Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് മെഡിക്കൽ അസിസ്റ്റൻസ് സൗകര്യത്തോടെ പ്രീമിയം അപ്പാര്‍ട്ട്‍മെന്‍റ്

തിരുവനന്തപുരം നഗരഹൃദയത്തിൽ മെഡിക്കൽ അസിസ്റ്റൻസ് സൗകര്യമുള്ള ഏക പ്രീമിയം അപ്പാര്‍ട്ട്‍മെന്‍റാണ് പി.ആര്‍.എസ് പരം രത്ന

PRS Param Ratna apartment Thiruvananthapuram
Author
First Published Apr 22, 2023, 11:07 AM IST

തിരുവനന്തപുരം നഗരത്തിൽ പ്രീമിയം  ലൈഫ്‌ സ്‌റ്റൈൽ  ആഗ്രഹിക്കുന്നവർക്ക്‌  ഇണങ്ങുന്ന ബെസ്റ്റ് ചോയ്‌സാണ്  പി. ആർ. എസ് ഗ്രൂപ്പിന്റെ പുതിയ പ്രോജെക്റ്റുകളായ പരം രത്നയും , രാം സരസും. ദക്ഷിണേന്ത്യയിൽ  90  വർഷത്തോളമായി ഗൃഹനിർമാർണരംഗത്തെ  പ്രമുഖരാണ് പി. ആർ. എസ്. 

അനുഭവസമ്പത്തിനൊപ്പം ആധുനിക സൗകര്യങ്ങളും  ഒരുമിപ്പിച്ചാണ് ലക്ഷ്വറി  അപ്പാർട്ട്മെന്റുകളായ  'പരം രത്നയും',  'രാം സരസും' കമ്പനി അവതരിപ്പിക്കുന്നത്. 1, 2, 3 BHK  അപ്പാർട്മെന്റുകളുള്ള പരം രത്ന സ്ഥിതിചെയ്യുന്നത്  തൈക്കാട് ആണ്. ബജറ്റിനിണങ്ങുന്ന 2 BHK അപ്പാർട്മെന്റുകളാണ്  പുളിമൂട് വരുന്ന രാം സരസ്. 

തിരുവനന്തപുരത്ത്  മെഡിക്കൽ അസ്സിസ്റ്റൻസ് സേവനം ലഭ്യമായ ആദ്യത്തെ ലക്ഷ്വറി  അപ്പാർട്ട്മെന്റുകൾ എന്നതാണ് പരം രത്നയുടെ    സവിശേഷത. ജീവൻരക്ഷാ മെഡിക്കൽ ഉപകരണങ്ങള്‍, മെഡിക്കൽ  എമർജൻസി  റെസ്‌പോൺസ്,  പ്രിവിലേജ്  മെമ്പർഷിപ്പ്  എന്നിവയും താമസക്കാർക്ക്  സ്വന്തമാക്കാം.

റൂഫ് ടോപ് നീന്തൽകുളം, റൂഫ്ടോപ് പാർട്ടി ഏരിയ , കുട്ടികൾക്കുള്ള കളിസ്ഥലം , വിസിറ്റർ കാർ പാർക്കിങ്, ഫിറ്റ്നസ് സെന്റർ, കോൺഫറൻസ്  ഹാൾ, വൈ -ഫൈ   സൗകര്യമുള്ള  ലോബി  തുടങ്ങിയവയാണ് പ്രധാന സൗകര്യങ്ങൾ 

രാം സരസിൽ റൂഫ്ടോപ് പാർട്ടി ഏരിയ , വിസിറ്റർ കാർ പാർക്കിങ്, ഫർണിഷ് ചെയ്ത മനോഹരമായ ലോബി, സൗരോർജം ഉപയോഗിച്ച്  പ്രവർത്തിക്കുന്ന  വിളക്കുകളുള്ള കോമൺ ഏരിയ തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകൾ.

പരം രത്നയുടെ ഓരോ അപ്പാർട്ട്മെന്റിലും ഒരു മെഡിക്കൽ എമർജൻസി ബട്ടൺ ലഭ്യമാണ്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ഈ ബട്ടൺ അമർത്താം. ഇത് മുൻപ് തന്നെ റെക്കോർഡ് ചെയ്ത ഒരു ശബ്ദസന്ദേശം കിള്ളിപ്പാലത്തുള്ള പി . ആർ.എസ് ആശുപത്രിയുടെ എമെർജൻസി 
ഹോട്ട്ലൈനിലേക്ക്  അയയ്ക്കും. പി . ആർ.എസ്  റിയാക്റ്റ് എന്ന ഒരു  ദ്രുത കർമ്മ വിഭാഗത്തിനാണ് ഈ കോൾ ലഭിക്കുക. ഇതനുസരിച്ച്   ഒരു പി . ആർ.എസ്   ഫസ്റ്റ് റെസ്‌പോണ്ടർ  ബൈക്ക് ആംബുലൻസ് അല്ലെങ്കിൽ പി . ആർ.എസ്   സി. ആർ. വി   ഐ.സി.യു ആംബുലൻസ് പരം ര്തനയിലേക്ക് അതിവേഗം എത്തും.

ഫയർ എമർജൻസി  ബട്ടൺ എല്ലാ അപ്പാർട്ട്മെന്റിലും ഉണ്ട്. ഇത് സെൻട്രൽ ഫയർസ്റ്റേഷനിലേക്ക് നേരിട്ട് ഒരു ഓട്ടോമേറ്റഡ് കോൾ നൽകും. പരം രത്നയിൽ നിന്ന് വെറും 500  മീറ്റർ അകലെയാണ് ഫയർ സ്റ്റേഷൻ.

ഹൃദയാഘാതത്തിന് പ്രാഥമിക വൈദ്യ സഹായം  നൽകാനുള്ള ഓട്ടമേറ്റഡ്  എക്സ്റ്റേണൽ  ഡിഫിബ്രിലേറ്റർ പരം ര്തനയുടെ  കോമൺ ഏരിയകളിൽ സജ്‌ജമായിരിക്കും. ഇത് പ്രവർത്തിപ്പിക്കാനുള്ള പരിശീലനം പി. ആർ. എസ്  ആശുപത്രിയുടെ എമർജൻസി വകുപ്പ്  നൽകും. 

പരം രത്ന അപ്പാർട്ട്മെന്റ്  ഉടമകൾക്ക്  ലഭിക്കുന്ന മറ്റൊരു സൗകര്യം പ്രിവിലേജ് കാർഡാണ്. വൗച്ചറുകളിലൂടെ പി.ആർ.എസ്  ഗ്രൂപ്പ് സ്ഥാപനങ്ങളിൽ നിന്ന്  വലിയ കിഴിവുകൾ  താമസക്കാർക്ക് ലഭിക്കും.

കോവളം സ്വാഗത് ഹോളിഡേ റിസോർട്ടിൽ  താമസം , പി.ആർ. എസ്  റീട്ടെയ്ൽ ഇന്ത്യ നടത്തുന്ന  എം.ജി റോഡിലെ  തനിഷ്‌ക്  ജ്വല്ലറിയിൽ നിന്നുള്ള ഇടപാടുകൾ കിള്ളിപ്പാലം പി.ആർ.എസ്  ആശുപത്രിയിൽ നിന്ന് സൗജന്യ എക്സിക്യൂട്ടീവ് ഹെൽത്ത് ചെക്കപ്പ്  , വി .ഐ.പി ലൗഞ്ച്‌  സൗകര്യം, നെയ്യാറ്റിൻകരയിലുള്ള പി.ആർ.എസ്  കോളേജ്  ഓഫ്  എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ  എഞ്ചിനീയറിംഗ് വിദ്യാർഥികൾക്ക്  സ്കോളർഷിപ്  തുടങ്ങിയ സൗകര്യങ്ങൾ പ്രിവിലേജ് കാർഡിലൂടെ  ആസ്വദിക്കാം. 

കൂടുതൽ വിവരങ്ങൾക്ക് - 954474466,9544774499 ഇ-മെയിൽ marketing@prsbuilders.com ,വെബ്‌സൈറ്റ്  സന്ദർശിക്കാം -  www.prsbuilders.com

 

Follow Us:
Download App:
  • android
  • ios