ഒൻപത് അവാർഡുകൾ മൈത്രി നേടി. തുടർച്ചയായ രണ്ടാം വർഷവും മൈത്രി, 'ഏജൻസി ഓഫ് ദ ഇയർ'.

എക്സ്ചേഞ്ച് ഫോർ മീഡിയ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ പ്രശസ്ത പരസ്യ അവാർഡുകളിലൊന്നായ E4M IMA സൗത്ത് അവാർഡ്സ് വേദിയിൽ തിളങ്ങി മൈത്രി അഡ്വർടെസിങ്ങ് വർക്സ്. 

Add Asianetnews as a Preferred SourcegooglePreferred

അഞ്ച് ഗോൾഡും മൂന്നു സിൽവറും ഒരു ബ്രോൺസും ഉൾപ്പെടെ ഒൻപത് അവാർഡുകൾ മൈത്രി നേടി. തുടർച്ചയായ രണ്ടാം വർഷവും മൈത്രി, ഏജൻസി ഓഫ് ദ ഇയർ ബഹുമതിയും സ്വന്തമാക്കി. ഓഗസ്റ്റ് 18-ന് ബാംഗ്ലൂർ നടന്ന ചടങ്ങിൽ മൈത്രി പുരസ്കാരം ഏറ്റുവാങ്ങി. 

മുത്തൂറ്റ് ഫിനാൻസിന് വേണ്ടി മലയാളം, തമിഴ്, കന്നട, തെലുങ്ക് സിനിമകളിലെ ഹാസ്യനടന്മാരെ അണിനിരത്തി നാലു ഭാഷകളിലായി ഒരുക്കിയ "ഗോൾഡ് മാൻ' ക്യാംപയിൻ, ഏഷ്യാനെറ്റിന്റെ ജനപ്രിയ ഷോ -ബിഗ് ബോസ് സീസൺ 5- -ന് വേണ്ടിയുള്ള ക്യാംപെയിൻ, തിയേറ്ററിൽ സിനിമ കാണുന്നത് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏഷ്യാനെറ്റിന് വേണ്ടി ഒരുക്കിയ "ഒരു പടത്തിന് പോയാലോ?' ക്യാംപെയിൻ, നെറ്റ്ഫ്ളിക്സിന് വേണ്ടിയുള്ള"നമ്മൾ ഒന്നല്ലേ' ക്യാംപെയിൻ, വുമൺ & ചൈൽഡ് ഡെവലപ്മെന്റ് (WCD) വകുപ്പിനായുള്ള "ഇറ്റ്സ് ടൈം ടു റിയാക്ട്' ക്യാംപെയിൻ തുടങ്ങിയവയ്ക്കാണ് അവാർഡ്.