തിരുവനന്തപുരം: കേരള യുവജന കമ്മീഷന്‍റെ 'കരിയര്‍ എക്സ്പോ 2020' തൊഴില്‍ മേള നാളെ നടക്കും.  തൊഴില്‍ മേളകളില്‍ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവതീ യുവാക്കൾക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാവുന്നതാണ്. നൂറിൽപരം കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്സ്പോ ഇക്കുറി രണ്ട് വിത്യസ്ത വേദികളിലായി രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്.

2020 മാര്‍ച്ച് 1 ന് തിരുവനന്തപുരം ബാര്‍ട്ടന്‍ ഹില്‍ എങ്ങിനീയറിംഗ് കോളേജിൽ വെച്ചാണ് കരിയര്‍ എക്സ്പോ 2020 അരങ്ങേറുന്നത്. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്.