Asianet News MalayalamAsianet News Malayalam

ഈ വാലന്റൈൻസ് ഡേ ആഘോഷമാക്കാം സേവ് ബോക്സിനൊപ്പം; ഒറ്റ ലേലത്തിലൂടെ സ്വന്തമാക്കാം രണ്ട് ഐഫോൺ..

ഒറ്റ ബിഡ്ഡിലൂടെ തന്നെ രണ്ട് ഐഫോൺ12 സ്വന്തമാക്കാനാവും എന്നതാണ് വാലന്റൈൻസ് ഡേ പ്രമാണിച്ച് സേവ് ബോക്സ് ഒരുക്കുന്ന ഈ ഓഫറിന്‍റെ പ്രത്യേകത

save box valentines day offer
Author
Kochi, First Published Feb 13, 2021, 2:41 PM IST

കേരളത്തിലെ ആദ്യത്തെ ബിഡ്ഡിങ് ആപ്പായ സേവ് ബോക്സ് വാലന്റൈൻസ് ഡേ പ്രമാണിച്ച് ഒരു സമ്പൂർണ വാലന്റൈൻസ് ലേലം ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നു. ഞായറാഴ്ച്ച നടക്കുന്ന കപ്പിൾ വാലന്റൈൻസ് ലേലത്തിലൂടെ രണ്ട് ഐഫോൺ  നിങ്ങൾക്ക് സ്വന്തമാക്കാനാവും. മൊബൈൽ കിംഗുമായി അസോസിയേറ്റ് ചെയ്താണ്  ഐഫോൺ12 മിനി ഒരുക്കുന്നത്. ഒറ്റ ബിഡ്ഡിലൂടെ തന്നെ രണ്ട് ഐഫോൺ12 സ്വന്തമാക്കാനാവും എന്നതാണ് വാലന്റൈൻസ് ഡേ പ്രമാണിച്ച് സേവ് ബോക്സ് ഒരുക്കുന്ന ഈ ഓഫറിന്‍റെ പ്രത്യേകത. നിബന്ധനകൾക്ക് വിധേയമായി ഈ ഐഫോണിന് ഇഎംഐ സ്കീമും ലഭ്യമാകുന്നതാണ്.

ഇത് കൂടാതെ ഇരുപത്തിഅയ്യായിരം രൂപ വിലയുള്ള ജോയ് ആലുക്കാസിന്‍റെ കൂപ്പണും ബിഡ്ഡിലൂടെ വാലന്റൈൻസ് ഡേയിൽ സ്വന്തമാക്കാൻ അവസരമുണ്ട്. ഈ കൂപ്പണിലൂടെ  ജോയ് ആലുക്കാസിന്‍റെ ഷോറൂമുകളിൽ ഇരുപത്തിഅയ്യായിരം രൂപ വരെയുള്ള സ്വർണ്ണം പര്‍ചേയ്‌സ് ചെയ്യാനാവും. കപ്പിൾസിന് വർക്കല, മൂന്നാർ എന്നിവടങ്ങളിലെ റിസോർട്ടിൽ താമസിക്കാനുള്ള ബുക്കിംഗ് ടിക്കറ്റുകളും ബിഡ്ഡിലൂടെ സ്വന്തമാക്കാം

.save box valentines day offer

 

ആമസോൺ വാലന്റൈൻസ് ഡേ ഗിഫ്റ്റ് കാർഡ്, സ്മാർട്ട് ടീവി, ഇയർ പോഡ്, മൊബൈൽ ഫോണുകൾ, ലാപ് ടോപ്പ്, തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് വാലന്റൈൻസ് ലേലം ലേലം പ്രമാണിച്ച് മികച്ച ഓഫറുകളോടെ സേവ് ബോക്സ് നിങ്ങൾക്കായി ഒരുക്കുന്നത്. രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ വിവിധ ലേലങ്ങളാണ് നടക്കുന്നത്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ജനകീയമായി മാറിയ സേവ് ബോക്സിന്‍റെ അൾട്ടിമേറ്റ് ലേലം പരസ്യം ഇന്നും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇലക്ട്രോണിക്സ്, ഗാര്‍ഹിക ഉപകരണങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഉത്പ്പന്നങ്ങള്‍ ആളുകള്‍ക്ക് ലേലം വിളിച്ചെടുക്കാന്‍ കഴിയുന്ന രീതിയിലാണ്  സേവ് ബോക്സ് ഡിജിറ്റല്‍ ആപ്പ് ഒരിക്കിയിരിക്കുന്നത്. മൊബൈല്‍ ഫോണുകള്‍, ഐ ഫോൺ, ലാപ്ടോപ്പുകള്‍, ടിവി, തുടങ്ങി ലക്ഷ്വറി പ്രൊഡക്ടുകള്‍ വരെ നിങ്ങൾ ആഗ്രഹിക്കുന്ന പരമാവധി വിലക്കുറവില്‍ സേവ് ബോക്സ് ആപ്ലിക്കേഷനിലൂടെ ലേലം വിളിച്ച് നേടിയെടുക്കാനാവും.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. http://onelink.to/5ksceh
 

Follow Us:
Download App:
  • android
  • ios