Asianet News MalayalamAsianet News Malayalam

കല്യാൺ സിൽക്സിന്റെ ദുബായിലെ ഏറ്റവും വലിയ ഷോറൂമിന്‌ ഖിസൈസിൽ തുടക്കമായി

ഒട്ടേറെ സവിശേഷതകളുമായാണ് കല്യാൺ സിൽക്സിന്റെ ഖിസൈസ്  ഷോറൂം ഉപഭോക്താക്കളുടെ മുന്നിലെത്തുന്നത്. 

Kalyan Silks 31st showroom atQusais, Dubai
Author
Kochi, First Published Apr 30, 2021, 8:15 AM IST

കല്യാൺ സിൽക്സിന്റെ ദുബായിലെ ഏറ്റവും വലിയ ഷോറൂം ഖിസൈസിൽ അഹമ്മദ് മൂസ ഹസ്സ൯ മുഹമ്മദ് അൽബ്ലൂഷി ഉദ്‌ഘാടനം ചെയ്തു. സാൽപ ആൻഡ്‌ മേനോൻ മാനേജിങ്‌ ഡയറക്ടർ ഉണ്ണിമേനോൻ ഭദ്രദീപം തെളിയിച്ചു. അരീക്ക ജനറൽ ട്രേഡിങ്‌ എൽ.എൽ.സി. ചെയർമാൻ വി.ഒ. സെബാസ്റ്റ്യൻ ആദ്യവില്പന നടത്തി. ജോയ്‌ ആലുക്കാസ്‌ എക്സ്‌ചേഞ്ച്‌ മാനേജിങ്‌ ഡയറക്ടർ ആന്റണി, ഫ്ലോറ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ മാനേജിങ്‌ ഡയറക്ടർ ഹസൻ, കല്യാൺ സിൽക്സ്‌ യു.എ.ഇ. റീജണൽ മാനേജർ ധനിൽ കല്ലാട്ട്‌ എന്നിവർ സന്നിഹിതരായി.ഗൾഫ്‌ മേഖലയിലെ കല്യാൺ സിൽക്സിന്റെ ആറാമത്തേതും ഏറ്റവും വലിയ ഷോറൂമുമാണ്‌ ഖിസൈസിൽ ഉദ്‌ഘാടനം ചെയ്തത്. കരാമ, മീനാബസാർ, ഷാർജ, അബുദാബി, മസ്‌കറ്റ്‌ എന്നിവിടങ്ങളിലാണ്‌ കല്യാൺ സിൽക്സിന്റെ മറ്റ്‌ അന്താരാഷ്ട്ര ഷോറൂമുകൾ പ്രവർത്തിക്കുന്നത്‌.

കല്യാൺ സിൽക്സിന്റെ പുതിയ ഷോറൂമിന് ഖിസൈസിലുള്ള മലയാളികൾ നൽകിയ സ്വീകാര്യതയും സ്നേഹവും വളരെ വലുതാണ്. അവ൪ നൽകിയ പിന്തുണ ഞങ്ങൾക്ക് ഗൾഫ് മേഖലയിൽ ഇനിയും കൂടുതൽ  ഷോറൂമുകൾ തുടങ്ങാ൯ പ്രചോദനം നൽകുന്നു. ഖിസൈസ് ഷോറൂമിന്റെ പ്രവ൪ത്തനം ആരംഭിച്ചതോട് കൂടി പ്രവാസി മലയാളികൾക്ക് മികച്ച സേവനം നൽകുവാനും ഫാഷന്റെ ലോകത്തെ പുത്ത൯ ആശയങ്ങൾ കൂടുതൽ  വേഗത്തിൽ ഗൾഫ് രാജ്യങ്ങളിൽ അവതരിപ്പിക്കുവാനും ഞങ്ങൾക്ക് സാധിക്കും,’’ കല്യാൺ സിൽക്സിന്റെ ചെയ൪മാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ. ടി.എസ്. പട്ടാഭിരാമ൯ പറഞ്ഞു. ഒട്ടേറെ സവിശേഷതകളുമായാണ് കല്യാൺ സിൽക്സിന്റെ ഖിസൈസ്  ഷോറൂം ഉപഭോക്താക്കളുടെ മുന്നിലെത്തുന്നത്. വലിപ്പവും വൈവിധ്യവുമാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. ദുബായിലെ കല്യാൺ സിൽക്സിന്റെ ഏറ്റവും വലിയ വിപണനകേന്ദ്രമായ ഖിസൈസ് ഷോറൂമിൽ വിശാലമായ ഒരു ഫ്ളോറിൽ ആധുനിക  ഷോപ്പിങ്ങ് രീതിയിലുള്ള ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

സ്വന്തം തറികളിൽ നിന്ന് പ്രത്യേകം  തെരഞ്ഞെടുത്ത പട്ടിന്റെ കളക്ഷനുകളാണ് കല്യാൺ സിൽക്സിന്റെ ഖിസൈസ് ഷോറൂമിൽ ഉപഭോക്താക്കൾക്കായ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യ൯ വിപണിയിൽ തരംഗങ്ങൾ സൃഷ്ടിച്ച 7 വണ്ടേഴ്സ് ഇ൯ സിൽക്ക്, സൂപ്പ൪ ഫെത൪ലൈറ്റ് സാരീസ്, സ്പെഷ്യൽ ബനാറസ് സീരീസ് എന്നിവയ്ക്ക് പുറമെ പാ൪ട്ടി വെയ൪ സാരീസ്, ഡെയ്ലി വെയ൪ സാരീസ്, എത്തനിക്ക് വെയ൪ സാരീസ് എന്നിവയുടെ ഏറ്റവും പുതിയ ശ്രേണികളും പുതിയ ഷോറൂമിന്റെ ഭാഗമായ് സജ്ജമാക്കിയിട്ടുണ്ട്. ലേഡീസ് വെയറിലുമുണ്ട് ഒട്ടേറെ പുതുമകളും വിസ്മയങ്ങളും. കു൪ത്തി, ചുരിദാ൪, ചുരിദാ൪ മെറ്റീരിയൽസ്, ലാച്ച, ലെഹ൯ഗാ, സൽവാ൪ സ്യൂട്ട്സ് എന്നിവയുടെ  വലിയ കളക്ഷനുകളാണ് ഉപഭോക്താക്കളുടെ  മു൯പിൽ അവതരിപ്പിക്കപ്പെടുന്നത്.

കല്യാൺ സിൽക്സിന്റെ സ്വന്തം പ്രൊഡക്ഷ൯ ഹൗസുകളിൽ രൂപകല്പന ചെയ്ത മെ൯സ് വെയ൪ കളക്ഷനുകളാണ് മറ്റൊരു സവിശേഷത. ക്യാഷ്വൽസ്,  ഫോ൪മൽസ്,  സെമി ക്യാഷ്വൽസ്, ഇ൯ഡോ വെസ്റ്റേൺ, ഔട്ട്ഡോ൪  വെയ൪ എന്നീ വിഭാഗങ്ങളിലായാണ് മെ൯സ് വെയ൪ ശ്രേണികൾ തയ്യാറാക്കപ്പെട്ടിരിക്കുന്നത്. കിഡ്സ് വെയറിലെയും വലിയ കളക്ഷനുകളാണ് കല്യാൺ സിൽക്സ് ഖിസൈസിനായ് ഒരുക്കിവെച്ചിരിക്കുന്നത്. ഇതിനെല്ലാം പുറമെ റംസാ൯ കളക്ഷനുകളും ഈ ഷോറൂമിന്റെ ഭാഗമാകും. കാശ്മീരി കു൪ത്തീസ്, ലക്നൗവി ലാച്ചാസ്, ഹൈദരാബാദി സൽവാ൪ സ്യൂട്ട്സ്, അറബിക് സ്റ്റൈൽ എത്തനിക് വെയ൪, സ്പെഷ്യൽ സ്റ്റോൺ വ൪ക്ക് ഡിസൈന൪ സാരീസ് എന്നിവ ഉൾപ്പെടുന്ന  മെഹ്ഫിൽ കളക്ഷ൯ ഈ ഉത്സവകാലത്തേയ്ക്കായ് പ്രത്യേകം ഒരുക്കിയിട്ടുള്ളതാണ്. ഇവയെല്ലാം ഇന്ത്യയിലെ കല്യാൺ സിൽക്സ് ഷോറൂമുകളിൽ ലഭിക്കുന്ന അതേ കുറഞ്ഞ വിലയിലാണ് ഖിസൈസിലും ലഭിക്കുന്നത്. റംസാ൯ പ്രമാണിച്ച് യു.എ.ഇ.യിലുള്ള കല്യാൺ സിൽക്സിന്റെ ആറ്  ഷോറൂമുകളിലും  ഏറ്റവും പുതിയ റംസാ൯ കളക്ഷനുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios