിലും ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 

വിദഗ്ദ്ധരായ എഞ്ചിനീയർമാരുടെയും സേവനമനോഭാവം മുഖമുദ്രയാക്കിയ ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ ഓരോ പ്രോജക്റ്റും സമയപരിധിക്കുള്ളിൽ തീർക്കുന്നതിൽ ജോസ് ആലുക്കാസ് പ്രോപ്പർട്ടീസ് നിഷ്ഠ പുലർത്തുന്നു. നിർമ്മാണ മികവും  നിർമ്മിതികളുടെ മനോഹാരിതയും കാത്തുസൂക്ഷിക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്തതുന്നതിലും ജോസ് ആലുക്കാസ് പ്രോപ്പർട്ടീസ് മുൻപന്തിയിലാണ്. 2007 മുതൽ തൃശ്ശൂർ നഗരത്തിൽ മാത്രം പൂർത്തിയാക്കിയ മൂന്ന് ലക്ഷം സ്‌ക്വയർ ഫീറ്റ് വരുന്ന ആറു പ്രോജക്റ്റുകൾ ഇതിന്റെ സാക്ഷ്യ പത്രങ്ങളാണ്. 
 കൂടാതെ തൃശ്ശൂരിലേയും തിരുവനന്തപുരത്തെയും പ്രധാന ലൊക്കേഷനുകളിലായി നിലവിൽ രണ്ടു ലക്ഷ്വറി അപ്പാർട്മെന്റ് പ്രൊജക്റ്റുകളുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.  

ജോസ് ആലുക്കാസ് ഡയമണ്ട് എൻക്ലേവ് 

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിനടുത്ത്, നെല്ലിക്കുന്ന് മെയിൻ റോഡിൽ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് ഡയമണ്ട് എൻക്ലേവ്. പതിനൊന്നു നിലകളിലായി 80 അപ്പാർട്ടുമെന്റുകളാണ് തയ്യാറാകുന്നത്. 3BHK അപ്പാർട്മെന്റുകൾ യഥാക്രമം 1668, 1764, 1508, 1628 ചതുരശ്രയടിയിലും 2 BHK അപ്പാർട്മെന്റുകൾ യഥാക്രമം 1202, 1178, 1160, 1140 ചതുരശ്രയടിയിലും ഒരുക്കിയിരിക്കുന്നു.

മികച്ച ലൊക്കേഷനിൽ സ്ഥിതിചെയ്യുന്ന ഈ അപാർട്മെന്റ് സമുച്ചയത്തിൽ നിന്നും 500 മീറ്റർ ദൂര പരിധിയിൽ  ആരാധനാലയങ്ങൾ, സ്കൂളുകൾ ഷോപ്പിംഗ് സെന്ററുകൾ എന്നിവയും സ്ഥിതിചെയ്യുന്നു. 

 • റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്       4.5 km 
 • കൊച്ചി രാജ്യാന്തര വിമാനത്താവളം      40 minutes 
 • നിർമ്മലമാത സിബിഎസ്ഇ സ്‌കൂൾ      3 km 
 • ഹൈലൈറ്റ് മാൾ                                          1.5 km 
 • ജൂബിലി മിഷൻ മെഡിക്കൽ കോളേജ്   3 km 

പാലക്കാട് - കൊച്ചി ദേശീയപാതയിൽ നിന്നും 400 മീറ്റർ മാത്രം അകലത്തിൽ സ്ഥിതിചെയ്യുന്ന ഡയമണ്ട് എൻക്ലേവിൽ ഇനി ഏതാനും അപ്പാർട്‌മെന്റുകൾ മാത്രമാണ് വിൽക്കാൻ ബാക്കിയുള്ളത്.  പ്രമുഖ ബാങ്കുകളുടെ അപ്രൂവൽ ഉള്ള പ്രൊജക്റ്റ് ആയതിനാൽ അനായാസം വായ്പ ലഭിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഉടൻ ബുക്ക് ചെയ്യുന്നവർക്ക് ലിമിറ്റഡ് പീരിയഡ് സ്പെഷ്യൽ ഓഫറിൽ ഫ്ലാറ്റ് സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ - 9387 500 500 


ജോസ് ആലുക്കാസ് ഗോൾഡൻ ആർക്ക് 

 തിരുവനന്തപുരം ആനയറയിൽ കിംസ് ആശുപത്രിക്ക് സമീപമായാണ് ഗോൾഡൻ ആർക്ക് നിലകൊള്ളുന്നത്. ബേസ്മെന്റ് ഗ്രൗണ്ട് ഫ്ലോറുകൾ കൂടാതെ 9 നിലകളിൽ പണി പൂർത്തിയാക്കുന്ന ഈ പ്രോജക്ട് 55 സെന്റിലാണ് പൂർത്തിയായികൊണ്ടിരിക്കുന്നത്.  ആകെ 52 അപ്പാർട്മെന്റുകൾ. 2 BHK അപ്പാർട്മെന്റുകൾ 1000 ചതുരശ്രയടിയിലും 3 BHK അപ്പാർട്മെന്റുകൾ യഥാക്രമം 1630, 1500 ചതുരശ്രയടിയിലും ഒരുക്കിയിരിക്കുന്നു. 

 • NH ബൈപാസ്                                            1 km 
 • കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ       2.5 km 
 • തിരുവനന്തപുരം വിമാനത്താവളം       5 km 
 • ലുലു മാൾ                                                      2 km 
 • കിംസ് ആശുപത്രി                                      300 mtr 
 • കേന്ദ്രീയ വിദ്യാലയ                                    800 mtr 
 • ടെക്നോപാർക്                                            5 km 

തലസ്ഥാന നഗരിയിലെ കണ്ണായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ പ്രോജക്ടിൽ വളരെ കുറച്ച് അപ്പാർട്മെന്റുകൾ മാത്രമാണ് വില്പനയ്ക്കായി അവശേഷിക്കുന്നത്. പ്രമുഖ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും അപ്പ്രൂവൽ ഉള്ള പദ്ധതി ആയതിനാൽ വായ്പ ലഭിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നതല്ല. ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് ലിമിറ്റഡ് പീരിയഡ് സ്പെഷ്യൽ ഓഫറിൽ അപ്പാർട്മെന്റ് സ്വന്തമാക്കാം. കൂടുതൽ അറിയാൻ വിളിക്കുക - 9387 500 500

ഈ പ്രൊജെക്ടുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: https://www.cognitoforms.com/AsianetNewsMediaEntertainment/JosAlukkasProperties