Asianet News MalayalamAsianet News Malayalam

ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ എന്ന പുതിയ ട്രെൻഡ്

ഭാരവുമേറിയതും പരമ്പരാഗതമായതുമായ വലിയ ആഭരണങ്ങളിൽ നിന്നും ലൈറ്റ് വെയ്റ്റ് ആഭരണങ്ങളിലേക്കുള്ള മാറ്റം കാലത്തിനിണങ്ങുന്നതാണ്. ഓഫീസിലും, സുഹൃത്തുക്കളുമായുള്ള കൂടിച്ചേരലുകളിലും മറ്റും ധരിക്കുന്നതിനു ഏറെ സൗകര്യപ്രദമായവയാണിവ

Light weight jewellery designs for trendy women
Author
Sharjah - United Arab Emirates, First Published May 13, 2021, 2:10 PM IST

ആധുനിക കാലത്ത് ആഭരണ പ്രേമികളുടെ  ഇടയിലെ ഏറ്റവും പുതിയ ട്രെൻഡ് ആണ് ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ. ഭാരവുമേറിയതും പരമ്പരാഗതമായതുമായ വലിയ ആഭരണങ്ങളിൽ നിന്നും ലൈറ്റ് വെയ്റ്റ് ആഭരണങ്ങളിലേക്കുള്ള മാറ്റം കാലത്തിനിണങ്ങുന്നതാണ്. ഓഫീസിലും, സുഹൃത്തുക്കളുമായുള്ള കൂടിച്ചേരലുകളിലും മറ്റും ധരിക്കുന്നതിനു ഏറെ സൗകര്യപ്രദമായവയാണിവ. ആഭരണങ്ങളോട് പ്രത്യേകിച്ച് സ്വർണ്ണത്തിനോട് താല്പര്യം കാണിക്കുന്ന ഇന്ത്യൻ സ്ത്രീകളുടെ ആഭരണ ശേഖരത്തിൽ ഈ ഡിസൈനുകൾ പ്രത്യേക സ്ഥാനം നേടിയിരിക്കുന്നു. അതിനാൽ തന്നെ ഭീമ പോലുള്ള ബ്രാൻഡുകൾ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ വിപുലമായ കളക്ഷൻ തന്നെ ഈ ശ്രേണിയിൽ ഒരുക്കുന്നു. 

എന്ത് കൊണ്ടാണ് പുതിയ തലമുറ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഇഷ്ടപ്പെടുന്നത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഉപയോഗിക്കുന്ന ചിലരുടെ വാക്കുകൾ കേൾക്കാം. ഔദ്യോഗിക വേഷവിധാനങ്ങൾക്കൊപ്പം ധരിക്കാം എന്നതാണ് ലൈറ്റ് വെയ്റ്റ് ആഭരണങ്ങളിലേക്ക് നന്ദിനിയെ ആകർഷിച്ചത്. "ഓഫീസിൽ പോകുമ്പോൾ ധരിക്കാൻ ഏറ്റവും സൗകര്യപ്രദമാണിവ. ഭീമയിലെ കളക്ഷൻ ഏറെ ആകര്ഷണീയമാണ്.  ഇത് മനോഹരമാണെന്നു മാത്രമല്ല ഇന്ത്യൻ വസ്ത്രങ്ങൾക്കും പാശ്ചാത്യ വസ്ത്രങ്ങൾക്കും ഇണങ്ങുകയും ചെയ്യും. ഓഫീസ് വേളയിലും മീറ്റിങ്ങുകൾക്കും ചെറിയ ചടങ്ങുകൾക്കും എല്ലാം ചേരുന്നതാണ് എന്നതാണ് ഗുണം. മുഴുവൻ ആഭരണങ്ങളും അടങ്ങുന്ന സെറ്റ് ആയോ ഓരോ ആഭരണവും പ്രത്യേകമായും ഇവ അണിയാം എന്നതാണ് മറ്റൊരു പ്രത്യേകത."

Light weight jewellery designs for trendy women

ഇപ്പോഴും സ്വർണ്ണം ധരിക്കാൻ ഇഷ്ടമാണെങ്കിലും ഭരമേറിയവ ധരിക്കുന്നത് ബുദ്ധിമുട്ടായതിനാലാണ് നീലാഞ്ജനയെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളിലേക്ക് അടുപ്പിച്ചത്. ദിവസവും സ്വർണ്ണം ധരിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഏതു അവസരത്തിനും യോജിക്കുന്ന ഡിസൈനുകൾ ലഭിക്കും എന്നതാണ് ഭീമയിലെ കളക്ഷന്റെ പ്രത്യേകത. ഓരോരുത്തരുടെയും ആവശ്യത്തിനും ഇഷ്ടത്തിനും അനുസരിച്ചുള്ള ആഭരണങ്ങൾ ലഭ്യമാണെന്നത് ഭീമ ജ്വല്ലറിയിലെ ലൈറ്റ് വെയ്റ്റ് കളക്ഷനെ വ്യത്യസ്തമാക്കുന്നു. ലളിതമായ പെൻഡന്റുകൾ മുതൽ പ്രെഷ്യസ് സ്റ്റോണുകൾ പതിച്ച നെക്ലേസുകൾ വരെ ഈ കളക്ഷനിൽ ഉണ്ട്. ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാം. ഇന്ത്യൻ വസ്ത്രങ്ങൾക്കും പാശ്ചാത്യ വസ്ത്ര ധാരണത്തിനും ചേരുന്നവയാണ് ഈ ഡിസൈനുകൾ എല്ലാം തന്നെ. 

Light weight jewellery designs for trendy women

ഷാർജയിൽ ഒരുപാട് ബന്ധുക്കളും സുഹൃത്തുക്കളുമുള്ള ഉപ്സാല എല്ലാവിധ കൂടിചേരലുകൾക്കും ധരിക്കുന്ന ആഭരണങ്ങൾ ഈ ശ്രേണിയിൽ നിന്നുള്ളവയാണ്. ആഘോഷങ്ങൾ ആണെങ്കിലും കുടുംബ സംഗമങ്ങൾ ആണെങ്കിലും ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ തന്നെയാണ് ഇവർക്ക് പ്രിയം. സാരിക്കൊപ്പം ആയാലും മറ്റു വസ്ത്രങ്ങൾക്കൊപ്പം ആണെങ്കിലും ഭംഗിയായി ധരിക്കാവുന്നവയാണ് ഇവ എന്നാണ്  ഉപ്സാലയുടെ സാക്ഷ്യം. ഭാരമേറിയ ആഭരണങ്ങൾ അണിയുമ്പോൾ ഉള്ള ബുദ്ധിമുട്ടുകൾ ഇല്ല എന്നത് ഇവയെ കൂടുതൽ പ്രിയംകരമാക്കുന്നു. 

മറ്റേതൊരു സ്വർണ്ണ ആഭരണവും പോലെ തന്നെ ഒരു മികച്ച നിക്ഷേപം കൂടിയാണ് ഈ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും. ഇവയ്ക്കൊപ്പം പ്രെഷ്യസ് സ്റ്റോണുകൾ കൂടിച്ചേരുമ്പോൾ ആഭരണങ്ങളുടെ മൂല്യം കാലം ചെല്ലുംതോറും ഏറുകയും ചെയ്യുന്നു. ഭീമ ജ്വല്ലറി ഷാർജ മുവേലയിൽ തുറന്ന പുതിയ ഷോറൂമിൽ അടക്കം ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കുന്നതിനായി ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ വിപുലമായ കളക്ഷൻ ഒരുക്കിയിട്ടുണ്ട്. വൈവിധ്യത്തിനൊപ്പം വിശ്വാസ്യതയും സ്വർണം വാങ്ങുന്നതിനും മാറ്റിയെടുക്കുന്നതിനും ഒരുക്കിയിരിക്കുന്ന സൗകര്യവും എല്ലാം ഭീമയ്ക്ക് പ്രിയം ഏറുന്നതിന് കാരണമാണ്.  

Follow Us:
Download App:
  • android
  • ios