Asianet News MalayalamAsianet News Malayalam

പത്താം ക്ലാസ് കഴിഞ്ഞ് ലക്ഷ്യമിടാം ഈ കൊമേഴ്സ് കോഴ്സുകള്‍

താരതമ്യേന കുറഞ്ഞ ചെലവിൽ പഠിക്കാവുന്ന പ്രോഗ്രാമുകള്‍ വിദേശരാജ്യങ്ങളിൽ ഉയര്‍ന്ന ശമ്പളത്തിൽ ജോലി ചെയ്യാൻ അവസരം നൽകുന്നു

professional commerce course to study after class 10 in India
Author
First Published Jan 5, 2023, 2:38 PM IST

പ്രൊഫഷണൽ കൊമേഴ്സ് കോഴ്സുകള്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ചോയ്സ് ആണ്. താരതമ്യേന കുറഞ്ഞ ചെലവിൽ പഠിക്കാവുന്ന പ്രോഗ്രാമുകള്‍ വിദേശരാജ്യങ്ങളിൽ ഉയര്‍ന്ന ശമ്പളത്തിൽ ജോലി ചെയ്യാൻ അവസരം നൽകുന്നു. പ്രധാനപ്പെട്ട അഞ്ച് കൊമേഴ്സ് കോഴ്സുകള്‍ പരിചയപ്പെടാം.

ഇന്ത്യയിലും വിദേശത്തും ജോലി സാധ്യതയുള്ള പ്രൊഫഷണൽ കൊമേഴ്സ് കോഴ്സുകള്‍ ഏതൊക്കെയാണ്?

പ്രധാനമായും ഇന്ത്യയിൽ നിന്നും പഠിക്കാവുന്ന അഞ്ച് പ്രൊഫഷണൽ കൊമേഴ്സ് കോഴ്സുകള്‍ CA, CS, CMA INDIA, CMA USA, ACCA എന്നിവയാണ്.

എന്താണ് CA?

കമ്പനികളുടെയും വ്യക്തികളുടെയും അക്കൗണ്ടിങ് കൈകാര്യം ചെയ്യുന്നതാണ് പൊതുവെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുകളുടെ ജോലി. ഈ വിഷയത്തിൽ ആഴത്തിലുള്ള അറിവും കാര്യപ്രാപ്തിയും സി.എ ആയി ജോലി നോക്കുന്നവര്‍ക്ക് ആവശ്യമാണ്. ഫൈനാൻസ് കൈകാര്യം ചെയ്യുക, ഫൈനാൻഷ്യൽ അഡ്വൈസ് നൽകുക, മണി മാനേജ്‍മെന്‍റ് സേവനങ്ങള്‍ നൽകുക തുടങ്ങിയവും ഇവരുടെ പരിധിയിൽ വരും. ഇന്ത്യയിൽ ഇന്ന് നിലവിലുള്ള ഏറ്റവും ഡിമാൻഡ് ഉള്ള പ്രൊഫഷനുകളിൽ ഒന്നാണ് സി.എ.

എന്താണ് CS?

ഫൈനാൻഷ്യൽ രംഗത്ത് വളരെ നിര്‍ണായകമായ ഒരു പ്രൊഫൈലാണ് CS അഥവാ Company Secretary വഹിക്കുന്നത്. ബിസിനസ്സുകളുടെ മുഴുവൻ നിയമകാര്യങ്ങളിലും കൈകാര്യം ചെയ്യുന്നത് CS ആണ്. ടാക്സ് റിട്ടേണുകള്‍, ഓഡിറ്റ്, റെക്കോഡ് കീപ്പിങ്, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന് സാമ്പത്തിക കാര്യങ്ങളിൽ അഡ്വൈസ് നൽകൽ എന്നിവ CS ആണ് നിര്‍വഹിക്കുന്നത്.

എന്താണ് CMA INDIA?

Cost and Management Accounting എന്നതാണ് CMA-യുടെ പൂര്‍ണരൂപം. മൂന്ന് ലെവലുകളിലാണ് ഈ യോഗ്യത നേടാനുള്ള പരീക്ഷ നടക്കുന്നത്. പ്രാഥമിക കോഴ്സ് ആയ ഫൗണ്ടേഷനിൽ ചേരാൻ പത്താം ക്ലാസ്സ് ആണ് യോഗ്യത. ഫൈനാൻസ് മാനേജര്‍, അനലിസ്റ്റ് മുതൽ ചീഫ് ഇൻവെസ്റ്റ്മെന്‍റ് ഓഫീസര്‍ വരെയുള്ള പദവികളിൽ എത്താൻ CMA INDIA പ്രൊഫഷണലുകള്‍ക്ക് കഴിയും. ബഹുരാഷ്ട്ര കമ്പനികളിലും ലോകത്തിലെ നാല് വലിയ അക്കൗണ്ടിങ് കമ്പനികളായ ഡിലോയ്റ്റ്, കെ.പി.എം.ജി, ഏൺസ്റ്റ് യങ്, പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് ജോലി കണ്ടെത്താൻ CMA INDIA സഹായിക്കും.

എന്താണ് CMA USA?

ലോകത്തിലെ ഏറ്റവും വലിയ അക്കൗണ്ടിങ് സ്ഥാപനങ്ങളിൽ ജോലി ചെയ്യാനുള്ള വഴിയാണ് CMA USA കോഴ്സ്. ഡിലോയ്റ്റ്, കെ.പി.എം.ജി, ഏൺസ്റ്റ് യങ്, പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് കമ്പനികളിൽ ജോലി ചെയ്യാൻ ഏറ്റവും അധികം സാധ്യതയുള്ളത് ഈ കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ്. ഇത് മാത്രമല്ല, ലോകത്ത് എവിടെയും ജോലി ചെയ്യാനുള്ള സാധ്യതയും ഈ പ്രോഗ്രാമിനുണ്ട്. ഏകദേശം 140 ലോക രാജ്യങ്ങളിൽ അംഗീകാരമുള്ള പ്രോഗ്രാമാണ് CMA USA.

എന്താണ് ACCA?

വളരെയധികം പ്രചാരമുള്ള ഒരു അക്കൗണ്ടിങ് കോഴ്സ് ആണ് ACCA. Association of Chartered Certified Accountants എന്നതാണ് പൂര്‍ണരൂപം. അക്കൗണ്ടിങ്, ഓഡിറ്റിങ്, ഫൈനാൻഷ്യൽ റിപ്പോര്‍ട്ടിങ്, ടാക്സേഷൻ, ബിസിനസ് ഫൈനാൻസ് തുടങ്ങി നിരവധി വിഷയങ്ങള്‍ പഠിച്ചാണ് ഓരോ ACCA പ്രൊഫഷണലും ജോലി ആരംഭിക്കുന്നത്. 13 പരീക്ഷകളാണ് ഈ പ്രോഗ്രാമിലുള്ളത്. ഉയര്‍ന്ന ശമ്പളത്തോടൊപ്പം ലോകത്തിലെ 180 രാജ്യങ്ങളിൽ ഉന്നത തസ്തികകളിൽ ജോലി ചെയ്യാനുള്ള അവസരം ACCA നൽകുന്നു. 

കൂടുതൽ വിവരങ്ങൾക്ക്:

Follow Us:
Download App:
  • android
  • ios