Asianet News MalayalamAsianet News Malayalam

തൊട്ടാൽ ഞെട്ടും ഗോൾഡ്‌ ഗാല ഓഫറിനൊപ്പം നന്തിലത്ത്‌ ജി-മാർട്ടിന്റെ പൊന്നോണം!

ഒരു കിലോ സ്വർണം, അഞ്ച് മാരുതി ഇ​ഗ്നിസ് കാറുകൾ, ബംപർ സമ്മാനം സ്റ്റുഡിയോ അപ്പാർട്ട്മെന്റ്... നന്തിലത്ത് ജി മാർട്ടിൽ ഓഫറുകളുടെ പൂക്കാലം.

Nandilath G-Mart onam 2023 offers on smartphones and tv
Author
First Published Aug 24, 2023, 9:37 AM IST

നന്തിലത്തിന്റെ ഓണം ഓഫറുകളുടെ പൂക്കാലം!

മറ്റെങ്ങുമില്ലാത്ത അതിശയ സമ്മാനങ്ങളുടെ, മറ്റാരും നൽകാത്ത അതുല്യ ഓഫറുകളുടെ പൂക്കാലമാണ്‌ നന്തിലത്ത്‌ ജി-മാർട്ടിന്റെ ഓരോ ഓണവും. ഇത്തവണ ഓണത്തിന്‌ ആഘോഷം അതിനെല്ലാം മേലെയാണ്‌! സ്വർണ്ണസമൃദ്ധിയും വമ്പൻ സമ്മാനങ്ങളുടെ സന്തോഷവും നിറക്കുവാൻ, തൊട്ടതെല്ലാം പൊന്നാക്കുന്ന ഗോൾഡ്‌ ഗാല ഓഫറാണ്‌ നന്തിലത്ത്‌ ജി-മാർട്ട്‌ കേരളത്തിനായി കാഴ്ചവയ്ക്കുന്നത്‌. ഞെട്ടാൻ നിങ്ങൾ റെഡിയാണോ? എങ്കിൽ തൊട്ടോളു ആഗ്രഹിച്ചതെല്ലാം!

ഒളിമിന്നും ഗോൾഡ്‌ ഗാല ഓഫർ

ഈ ഓഫറിനൊപ്പം 1 പവൻ സ്വർണ്ണം വീതം 125 ഭാഗ്യശാലികൾക്ക്‌ നേടാം, ആകെ ഒരു കിലോ സ്വർണ്ണം സമ്മാനമായി നൽകുന്നു. കൂടാതെ അഞ്ച് പേർക്ക്‌ മാരുതി ഇഗ്നിസ്‌ കാറുകളും നേടാം. ഒരു കിടിലൻ സ്റ്റുഡിയോ അപ്പാർട്ട്‌മെന്റാണ്‌ ബമ്പർ സമ്മാന വിജയിയെ കാത്തിരിക്കുന്നത്‌. ഓരോ പർച്ചേസിനും ഗിഫ്റ്റ്‌ കൂപ്പൺ നേടാം അതിലൂടെ ഭാഗ്യസമ്മാനങ്ങൾ കൈക്കലാക്കുവാനുള്ള അവസരവും ലഭിക്കും.

വമ്പൻ ഡിസ്ക്കാണ്ട്‌, ഗംഭീര ആഘോഷം!

ആഘോഷം വാനോളമുയരാൻ അതിശയിപ്പിക്കുന്ന 70% വരെ ഡിസ്കൗണ്ടാണ്‌ ഈ ഓണത്തിന്‌ നന്തിലത്ത്‌ ജി-മാർട്ട്‌ നൽകുന്നത്‌. ആഗ്രഹിച്ച ഗൃഹോപകരണങ്ങളും ഡിജിറ്റൽ & ഇലക്ട്രോണിക്‌സ്‌ ഉപകരണങ്ങളും ഈസിയായി വാങ്ങാൻ ഈ അവസരം വിനിയോഗിക്കാം. ബ്രാൻഡഡ്‌ എൽ.ഇ.ഡി ടിവി-കൾക്ക്‌ 71% വരെയാണ്‌ ഗാലാ ഓഫർ. സൈഡ്‌-ബൈ-സൈഡ്‌ റഫ്രിജറേറ്റർ 50% വിലക്കുറവിൽ വീട്ടിലെത്തിക്കാം. സിംഗിൾ ഡോർ, ഡബിൾ ഡോർ റഫ്രിജറേറ്ററുകൾ വൻ വിലക്കുറവിൽ വംങ്ങാം. എൽജി എയർകണ്ടീഷണറുകൾക്ക്‌ 50% ഫ്ളാറ്റ്‌ ഡിസ്കൗണ്ട്‌ നേടാം. എൽജി ബ്ലോക്ക്ബസ്റ്റർ ഓണം ഓഫർ മുഖേന 6 ലക്ഷം രൂപയുടെ മെഗാ ഫോം പാക്കേജ്‌, 200 എൽഇഡി ടിവികൾ എന്നിവ നേടാനും അവസരമുണ്ട്‌. ഡിഷ്വാഷറുകൾ, ഫ്രീസറുകൾ , വാട്ടർഹീറ്റർ, മൈക്രോവേവ്‌, ചിമ്മിനി & ഹോബി, മിക്സർ ഗൈന്റർ മറ്റ്‌ സ്മോൾ അപ്ലയൻസസ്‌, ഗ്യാസ്‌സ്റ്റൗ എന്നിവ വൻവിലക്കിഴിവിനൊപ്പം വീട്ടമ്മമാരെ കാത്തിരിക്കുന്നു. ക്രോക്കറി & സ്മോൾ അപ്ലയൻസസിന്‌ 70% വരെ സൂപ്പർ സേവർ കിഴിവ് നന്തിലത്ത്‌ നൽകുന്നു.

വിസ്മയം തീർക്കും ഡിജിറ്റൽ ലോകം!

മൊബൈൽ ഫോണുകളും ലാപ്പ്ടോപ്പുകളും മറ്റാരും നൽകാത്ത ഗംഭീര വിലക്കുറവിൽ നന്തിലത്ത്‌ ജി-മാർട്ടിൽ നിന്നും സ്വന്തമാക്കാം. സാംസങ്‌ ഗാലക്‌സി എസ്‌ അൾട്രോ പോലെ വിവിധ ബ്രാൻഡുകളുടെ ലേറ്റസ്റ്റ്‌ മോഡലുകൾ ഏറ്റവും കുറഞ്ഞ ഇ.എം.ഐ വ്യവസ്ഥയിൽ പോക്കറ്റിലാ
ക്കാം. ഐഫോണിന്‌ അതിശയിപ്പിക്കുന്ന ഈസി ഇഎംഐ ഓഫറും ഇവിടെയുണ്ട്‌. ഓരോ സ്മാർട്ട്‌ഫോൺ പർച്ചേസിനും കിടിലൻ ഗിഫ്റ്റും കൂടെപ്പോരും. ഓരോ ലാപ്ടോപ്പ്‌ വാങ്ങുമ്പോഴും ആകെ 3000 രൂപ വിലവരുന്ന 19 ഐറ്റംസ്‌ ഫ്രീ ഗിഫ്റ്റായി നേടാം. സ്മാർട്ട്‌ വാച്ചിനൊപ്പം
നെക്ബാന്റാണ്‌ സമ്മാനം.

സന്തോഷംകൂട്ടാൻ സൂപ്പർ ക്യാഷ്ബാക്കും!

ക്രെഡിറ്റ്‌, ഡെബിറ്റ്‌ കാർഡ്‌ പർച്ചേസുകൾക്ക്‌ 5% മുതൽ 26% വരെ ഇൻസ്റ്റന്റ്‌ ക്യാഷ്‌ ബാക്ക്‌ നേടാം. ഉയർന്ന മൂല്യം ഉറപ്പുനൽകുന്ന എക്സ്ചേഞ്ച്‌ ഓഫറും അഡ്വാൻസ്‌ ബുക്കിംഗ്‌ സൗകര്യവും ഈ അവസരത്തിൽ ആഘോഷത്തിന്‌ കൊഴുപ്പേകുന്നു.

നിറയുന്നു സാന്നിദ്ധ്യം ഉയരുന്ന വിശ്വാസം

ആധുനികതയും അതിവിശാലതയും ഒരുമിക്കുന്ന പുതിയ ഷോറുമുകൾ ഈ ആഘോഷവേളയിൽ നന്തിലത്ത്‌ ജി-മാർട്ട്‌ മലയാളക്കരയ്ക്ക്‌ സമ്മാനിക്കുന്നു. കണ്ണൂർ, കായംകുളം, കൊട്ടാരക്കര എന്നിവിടങ്ങളിലെ പുതിയ ഷോറുമുകൾക്കൊപ്പം 50 വമ്പൻ ഷോറുമുകളുടെ വിശാലശ്യംഖലയാണ്‌ കേരളത്തിലൊട്ടാകെ ഒരുക്കിയിരിക്കുന്നത്‌. ഈ ഷോറുമുകളിലൂടെ ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ ഡിസ്കൗണ്ടുകളും ഉന്നതഗുണമേന്മയുള്ള പ്രൊഡക്ടുകളും അതീവഹൃദ്യമായ സേവനങ്ങൾക്കൊപ്പം നന്തിലത്ത്‌ പ്രിയ ഉപഭോക്താക്കൾക്കായി സ്നേഹപൂർവം സമർപ്പിക്കുന്നു.
 

Follow Us:
Download App:
  • android
  • ios