Asianet News MalayalamAsianet News Malayalam

കല്യാണ്‍ സില്‍ക്സിന്‍റെ യു.എ.ഇയിലെ ആറാമത്തെ ഷോറൂം ഷാര്‍ജയില്‍ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്യും

ഷാര്‍ജയിലെ രണ്ടാമത്തെ ഷോറൂമാണ് മുവൈലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിലവില്‍ കല്യാണ്‍ സില്‍ക്സിന് യു.എ.ഇ-യില്‍ 5 ഷോറൂമുകളാണ് ഉള്ളത്.

Kalyan Silks 6 th Showroom in UAE to be Opened in Sharjah by Prithviraj Sukumaran
Author
First Published Sep 10, 2022, 11:40 AM IST

അബുദാബി: ലോകത്തിലെ ഏറ്റവും വലിയ സില്‍ക്സ് സാരി ഷോറൂം ശൃംഖലയായ കല്യാണ്‍ സില്‍ക്സ് പശ്ചിമ ഏഷ്യയില്‍  സാന്നിദ്ധ്യം വിപുലമാക്കുന്നു.  കല്യാണ്‍ സില്‍ക്സിന്‍റെ യു.എ.ഇ-യിലെ ആറാമത്തെ ഷോറൂം സെപ്റ്റംബര്‍ 23-ന് വൈകിട്ട് 6.30-ന് ഉദ്ഘാടനം ചെയ്യും. കല്യാണ്‍ സില്‍ക്സിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ ആയ പൃഥ്വിരാജ് സുകുമാരന്‍ ആണ് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യുക. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് പൃഥ്വിരാജ് സുകുമാരന്‍ കല്യാണ്‍ സില്‍ക്സിന്‍റെ പ്രചരണ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായ് യു.എ.ഇ-യില്‍ എത്തുന്നത്.

ഷാര്‍ജയിലെ രണ്ടാമത്തെ ഷോറൂമാണ് മുവൈലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിലവില്‍ കല്യാണ്‍ സില്‍ക്സിന് യു.എ.ഇ-യില്‍ 5 ഷോറൂമുകളാണ് ഉള്ളത്. കരാമ, മീനാബസാര്‍, കിസൈസ്, ഷാര്‍ജ, അബുദാബി എന്നിവടങ്ങളിലാണ് കല്യാണ്‍ സില്‍ക്സ് ഷോറൂമുകള്‍ സ്ഥിതി ചെയ്യുന്നത്. ഇതിന് പുറമെ മസ്ക്കറ്റിലെ റൂവിയിലും കല്യാണ്‍ സില്‍ക്സിന്‍റെ അന്താരാഷ്ട്ര ഷോറൂം പ്രവര്‍ത്തിക്കുന്നുണ്ട്.

മുവൈലയില്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ ഒരുങ്ങുന്ന ഷോറൂമിലേയ്ക്കായി കല്യാണ്‍ സില്‍ക്സിന്‍റെ 1000-ത്തിലേറെ വരുന്ന നെയ്ത്ത് ശാലകളും 100 കണക്കിന് പ്രൊഡക്ഷന്‍ യൂണിറ്റുകളും ഒട്ടേറെ ഫാഷന്‍ സലൂണുകളും എക്സ്ക്ലൂസീവ് കളക്ഷനുകള്‍ തയ്യാറാക്കുന്ന പ്രക്രിയയിലാണ്. ഇന്ത്യയില്‍ ലഭിക്കുന്ന അതേ കുറഞ്ഞ വിലയിലാണ് ഗള്‍ഫ് നാടുകളിലും കല്യാണ്‍ സില്‍ക്സ് വസ്ത്ര ശ്രേണികള്‍ ലഭ്യമാക്കുന്നത്.

പട്ട് സാരി, ഡെയ്‍ലി വെയര്‍ സാരി, ക്യാഷ്വല്‍ സാരി എന്നിവയ്ക്ക് പുറമെ ലേഡീസ് വെയര്‍, മെന്‍സ് വെയര്‍, കിഡ്സ് വെയര്‍ എന്നിവയിലെ വലിയ കളക്ഷനുകളും പുതിയ ഷോറൂമിന്‍റെ ഭാഗമാകും. സെപ്റ്റംബര്‍ 23-ന് മുവൈല ഷോറൂം പൃഥ്വിരാജ് സുകുമാരന്‍ ഉദ്ഘാടനം ചെയ്യുന്നതോടുകൂടി ഇന്ത്യയിലെ എക്കാലത്തേയും പ്രിയപ്പെട്ട പൈതൃക ബ്രാന്‍ഡുകളില്‍ ഒന്നായ കല്യാണ്‍ സില്‍ക്സ് കൂടുതല്‍ വിദേശ ഇന്ത്യക്കാരുടെ ജീവിതത്തിന്‍റെ ഭാഗമാകും.

"ഷോറൂം ശൃംഖല വിപുലീകരിക്കുന്നതിന്‍റെ ഭാഗമായ് ഇന്ത്യയിലും വിദേശത്തുമായ് പുതിയ ഫാഷന്‍ സമുച്ചയങ്ങള്‍ ആരംഭിക്കുവാന്‍ കല്യാണ്‍ സില്‍ക്സ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്ന ഖത്തറിലാണ് അടുത്തതായ് കല്യാണ്‍ സില്‍ക്സിന്‍റെ അന്താരാഷ്ട്ര ഷോറൂം തുറക്കപ്പെടുക. ദക്ഷിണേന്ത്യയില്‍ കല്യാണ്‍ സില്‍ക്സിന്‍റെ ശൃംഖല വീണ്ടും ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായ് കേരളത്തിലും തമിഴ്നാട്ടിലുമായ് ഷോറൂമുകളുടെ ഒരു പുതിയ നിരതന്നെ കല്യാണ്‍ സില്‍ക്സ് പടുത്തുയര്‍ത്തുന്നുണ്ട്. 

കേരളത്തില്‍ കോഴിക്കോട്, പാലക്കാട്, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലും തമിഴ്നാട്ടില്‍ ചെന്നൈ, കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളിലു മായാണ് കല്യാണ്‍ സില്‍ക്സ് അടുത്ത ഘട്ടത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുക. ന്യായവിലയും ഗുണമേന്മയും ഓരോ ഉപഭോക്താവിലും എത്തിക്കുക എന്ന കര്‍മ്മപദ്ധതിക്ക് കൂടുതല്‍ കരുത്ത് പകരുവാന്‍ വിപണന ശൃംഖലയുടെ വിപൂലീകരണം ഒരു വലിയ അളവ് വരെ സഹായിക്കും. വേറിട്ട ആശയങ്ങളിലൂടെ റീട്ടെയില്‍ വിപണന മേഖലയില്‍ പുത്തന്‍ തരംഗങ്ങള്‍ സൃഷ്ടിക്കുകയാണ് കല്യാണ്‍ സില്‍ക്സിന്‍റെ ലക്ഷ്യം." കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ  ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios