മൊബൈൽ ഫോൺ ഷോറൂമുകൾ ഞായറാഴ്ചകളിൽ തുറന്ന് പ്രവർത്തിക്കാമെന്നുള്ള സർക്കാരിന്റെ നിർദേശപ്രകാരം മൈജിയുടെ എല്ലാ ഷോറൂമുകളും ഞായറാഴ്ചകളിൽ തുറന്നു പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ ഡിജിറ്റൽ പ്രൊഡക്ടുകൾക്കും ആവശ്യം വർധിച്ചുവരുന്നതിനാൽ പ്രമുഖ ബ്രാൻഡുകളുടെ കൂടുതൽ സ്റ്റോക്കുകളാണ് ഉപഭോക്താക്കൾക്കായി മൈജിയിൽ ഒരുക്കിയിരിക്കുന്നത്. വിശാലമായ ഷോറൂമുകളാണു മൈജിക്കുള്ളത് എന്നത് കൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് നിശ്ചിത അകലം പാലിച്ചുകൊണ്ടുതന്നെ ഷോപ്പ് ചെയ്യുവാനുള്ള സൗകര്യം ലഭ്യമാണ്.

റിപ്പയർ, സർവീസ് സേവനങ്ങളും ഷോറൂമിൽ ലഭിക്കും. പ്രൊഡക്ടുകൾക്കുള്ള പ്രൊട്ടക്ഷൻ, 0 ശതമാനം EMI യിൽ ലോൺ സൗകര്യം, എക്സ്റ്റൻഡഡ്‌ വാറന്റി തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. കൂടാതെ AC വാങ്ങുബോൾ സൗജന്യമായി സ്റ്റെബിലൈസർ നേടാനുള്ള അവസരവും മൈജിയിൽ ഉണ്ട്.  ഞായറാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെയാണ് പ്രവർത്തന സമയം.  സർക്കാർ നിർദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഷോറൂം തുറക്കുന്നത്.  കൂടാതെ മൈജി ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റ് ( www.myg.in) വഴി ഷോപ് ചെയ്യുന്നവർക്ക് സൗജന്യ ഹോം ഡെലിവറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൃത്യമായ സാമൂഹിക അകലവും, മാസ്‌കും, സാനിറ്റെ്‌സറും മറ്റു കൊറോണ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു കൊണ്ടാണ് മൈജി ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.