Asianet News MalayalamAsianet News Malayalam

ഇപ്പോ അപ്പാര്‍ട്ട്മെന്‍റ് വാങ്ങിയാല്‍ നേട്ടം ചെറുതല്ല, ഒലിവ് ബില്‍ഡേഴ്സിന്‍റെ 'ഓണം ബൊണാന്‍സ'

കൊച്ചിയില്‍ ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ തേടുന്നവർക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ചോയ്‌സാണ് ഒലിവ് കലിസ്റ്റ. ടൗണ്‍ഷിപ്പിലെ തടാകവും മരങ്ങളും കുറ്റിച്ചെടികളും പുൽത്തകിടികളും ട്രോപ്പിക്കൽ ഗാർഡനും ചേര്‍ന്ന് നിങ്ങള്‍ക്ക് സ്വര്‍ഗ തുല്യമായ അനുഭവമാകും പ്രദാനം ചെയ്യുക.

Olive builders onam offer onam bonanza for kalista
Author
Kochi, First Published Aug 20, 2019, 4:20 PM IST
  • Facebook
  • Twitter
  • Whatsapp

ഒലിവ് കലിസ്റ്റയില്‍ 85 ലക്ഷം രൂപ മുടക്കി ഫ്ലാറ്റ് വാങ്ങുമ്പോള്‍ 'ഓണം ബൊണാന്‍സ' ഓഫറിന്‍റെ ഭാഗമായി തികച്ചും സൗജന്യമായി അപ്പാര്‍ട്ട്മെന്‍റ് ഫര്‍ണിഷ് ചെയ്ത് നല്‍കും. കിച്ചണ്‍ ക്യാബിനറ്റ്, മൂന്ന് കിടക്കമുറികളിലെയും വാര്‍ഡ്രോബ്, അടുക്കളയില്‍ മൂന്ന് ബര്‍ണറുകളുളള ഹോബ് എന്നിവയാണ് ഓണം ഓഫറിന്‍റെ ഭാഗമായി ഫര്‍ണിഷ് ചെയ്ത് നല്‍കുന്നത്. ഒലിവ് ബില്‍ഡേഴ്സ് കലിസ്റ്റയിലെ ആസ്ട്ര, അരിസ്റ്റ, അലീറ്റ, അന്ന തുടങ്ങിയ ടവറുകളിലെ അപ്പാര്‍ട്ട്മെന്‍റുകള്‍ക്കാണ് ഓഫര്‍ ബാധകമാകുക. 

2019 സെപ്റ്റംബര്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയുളള ഇടപാടുകള്‍ക്കാകും ഓണം ബൊണാന്‍സ ഓഫറുകള്‍ ബാധകമാകുക. കാക്കനാട് ഇന്‍ഫോ പാര്‍ക്കിന് അടുത്താണ് ഒലിവ് കലിസ്റ്റ സ്ഥിതി ചെയ്യുന്നത്. കൊച്ചിയോടൊപ്പം വളരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ചോയിസാണ് ഒലിവ് ബില്‍ഡേഴ്സിന്‍റെ ഒലിവ് കലിസ്റ്റ !. 

കളക്ട്രേറ്റ്, രാജഗിരി കോളജ്, മർത്തോമ കോളജ്, എറണാകുളം മെഡിക്കൽ സെന്റർ, ലുലുമാൾ എന്നിവയെല്ലാം കാലിസ്റ്റയ്ക്ക് അടുത്താണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ വരാന്‍ പോകുന്ന ഇന്‍ഫോപാര്‍ക്ക് മെട്രോ സ്റ്റേഷനിലേക്ക് നടക്കാവുന്ന ദൂരം മാത്രമേ പ്രോജക്ടില്‍ നിന്നുള്ളൂ. ഒലിവ് കലിസ്റ്റയ്ക്ക് അഞ്ച് ടവറുകളാണുളളത്. 740 അപ്പാർട്ട്‌മെന്റുകളും 11 ബംഗ്ലാവുകളും ഉള്‍പ്പെടുന്നതാണ് ഒലിവ് കലിസ്റ്റ. ഒലിവ് അലീഷ, ഒലിവ് അന്ന, ഒലിവ് ആസ്ട്ര, ഒലിവ് അരിസ്റ്റ, ഒലിവ് അലീറ്റ എന്നിവയാണ് കലിസ്റ്റയിലെ അഞ്ച് ടവറുകൾ.   

Olive builders onam offer onam bonanza for kalista

ഇത് വിശാലമായ ടൗണ്‍ഷിപ്പ്... !

ഒലിവ് ബില്‍ഡേഴ്സ് കാക്കനാട് 8.54 ഏക്കറില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പാണ് ഒലിവ് കലിസ്റ്റ. അഞ്ച് ടവറുകളില്‍ അലീഷയാണ് ഏറ്റവും പ്രീമിയം ടവര്‍. സുഖകരവും ആഡംബര പൂര്‍വ്വമായ ജീവിതശൈലിക്ക് യോജിച്ച ടൗണ്‍ഷിപ്പായാണ് കലിസ്റ്റയെ ഒലിവ് ബില്‍ഡേഴ്സ് രൂപപ്പെടുത്തിയിരിക്കുന്നത്. അതിമനോഹരമായി നിര്‍മിച്ചിരിക്കുന്ന 100 അപ്പാര്‍ട്ട്മെന്‍റുകളാണ് അലീഷയിലുളളത്. അലീഷയിലെ 2BHK അപ്പാര്‍ട്ട്മെന്‍റുകള്‍ 1350 സ്ക്വയര്‍ ഫീറ്റിലും 3BHK അപ്പാര്‍ട്ട്മെന്‍റുകള്‍ 1667,1772 സ്‌ക്വയർ ഫീറ്റിലും രൂപകൽപ്പന ചെയ്തിയിരിക്കുന്നവയാണ്. 

ഉന്നത നിലവാരത്തിലുളള ബ്രാന്‍ഡഡ് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് പ്രോജക്ടിന്‍റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അപ്പാര്‍ട്ടുമെന്‍റുകളില്‍ ലിവിംഗ്, ഡൈനിംഗ് ഏരിയകളിൽ ആരുടെയും മനം കവരുന്ന വുഡൻ ഫ്ളോറിംഗാണ് നൽകിയിരിക്കുന്നത്. 

Olive builders onam offer onam bonanza for kalista

ഒലിവ് കലിസ്റ്റയെന്ന മികച്ച ചോയ്സ്

ഒലിവ് കലിസ്റ്റയില്‍ അന്നയും അലീഷയും ഈ വര്‍ഷം തന്നെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് വിട്ടുനല്‍കും. അലീഷയില്‍ ഏതാനും 2BHK, 3BHK അപ്പാര്‍ട്ട്മെന്‍റുകള്‍ മാത്രമാണ് വില്‍ക്കാന്‍ ശേഷിക്കുന്നത്. ഒലിവ് ആസ്ട്ര, ഒലിവ് അരിസ്റ്റ, ഒലിവ് അലീറ്റ, ഒലിവ് അന്ന എന്നിവയില്‍ ഏതാനും 3BHK അപ്പാര്‍ട്ട്മെന്‍റുകളും ബാക്കിയുണ്ട്. കലിസ്റ്റ ടൗണ്‍ഷിപ്പില്‍ റിക്രിയേഷന് മാത്രമായി 40976 സ്‌ക്വയർ ഫീറ്റാണുളളത്. 15515 സ്‌ക്വയർ ഫീറ്റിലുള്ള ലാൻഡ് സ്‌കേപ്പിംഗ്, 19228 സ്‌ക്വയർ ഫീറ്റ് വലുപ്പമുള്ള തടാകം, അതിനു ചുറ്റിലും കണ്ണിന് കുളിര്‍മ നല്‍കുന്ന ഫൗണ്ടൻ, 10247 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള ക്ലബ് ഹൗസ്, 2104 ചിൽഡ്രൻസ് പ്ലേ ഏരിയ, 3243 സ്‌ക്വയർ ഫീറ്റിലുള്ള ബാഡ്മിന്റൺ കോർട്ട്, 1392 സ്‌ക്വയർ ഫീറ്റുള്ള സ്വിമ്മിംഗ് പൂൾ, 1561 സ്‌ക്വയർ ഫീറ്റ് ഡെക് ഏരിയ, മെഡിറ്റേഷൻ ഹാൾ, ഹെൽത്ത് ക്ലബ്, എൽഡേഴ്‌സ് കോർണർ, ബാർബിക്യൂ ഏരിയ, ആംഫി തീയേറ്റർ എന്നിങ്ങനെയുള്ള ആധുനിക സംവിധാനങ്ങളെല്ലാം ഈ ടൗൺഷിപ്പിന്‍റെ ഭാഗമാണ്.

കൊച്ചിയില്‍ ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ തേടുന്നവർക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ചോയ്‌സാണ് ഒലിവ് കലിസ്റ്റ. ടൗണ്‍ഷിപ്പിലെ തടാകവും മരങ്ങളും കുറ്റിച്ചെടികളും പുൽത്തകിടികളും ട്രോപ്പിക്കൽ ഗാർഡനും ചേര്‍ന്ന് നിങ്ങള്‍ക്ക് സ്വര്‍ഗ തുല്യമായ അനുഭവമാകും പ്രദാനം ചെയ്യുക.

മറ്റ് പ്രോജക്ടുകൾ

ഭവനനിർമാണ രംഗത്ത് മൂന്നര പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ഒലിവ് ബിൽഡേഴ്‌സിന് കൊച്ചിയിലും കോട്ടയത്തും തിരുവനന്തപുരത്തുമായി ഇപ്പോൾ 11 പ്രോജക്ടുകളുണ്ട്. അക്കൂട്ടത്തിൽ നിർമാണത്തിലിരിക്കുന്നതും നിർമാണം പൂർത്തിയാക്കിയതുമായ പ്രോജക്ടുകളുണ്ട്. കൊച്ചിയിൽ കാക്കനാടുള്ള കലിസ്റ്റയ്ക്ക് പുറമേ കോട്ടയത്ത് ടിബി റോഡിലുളള സെലസ്റ്റിന, ഇടപ്പള്ളിയിലെ ഒറാനിയ, തിരുവല്ലയിലെ ഒലിവ് കരിനീന, തിരുവനന്തപുരം ടെക്നോപാര്‍ക്കിന് സമീപമുളള ക്രസിഡ എന്നിവ ഒലിവിന്‍റെ അഭിമാന പ്രോജക്ടുകളാണ്. അടുത്ത പ്രോജക്ട് ഒലിവ് പദ്ധതിയിടുന്നത് തൃശ്ശൂരിലാണ്. 

കൂടുതൽ വിവരങ്ങൾക്ക്:

ഫോണ്‍: +91 9020900700

വെബ് സൈറ്റ്: http://www.olivebuilder.com/projects/olive-kalista

ഇ-മെയിൽ: marketing@olivebuilder.com

Follow Us:
Download App:
  • android
  • ios