Asianet News MalayalamAsianet News Malayalam

സി.എ പരീക്ഷയിൽ ഉന്നത വിജയം നേടി 'ലക്ഷ്യ'യിലെ വിദ്യാർത്ഥികൾ

ഐ.സി.എ.ഐ ,മെയ്‌ 2023 സെഷനിൽ നടത്തിയ പരീക്ഷകളിൽ ഉയർന്ന മാർക്കോടെയാണ്‌ ലക്ഷ്യയിലെ വിദ്യാർത്ഥികൾ വിജയം ഉറപ്പിച്ചത്‌.

Lakshya Chartered Accountancy results 2023
Author
First Published Jul 8, 2023, 7:27 PM IST

ചാർട്ടേഡ് അക്കൗണ്ടൻസി (സി.എ) ഇന്റർമീഡിയേറ്റ്‌, ഫൈനൽ പരീക്ഷകളിൽ 'ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട്‌ ഓഫ്‌ കോമേഴ്സ്‌ ലക്ഷ്യ'യിലെ വിദ്യാർത്ഥികൾക്ക്‌ മികച്ച വിജയം. ഐ.സി.എ.ഐ ,മെയ്‌ 2023 സെഷനിൽ നടത്തിയ പരീക്ഷകളിൽ ഉയർന്ന മാർക്കോടെയാണ്‌ ലക്ഷ്യയിലെ വിദ്യാർത്ഥികൾ വിജയം ഉറപ്പിച്ചത്‌. കഴിഞ്ഞ പരിക്ഷാഫലം വന്നപ്പോഴും വിജയക്കുതിപ്പിൽ മുൻപന്തിയിൽ നിന്നത്‌ ലക്ഷ്യ തന്നെയാണ്‌.

ഇന്ത്യയിലെ തന്നെ പ്രമുഖ അധ്യാപകരുടെ നേതൃത്വത്തിലാണ് ലക്ഷ്യയിൽ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്‌. ഓരോ വിദ്യാർത്ഥിക്കും സംശയങ്ങൾ തീർക്കുവാനും, അധ്യാപകരുമായി സംവദിക്കാനും ലക്ഷ്യ അവസരം ഒരുക്കുന്നുണ്ട്‌, മാത്രമല്ല മികച്ച അധ്യാപകർക്ക്‌ ഒപ്പം അതാത്‌ മേഖലകളിൽ പരിചയ സമ്പത്തുള്ള മെൻറ്റേർസ്‌ ലക്ഷ്യയിൽ ഉണ്ട്. വിദ്യാർത്ഥികളെ ശെരിയായ മാർഗ്ഗത്തിൽ നയിക്കുവാനും പരിക്ഷക്ക്‌ തയ്യാറെടുക്കുവാനും വിദ്യാർത്ഥികളെ സഹായിക്കാൻ ലക്ഷ്യയിലെ പഠനാന്തരീക്ഷത്തിന്‌ കഴിയുന്നു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ കോമേഴ്‌സ്‌, ലക്ഷ്യയുടെ വിജയയാത്രയിലെ പതിമൂന്നാമത്തെ വർഷമാണിത്‌. സമഗ്രമായ കൊമേഴ്‌സ്‌ പ്രൊഫഷണൽ കോഴ്സുകളിലൂടെ മികച്ച തൊഴിൽ അവസരങ്ങൾ ഉറപ്പാക്കാൻ ഇന്ത്യയിലെ ഏറ്റവും മികച്ച കൊമേഴ്‌സ്‌ പഠന കേന്ദ്രമായ ലക്ഷ്യ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നു. ഒരു അന്താരാഷ്ട്ര കരിയർ എന്നതിനൊപ്പം വിദ്യാർത്ഥികളെ തങ്ങളുടെ ജോലിയിൽ ഉയർച്ച ഉറപ്പാക്കാൻ ഒരു മികച്ച പ്രൊഫഷണലായി വാർത്തെടുക്കാൻ സഹായിക്കുന്ന നിരവധി പ്രവർത്തങ്ങൾ ഭൾപ്പെടുന്ന സമഗ്രമായ കരിക്കുലമാണ്‌ ലക്ഷ്യ ഒരുക്കുന്നത്‌.

1500-ൽ അധികം ചാർട്ടേർഡ്‌ അക്കൗണ്ടന്റുകൾ കഴിഞ്ഞ വർഷങ്ങളിൽ ലക്ഷ്യയിലെ പഠനത്തിലൂടെ യോഗ്യതനേടി. വരും വർഷങ്ങളിലും വിദ്യാർത്ഥികൾക്ക്‌ ഏറ്റവും മികച്ച പഠന സാഹചര്യവും പരീക്ഷകളിൽ ഉന്നത വിജയവും ഉറപ്പാക്കുക എന്നതാണ്‌ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ കോമേഴ്‌സ്‌ ലക്ഷ്യയുടെ ലക്ഷ്യം.

Follow Us:
Download App:
  • android
  • ios