കേരളത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരമായ തിരുവല്ലയില്‍ ഒരു പ്രീമിയം അപ്പാര്‍ട്ട്മെന്‍റ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ അവസരവുമായി ഒലിവ് ബില്‍ഡേഴ്സ് എത്തുന്നു. സ്വപ്നഭവനം വാങ്ങാന്‍ പദ്ധതിയിടുന്നവരുടെ പണത്തിന് മികച്ച മൂല്യം നല്‍കുന്ന അപ്പാര്‍ട്ട്മെന്‍റുകളാണ് ഒലിവ് ബില്‍ഡേഴ്സ് തിരുവല്ലയില്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ പ്രവാസികളുടെ എണ്ണത്തില്‍ മുന്‍പന്തിയിലുളള തിരുവല്ലയില്‍ മികച്ച ഒരു നിക്ഷേപ പദ്ധതി കൂടിയാണ് ഒലിവ് കരിനീന.

ഒന്നാം നമ്പര്‍ സംസ്ഥാന പാതയായ എംസി റോഡിനോട് ചേര്‍ന്ന് തലയെടുപ്പോടെ നില്‍ക്കുന്ന കരിനീന ആദ്യ കാഴ്ചയില്‍ തന്നെ ആരുടെയും മനസ്സ് കീഴടക്കും. പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളായ മാരാമണ്‍, പരുമലപ്പള്ളി, ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം എന്നിവയുടെ സാമീപ്യം തിരുവല്ലയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു. നഗരത്തിന്‍റേതായ സൗകര്യങ്ങളും ഗ്രാമത്തിന്‍റേതായ ഉണര്‍വും പ്രദാനം ചെയ്യുന്ന പ്രദേശം കൂടിയാണ് ഈ സുന്ദരനാട്. ഇതിനാല്‍ തന്നെ തിരുവല്ലയില്‍ സ്ഥിരതാമസമാക്കുകയെന്നത് നിങ്ങളുടെ ജീവിതത്തിലെ മികച്ച തീരുമാനങ്ങളിലൊന്നാകും. 

പ്രീമിയം 60 ലക്ഷം മുതല്‍...!

പുഷ്പഗിരി ആശ്രുപത്രിയില്‍ നിന്നും 800 മീറ്റര്‍ മാത്രമാണ് പ്രോജക്ടിലേക്കുളള ദൂരം. മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്ന് 1.2 കിലോ മീറ്ററാണ് കരിനീനയിലേക്കുളള അകലം. സെന്‍റ് മേരീസ് മലങ്കര പള്ളിയില്‍ നിന്ന് ഒരു കിലോ മീറ്ററും തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 3.8 കിലോമീറ്ററുമാണ് പ്രോജക്ടിലേക്കുളള ദൂരം. മൊത്തം 52 യൂണിറ്റുകളാണ് പ്രോജക്ടിന്‍റെ ഭാഗമായുളളത്. ഇവയില്‍ 2 BHK, 3 BHK അപ്പാര്‍ട്ട്മെന്‍റുകള്‍ ഉള്‍പ്പെടുന്നു. 2 BHK അപ്പാര്‍ട്ട്മെന്‍റുകള്‍ 1225 ചതുരശ്ര അടിയിലും 1235 ചതുരശ്ര അടിയിലും ലഭിക്കും. 3 BHK അപ്പാര്‍ട്ട്മെന്‍റുകള്‍ 1625 ചതുരശ്ര അടിയിലും 1500 ചതുരശ്ര അടിയിലും ലഭ്യമാണ്.

അപ്പാര്‍ട്ട്മെന്‍റുകളുടെ വില 60 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. സ്വിമ്മിങ് പൂള്‍, ഹെല്‍ത്ത് ക്ലബ്, കുട്ടികള്‍ക്കുളള വിശാലമായ കളിസ്ഥലം, ഫുള്ളി എയര്‍ കണ്ടീഷന്‍ഡ് ലോബി, അപ്പാര്‍ട്ട്മെന്‍റും പരിസരവും നിരീക്ഷിക്കുവാനായി ആധുനിക സിസിടിവി ക്യാമറ സംവിധാനം എന്നിവയും പ്രോജക്ടിന്‍റെ ഭാഗമാണ്. മനോഹരമായ ബാല്‍ക്കണിക്കാഴ്ചകള്‍ നല്‍കത്തക്ക തരത്തിലാണ് ഓരോ അപ്പാര്‍ട്ട്മെന്‍റുകളും നിര്‍മിക്കുന്നത്. പൂര്‍ണമായി റെഡ് ബ്രിക്സ് ഉപയോഗിച്ചാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.  

നമുക്ക് ഇനി അകത്തേക്ക് നോക്കാം

ഗുണമേന്മയുളള 60x60 പ്രീമിയം ക്വാളിറ്റി വിട്രിഫൈഡ് ടൈലുകളാണ് ഫ്ലാറ്റ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. മഹാഗണിയിലാണ് അപ്പാര്‍ട്ട്മെന്‍റുകളുടെ മുന്‍ വാതിലുകള്‍ നിര്‍മിക്കുന്നത്. കിടപ്പുമുറികളുടെ വാതിലുകള്‍ മോള്‍ഡഡ് ഡോറുകളാകും. ബാല്‍ക്കണിക്ക് യുപിവിസി സ്ലൈഡിങ് ഡോറുകളാണ് നല്‍കുന്നത്. ജനാലകളും വെന്‍റിലേഷനുകളും പ്രീമിയം ക്വാളിറ്റി അലൂമിനിയം പൗഡര്‍ കോട്ടഡ് ഫ്രെയിമുകളില്‍ നിര്‍മിക്കും. ക്രിമാറ്റിക്ക് ടൈലുകളാണ് അടുക്കളയ്ക്കും ശുചിമുറികള്‍ക്കുമായി ഉപയോഗിക്കുന്നത്.

അകത്തെ ഭിത്തിക്കും മേല്‍ക്കൂരയ്ക്കും പ്ലാസ്റ്റിക് എമള്‍ഷനാണ് നല്‍കുക. മെലാനിന്‍ ഫിനിഷിലാണ് കരിനീനയിലെ മുന്‍ വാതില്‍ വരുന്നത്. അകത്തെ ഡോറുകള്‍ ഇനാമല്‍ പെയിന്‍റിലായിരിക്കും തിളക്കമുളളതാക്കുക. ജല അതോറിറ്റി പൈപ്പ്ലൈന്‍, കിണര്‍ സംവിധാനം എന്നിവയുളളതുകൊണ്ട് കരിനീനയില്‍ ജല ലഭ്യതയ്ക്ക് കുറവുണ്ടാകില്ല. മഴവെള്ള സംഭരണി, പ്രത്യേക സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് എന്നിവയും ഒലിവ് കരിനീനയിലുണ്ടാകും.

അഗ്നിബാധ ഒഴിവാക്കാനായി എന്‍ബിസിയുടെ നിയമങ്ങള്‍ അനുസരിച്ചുളള സജ്ജീകരണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രോജക്ടിന്‍റെ നിര്‍മാണം പുരോഗമിക്കുന്നത്. കേരള സംസ്ഥാന അഗ്നിശമന സേനയ്ക്ക് ആവശ്യമുളള സംവിധാനങ്ങളും കരിനീനയിലുണ്ടാകും. ചെറിയ തുകയ്ക്ക് കേന്ദ്രീകൃത പാചകവാതക വിതരണ സംവിധാനം ഒലിവ് നേരിട്ട് ചെയ്ത് നല്‍കും. 

ആദ്യമായി വീട്/ ഫ്ലാറ്റ് വാങ്ങുന്നവർക്ക് ഹൗസിംഗ് ലോൺ എടുക്കുമ്പോൾ പ്രധാന മന്ത്രി ആവാസ് യോജന (പിഎംഎവൈ) അനുസരിച്ചുള്ള സബ്‌സിഡിയും ലഭിക്കുന്നുണ്ട്.  ഉപഭോക്താക്കൾക്ക് ലോൺ എടുക്കുന്നതിനും അർഹരായവർക്ക് സബ്‌സിഡി ലഭ്യമാക്കുന്നതിനുമുള്ള എല്ലാവിധ പിന്തുണയും സഹായവും ഒലിവ് ബിൽഡേഴ്‌സ് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. നിര്‍മാണം അതിവേഗം പുരോഗമിക്കുന്ന ഒലിവ് കരിനീനയുടെ താക്കോല്‍ അടുത്ത രണ്ട് വര്‍ഷത്തിനകം ഉപഭോക്താക്കളെ തേടിയെത്തും. 

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:

കൊച്ചി കോര്‍പ്പറേറ്റ് ഓഫീസ്: ഒലിവ് ഹൗസ്, 50/932 എ, ഇടപ്പള്ളി, കൊച്ചി- 682 024. 

തിരുവല്ല പ്രോജക്ട്: Olive Karenina, MC Road towards Trivandrum, Near Balikamadom GHS, Thirumoolapuram, Thiruvalla, Kerala 689115

Contact: +91 9020 900 700

Email: http://marketing@olivebuilder.com

Website: http://www.olivebuilder.com/projects/olive-karenina