ദില്ലി: കൊവിഡിനെ തുടർന്ന് പ്രവർത്തനം നിർത്തിവച്ച നെസ്‌ലെ രാജ്യത്തെ എല്ലാ പ്ലാന്റിലും ഉൽപ്പാദനം പുനരാരംഭിച്ചു. കേന്ദ്രസർക്കാരിൽ നിന്നും പ്രവർത്തനം ആരംഭിക്കാൻ അനുവാദം കിട്ടിയ സാഹചര്യത്തിലാണ് ഇത്.

സ്വിസ് ആസ്ഥാനമായ പാക്കേജ്‌ഡ് ഭക്ഷണ നിർമ്മാണ കമ്പനിയായ നെസ്‌ലെ കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് തങ്ങളുടെ പ്ലാന്റുകളിൽ ഉൽപ്പാദനം നിയന്ത്രിച്ചിരുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്.

മാഗി നൂഡിൽസ്, നെസ്കഫെ കോഫി, കിറ്റ്കാറ്റ് ചോകലേറ്റ് തുടങ്ങിയ ഉൽപ്പന്നങ്ങൾ നെസ്‌ലെയുടേതാണ്. ഭക്ഷണ വസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന കമ്പനികൾ അവശ്യ സേവനങ്ങളുടെ ഗണത്തിലായിരുന്നുവെങ്കിലും കൊവിഡ് വ്യാപിക്കുമെന്ന ഭീതിയും തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ കുറവുമാണ് പ്ലാന്റുകളുടെ പ്രവർത്തനം നിയന്ത്രിക്കാനാണ് കാരണം.