Asianet News MalayalamAsianet News Malayalam

ഒരുപാട് സമ്മാനങ്ങൾ, കിടിലൻ ഡിസ്കൗണ്ട്… ഓണം പർച്ചേസ് ഉഷാറാക്കാം!

ഓണത്തിന് ഇലക്ട്രോണിക് അപ്ലയൻസസ് വാങ്ങാം. സർപ്രൈസ് സമ്മാനങ്ങൾ, ​100% വരെ ഡിസ്കൗണ്ട് ഓഫറുകൾ, 10 കോടി രൂപയുടെ സമ്മാനങ്ങൾ!

MyG Onam shopping discounts and offers
Author
First Published Aug 19, 2023, 1:05 PM IST

ഓണത്തിന്റെ ആരവം തുടങ്ങി, ഒപ്പം ‘മൈജി’ (MyG)യിൽ ഓഫറുകളും. ഓണം പ്രമാണിച്ച് പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യാൻ മൈജി ഷോറൂം സന്ദർശിച്ചതാണ് കൊച്ചി സ്വദേശിയായ ആശിഷ്. പഴയ ഫോൺ 35% ഡിസ്കൗണ്ടിൽ മാറ്റിയെടുത്ത ആശിഷ് സന്തോഷത്തോടെ മടങ്ങി. പക്ഷേ, ഓണത്തിന് മൈജി ഏർപ്പെടുത്തിയ പ്രത്യേക ആഴ്ച്ച നറുക്കെടുപ്പിൽ ആശിഷ് സ്വന്തമാക്കിയത് ഒരു പുത്തൻ റഫ്രിജറേറ്റർ.

അപ്രതീക്ഷിതമായ സമ്മാനത്തിന്റെ സന്തോഷം ആശിഷിന്റെ ഓണം ഇരട്ടിമധുരമുള്ളതാക്കി. മൈജിയിലൂടെ ലഭിച്ച വലിയ റഫ്രിജറേറ്റർ വീട്ടിലെ നിലവിലെ ചെറിയ റഫ്രിജറേറ്ററിനുള്ള അപ്ഗ്രേഡ് ആയിട്ടാണ് ആശിഷ് കാണുന്നത്. കൂടുതൽ ഫങ്ഷനുകളും സൗകര്യവുമുള്ള പുത്തൻ സമ്മാനം രണ്ടുകൈയ്യും നീട്ടി ആശിഷ് സ്വീകരിച്ചു.

ഈ ഓണത്തിന് ഓർക്കാപ്പുറത്ത് സർപ്രൈസ് സമ്മാനങ്ങൾ നൽകുകയാണ് ദക്ഷിണേന്ത്യയിലെ മുൻനിര കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസസ് റീട്ടെയിൽ ശൃംഖലയായ 'മൈജി'. ഓണം അടുക്കുന്ന ഓരോ ആഴ്ച്ചയും മൈജിയുടെ 'മൈജി ഓണം മാസ് ഓണം' ഓഫർ വഴി ഉപയോക്താക്കൾക്ക് വമ്പൻ കിഴിവുകളും സമ്മാനങ്ങളും നേടാം. ഓണക്കാലത്ത് ഷോപ്പ് ചെയ്യുന്നവർക്ക് 10 കോടി രൂപയുടെ സമ്മാനങ്ങളും അതിഗംഭീര ഡിസ്കൗണ്ടുകളുമാണ് മൈജി നൽകുന്നത്.

ഈ ഓഫർ കാലയളവിൽ ഡിജിറ്റൽ & ഹോം അപ്ലയൻസസ് ഉൽപ്പന്നങ്ങൾ വാങ്ങുന്ന എല്ലാവർക്കും ഉറപ്പായ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും സ്വന്തമാക്കാം. ആഴ്ച്ച തോറുമുള്ള നറുക്കെടുപ്പിലൂടെ വിജയിക്ക് 5% മുതൽ 100% വരെ ഡിസ്കൗണ്ട്. ടിവി, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, ലാപ്ടോപ്പ് തുടങ്ങി വിലയേറിയ സമ്മാനങ്ങൾ വേറെയുമുണ്ട്. മൈജി നൽകുന്ന ഓഫറുകൾക്ക് ഒപ്പം വിവിധ ബ്രാൻഡുകൾ നൽകുന്ന ഓണം ഓഫറുകളും ലഭിക്കും.

ബാങ്കുകളുടെ ക്യാഷ്ബാക്ക് ഓഫറുകൾ, ഡിസ്കൗണ്ട് ഓഫറുകൾ, പലിശരഹിത ലോണുകൾ

ഇഷ്ട പ്രോഡക്ടുകൾ സ്വന്തമാക്കാനായി വിവിധ ബാങ്കുകളുടെ ക്യാഷ്ബാക്ക് ഓഫറുകളും ഡിസ്കൗണ്ടുകളും പലിശരഹിത ലോൺ സേവനവും
മെജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. HDFC, Federal Bank, ICICI ബാങ്കുകളുടെ കാർഡ് പർച്ചേസുകൾക്ക് 3000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭ്യമാണ്. ഫിനാൻസിൽ പർച്ചേസ് ചെയ്യുന്നവർക്ക് ഈ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഗുണകരമാണ്.
"ഓണത്തിന്റെ ആവേശം വാനോളം ഉയരുന്ന ഈ ആഘോഷവേളയിൽ ഹോം & കിച്ചൺ അപ്ലയൻസസിന്റെയും ഡിജിറ്റൽ ഇലക്ട്രോണിക്സിന്റെയും വൈഡ് കളക്ഷനും ബെസ്റ്റ് ചോയ്സും 75% വരെയുള്ള ഏറ്റവും വലിയ വിലക്കുറവും ഏറ്റവും നല്ല ഓഫറുകളും 'മൈജി ഓണം മാസ് ഓണം ഓഫറിൽ നൽകുന്നു" - മൈജി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഏ.കെ. ഷാജി പറഞ്ഞു.

ഓൺലൈൻ പർച്ചേസിനും ഓഫർ

മൈജിയുടേയും മൈജി ഫ്യൂച്ചറിന്റെയും ഒറിജിനൽ ക്വാളിറ്റി പ്രൊഡക്റ്റുകളിൽ വാഷിംഗ് മെഷീൻ, ഫിജറേറ്റർ, എസി, കിച്ചൺ അപ്ലയൻസസ്, ടിവി, മൊബൈൽ ഫോൺ, ലാപ്ടോപ്പ്, മ്യൂസിക് സിസ്റ്റം, സ്മാർട്ട് വാച്ച്, മറ്റ് ഡിജിറ്റൽ ആക്സസറീസ് തുടങ്ങിവയെല്ലാം ഉൾപ്പെടും. www.myg.inലൂടെ പർച്ചേസ് ചെയ്യുമ്പോഴും 'മൈജി ഓണം മാസ് ഓണം' ഓഫറുകൾ ലഭിക്കുന്നതാണ്. ഡിജിറ്റൽ ഉൽപ്പന്നങ്ങൾ മൈജി സ്റ്റോറിൽ ലഭ്യമാകുമ്പോൾ, ഡിജിറ്റൽ & ഹോം അപ്ലയൻസസ് ഉൽപ്പന്നങ്ങൾ മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ ലഭിക്കും. കേരളത്തിലുടനീളമുള്ള 100-ൽപരം ഷോറൂമുകളിലേക്ക് മൈജി നേരിട്ട് ബൾക്ക് പർചേസ് ചെയ്യുന്നതിനാൽ പ്രമുഖ ബ്രാൻഡുകളുടെ ഡിജിറ്റൽ ഗാഡ്ജറ്റുകളും ഹോം അപ്ലയൻസുകളും മറ്റാർക്കും നൽകാനാവാത്ത വിലക്കുറവിൽ നൽകുവാൻ മൈജിക്ക് സാധിക്കുന്നു.

എന്തും എന്തിനോടും എക്സ്ചേഞ്ച് ചെയ്യാം

മൈജി എക്കാലത്തും നൽകുന്ന എല്ലാ ഉപഭോക്തൃ സേവന പ്ലാനുകളും ഈ ഓണക്കാലത്തും ലഭിക്കും. ഓണം ഓഫറുകൾക്ക് പുറമേ, എന്തും എന്തിനോടും എക്സ്ചേഞ്ച് ചെയ്ത് പുതിയ പ്രോഡക്ടുകൾ വാങ്ങാവുന്ന മൈജി എക്സ്ചേഞ്ച് ഓഫർ, ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഫങ്ഷനെ ബാധിക്കുന്ന ഏത് പ്രശ്നങ്ങൾക്കും മൈജി എക്സ്ട്രാ പ്രൊട്ടക്ഷൻ പ്ലാനിന്റെ പരിരക്ഷ, മൈജി മൈ ഗ്യാരന്റി, മൈജി എക്സ്റ്റന്റഡ് വാറന്റി തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിൽ പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 9249 001 001.
 

Follow Us:
Download App:
  • android
  • ios