ഓണക്കാലത്ത് പുത്തൻ ഓഫറുകൾ അവതരിപ്പിച്ച് ലുലു കണക്ട്.വിലക്കിഴിവ്, എക്സ്ചേഞ്ച് ഓഫറുകൾ, ഡിജിറ്റൽ സദ്യ തുടറങ്ങിയവയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് ടി.വികൾ, ഹോം അപ്ലയൻസുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് ഓണക്കാലത്ത് പ്രത്യേക വിലക്കിഴിവുകളുണ്ട്.
കൊച്ചി: ഓണക്കാലത്ത് വമ്പൻ ഓഫറുകളുമായി ലുലു കണക്ട്. വിലക്കിഴിവ്, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയ്ക്ക് പുറമേ ഇത്തവണ ലുലു കണക്ടിന്റെ 'ഡിജിറ്റൽ സദ്യ'യും ഉണ്ട്. 6 ഇനം ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ ഉൾപ്പെടുന്ന 43,499 രൂപ വിലവരുന്ന മിനി ടെക് സദ്യ 24,999 യ്ക്കും, 20 ഇനങ്ങളുള്ള 96,999 രൂപ വിലവരുന്ന ഫാമിലി ടെക്സദ്യ 49,999 രൂപയ്ക്കും, 43 ഇഞ്ച് എൽ.ഇ.ഡി ടി.വി ഉൾപ്പെടെ പ്രീമിയം ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ അടങ്ങിയ 1,65,499 രൂപയുടെ ഗ്രാൻഡ് ടെക്സദ്യ 99,999 രൂപയ്ക്കും ലഭിക്കുന്ന തരത്തിൽ പ്രത്യേക ടെക് പാക്കേജുകളായിട്ടാണ് ഡിജിറ്റൽ സദ്യ അവതരിപ്പിച്ചിരിക്കുന്നത്.
സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് ടി.വികൾ, ഹോം അപ്ലയൻസുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് ഓണക്കാലത്ത് പ്രത്യേക വിലക്കിഴിവുകളും ലഭ്യമാണ്. പഴയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കൈമാറി പുതിയവ സ്വന്തമാക്കാൻ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
ലുലുവിന്റെ 'സൗഭാഗ്യോത്സവം' ക്യാമ്പയിന്റെ ഭാഗമായി ലുലു കണക്ട്, ലുലു ഫാഷൻ, ലുലു ഹൈപ്പർമാർക്കറ്റ്, സെലിബ്രേറ്റ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്ക് ബമ്പർ സമ്മാനങ്ങൾ നേടാനുള്ള അവസരവും ഉണ്ട്. 20 കിയ സിറോസ് കാറുകൾ ഗ്രാൻഡ് ബമ്പർ സമ്മാനമായി നൽകുന്നതോടൊപ്പം ട്രോളി ഫ്രീ ഷോപ്പിംഗ്, എൽ.ഇ.ഡി ടി.വികൾ, സ്മാർട്ട്ഫോണുകൾ, സ്വർണനാണയങ്ങൾ, ഗിഫ്റ്റ് കാർഡുകൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

