Asianet News MalayalamAsianet News Malayalam

'ഇവിടെ പഠിച്ച അഞ്ചിൽ ഒരാൾക്ക് സർക്കാർ ജോലി!'

2017 ൽ ആരംഭിച്ച കെ.എ.എസ് മെൻറ്റർ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഏകദേശം 1500 ഓളം ഉദ്യോഗാർഥികളുടെ ജീവിതം മാറ്റിമറിച്ചു.

KAS Mentor Thiruvananthapuram
Author
First Published May 15, 2023, 6:15 PM IST

പി.എസ്.സി കോച്ചിങ് മേഖലയിൽ അഭിനവ നേട്ടം കൈവരിച്ചു മുന്നോട്ട് പോവുകയാണ് തിരുവനന്തപുരം കവടിയാറിൽ സ്ഥിതിചെയ്യുന്ന കെ.എ.എസ് മെൻറ്റർ. 2017 ൽ  ആരംഭിച്ച ഈ കോച്ചിങ് സ്ഥാപനത്തിന് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഏകദേശം 1500 ഓളം ഉദ്യോഗാർഥികളുടെ ജീവിതം മാറ്റിമറിക്കാൻ സാധിച്ചിരിക്കുന്നു. കെ.എ.എസ്, ഹൈ കോർട്ട് അസ്സിസ്റ്റന്റ്റ്, സെക്രട്ടറിയേറ്റ് അസ്സിസ്റ്റന്റ്റ്, പോലീസ് സബ് ഇൻസ്‌പെക്ടർ തുടങ്ങി നിരവധി പരീക്ഷകളിൽ റെക്കോർഡ് വിജയം നേടി കേരളത്തിലെ ഏറ്റവും മികച്ച കോച്ചിങ് സ്ഥാപനങ്ങളുടെ നിരയിൽ മുൻപന്തിയിലെത്താൻ കഴിഞ്ഞുവെന്നത് തികച്ചും പ്രശംസനീയമാണ്.

ഈ സ്ഥാപനത്തിൽ പരിശീലനം നേടിയ അഞ്ചിൽ  ഒരു ഉദ്യോഗാർത്ഥിക്ക് വീതം അവരുടെ സ്വപ്ന ജോലിയിൽ പ്രേവേശിക്കാൻ കഴിഞ്ഞുവെന്നത് ഇവരുടെ പഠനരീതിയുടെ നിലവാരം വ്യക്തമാക്കുന്നു. ശാസ്ത്രീയമായ പഠനരീതികൾ, മികച്ച അധ്യാപകർ, ഉന്നത നിലവാരം പുലർത്തുന്ന ടെസ്റ്റ് സീരീസുകൾ, എന്നിവയിൽ ഊന്നൽ നൽകിയുള്ള പരിശീലനമാണ് ഈ നേട്ടത്തിന് പിന്നിൽ. കെ.എ.സ് പരീക്ഷക്ക് ശേഷം പി. എസ്. സി. പരീക്ഷകളിൽ ഉണ്ടായ പ്രധാനമാറ്റങ്ങളെ കാലോചിതമായി മനസിലാക്കാൻ ശ്രമിച്ചതും അതിനനുസരിച്ചു ഉദ്യോഗാർത്ഥികളെ വളരെ വേഗം പുതിയ പഠനരീതികളുമായി പരിചയപ്പെടുത്താൻ കഴിഞ്ഞതും ഈ നേട്ടത്തിന് ഒരു പ്രധാന കാരണമാണ്.

കേരളത്തിൽ ആദ്യമായി നടന്ന കെ.എ.എസ്. പരീക്ഷയിൽ ഈ സ്ഥാപനം നേടിയ വൻവിജയം എടുത്തുപറയേണ്ടതാണ്. കെ.എ.എസ്. പരീക്ഷയെ സംബന്ധിച്ച വിവരങ്ങൾ അഭ്യുഹങ്ങൾ മാത്രമായിരുന്ന സമയത്ത് പ്രമുഖ സ്ഥാപനങ്ങൾപോലും കെ.എ.എസ്. കോച്ചിങ് നല്കാൻ മടിച്ചുനിന്നപ്പോൾ കേരളത്തിൽ ആദ്യമായി യു.പി.എസ്.സി. മാതൃകയിൽ ഒരു സിലബസ് തയ്യാറാക്കുകയും അതിനനുസരിച്ച് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും  ചെയ്‌ത സ്ഥാപനമാണ് കെ.എ.എസ് മെൻറ്റർ. തുടർന്നുനടന്ന ആദ്യപരീക്ഷ ഇവർക്ക് സമ്മാനിച്ചത് കേരളത്തിലെ ഏറ്റവും തിളക്കമാർന്ന വിജയമായിരുന്നു . 263 ഉദ്യോഗാർത്ഥികളെ പ്രിലിംസ്‌ ഘട്ടത്തിലും 242 പേരെ മെയിൻസ് ഘട്ടത്തിലും വിജയിപ്പിച്ച ഇവർക്ക് കേരളത്തിലെ ആദ്യ കെ.എ.എസ് ബാച്ചിലേക്ക്  പ്രവേശിച്ച 105 ഉദ്യോഗസ്ഥരിൽ 73 പേരാണ് ഇവർക്ക് സംഭാവന ചെയ്യാനായത്.

കെ.എ.എസ്. പരീക്ഷയിലെ വൻവിജയം പിന്നീടുനടന്ന നിരവധി പി.എസ്.സി പരീക്ഷകളിലും ആവർത്തിക്കുകയാണ് കെ.എ.എസ് മെൻറ്റർ. ഈ അടുത്ത് അവസാനഫലം പുറത്തുവന്ന സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് പരീക്ഷയിൽ ആദ്യ പത്തു  റാങ്കുകളിൽ ഉൾപ്പെടെ 72 റാങ്കുകൾ ആണ് ഇവിടുത്തെ വിദ്യാർഥികൾ നേടിയത്. ഇത് കൂടാതെ ഡിഗ്രിലെവൽ പ്രിലിംസ്‌ 918 ഉദ്യോഗാർത്ഥികളും, സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രീലിമിനറി 427 പേരുമാണ്  KAS മെന്ററിൽ നിന്നും വിജയകരമായി കടന്നിരിക്കുന്നത്.

ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളോടൊപ്പം യു.പി. എസ്. സി. മാതൃകയിലുള്ള സ്റ്റേറ്റ്മെൻറ് ടൈപ്പ് ചോദ്യങ്ങളും പി. എസ്. സി. കൊണ്ടുവരാനുള്ള സാധ്യത മുന്നിൽക്കണ്ട് അത്തരം ചോദ്യങ്ങൾ തയ്യാറാക്കുകയും അവയ്ക്ക് ഉത്തരം നല്കാൻ ഉദ്യോഗാർത്ഥികളെ മുൻകൂട്ടി പരിശീലിപ്പിക്കുകയും അതോടൊപ്പം ആശയപരമായ  കൃത്യത ഉറപ്പാക്കുന്ന പുതിയ പഠനരീതികൾ അവതരിപ്പിക്കുകയും ചെയ്‌തതാണ്‌ തങ്ങളുടെ വിജയരഹസ്യമായി ഇവർക്ക് പറയാനുള്ളത്.  ഇത്തരം സ്റ്റേറ്റ്മെൻറ് ചോദ്യങ്ങളാണ് ഇപ്പോൾ പലർക്കും കീറാമുട്ടിയാകുന്നത് എന്ന വസ്തുത  ഈ പുതിയരീതിയുടെ അനിവാര്യത വെളിപ്പെടുത്തുന്നുണ്ട് . ഡിഗ്രിതല പി.എസ്.സി പരീക്ഷകളിൽ നേടിയ പ്രാവീണ്യത്തിന്റെ കരുത്തിൽ കെ.എ.എസ്. മെൻറ്റർ, മറ്റു പല കോഴ്സുകളിലും കോച്ചിങ് നൽകുന്നു.

യു.പി.എസ്.സി നടത്തുന്ന EPFO, CAPF Asst Commandant പരീക്ഷകൾ, പി.എസ്.സി യുടെ തന്നെ പത്ത് -പ്ലസ്‌ടു ലെവൽ  പരീക്ഷകൾ എന്നിവയ്ക്കും, ഉന്നത നിലവാരമുള്ള സേവനങ്ങൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും  ലഭ്യമാണ്. കൂടുതൽ ഉദ്യോഗാർത്ഥികളിലേക്ക് തങ്ങളുടെ സേവനങ്ങൾ കൃത്യമായി എത്തിക്കുന്നതിനായിഒരു ഡെഡിക്കേറ്റഡ് മൊബൈൽ ആപ്പ്ളിക്കേഷനും ഇവർ പുറത്തിറക്കിയിട്ടുണ്ട്. പി.എസ്.സി പരീക്ഷകൾക്ക് കാണാതെ പഠിക്കുന്ന കാലം കഴിഞ്ഞുപോയെന്നും ഓരോ പരീക്ഷയെയും പറ്റിയുള്ള  കൃത്യമായ അവബോധം, ആശയപരമായ കൃത്യത ഉറപ്പാക്കുന്ന ക്ലാസുകൾ , ഉദ്യോഗാർത്ഥിയുടെ weak points അഡ്രസ്‌  ചെയ്തുകൊണ്ടുള്ള മികച്ച മെന്റർഷിപ്പ്, നിലവാരമുള്ള  മോക്ക് ടെസ്റ്റുകൾ ഒപ്പം ആത്മവിശ്വാസവും ഉണ്ടെങ്കിൽ  തീർച്ചയായും ഏതു പരീക്ഷയെയും മറികടക്കാമെന്നാണ് ഈ സ്ഥാപനം നമ്മോട് പറയുന്നത്.
 

Follow Us:
Download App:
  • android
  • ios