ദില്ലി: ഓൺലൈന്‍ വാഹന വിപണി സംരംഭമായ കാര്‍ ആന്‍ഡ് ബൈക്ക് ഡോട്ട് കോമിനെ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുക്കുന്നു. നിലവില്‍ എന്‍ഡിടിവിയുടെ ഉടമസ്ഥതയിലാണ് കാര്‍ ആന്‍ഡ് ബൈക്ക് ഡോട്ട് കോം. 30.45 കോടി രൂപ മൂല്യമുളള ഇടപാടാണിത്. 

പുതിയതും പഴയതുമായ ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും വില്‍പ്പനയാണ് കാര്‍ ആന്‍ഡ് ബൈക്ക് ഡോട്ട് കോം നിര്‍വഹിക്കുന്നത്. മഹീന്ദയ്ക്ക് കീഴിലുളള മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീല്‍സ് ലിമിറ്റഡാണ് സംരംഭത്തെ പൂര്‍ണമായും ഏറ്റെടുക്കുന്നത്.