അധ്യാപകർക്കും 10, പ്ലസ് വൺ, പ്ലസ് ടു പരീക്ഷ എഴുതിയവർക്ക് 50% ഡിസ്കൗണ്ടിൽ സിൽവർസ്റ്റോമിൽ ആർത്തുല്ലസിക്കാം. ഇവർക്കൊപ്പം പാർക്ക് സന്ദർശിക്കുന്നവർക്ക് 15% ഡിസ്കൗണ്ടും നേടാം. ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് 10% ഡിസ്കൗണ്ടും നേടാം.

കനത്ത ചൂടിന് സ്വാന്തനമായി വേനൽ മഴ പെയ്തിറങ്ങിയപ്പോൾ, അവധിക്കാലം ആഘോഷിക്കാൻ ഡെസ്റ്റിനേഷനുകൾ കണ്ടെത്തുന്ന തിരക്കിലാണ് കേരളീയർ. ഈ വേനലവധിക്കാലത്ത് കൊടുംചൂടിനെ മറികടന്ന് ഒരു ദിവസം മുഴുവൻ ഫാമിലിയായി ഒരുമിച്ച് ചിലവഴിക്കാൻ വാട്ടർ തീം പാർക്കുകളാണ് എല്ലാവരുടെയും ഇഷ്ട ചോയ്‌സ്. 

Add Asianetnews as a Preferred SourcegooglePreferred

അവധിക്കാലം ആർത്തുല്ലസിക്കാൻ മനം നിറക്കുന്ന ഓഫറുകളാണ് വിനോദ സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട വാട്ടർ തീം പാർക്ക് ആയ സിൽവർ സ്റ്റോം വാട്ടർ തീം പാർക്കും കേരളത്തിലെ No 1 സ്നോ പാർക്കായ സ്നോ സ്റ്റോമും നൽകുന്നത്. വേവ് പൂൾ, റെയ്ൻ ഡാൻസ്, ഒരുപാട് വാട്ടർ റൈഡുകൾ, സ്നോ പാർക്കിൽ -10 ഡി​ഗ്രിയിൽ മഞ്ഞ് ആസ്വദിക്കാനുള്ള അവസരം എന്നിങ്ങനെ പോകുന്നു സഞ്ചാരികൾക്കുള്ള വിരുന്ന്.

കിടിലൻ ഓഫറിൽ ഒരു അവധിക്കാല ആഘോഷവും വിറ്റ്നാമിലേക്ക് ട്രിപ്പും

സിൽവർസ്റ്റോമിലും സ്നോസ്റ്റോം പാർക്കിലും അവധി ആ​ഘോഷിക്കാൻ ഇപ്പോൾ കിടിലൻ ഡിസ്കൗണ്ടുകളുമുണ്ട്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ ഡിസ്കൗണ്ടുകൾ ലഭ്യമാണ്. അധ്യാപകർക്കും 10, പ്ലസ് വൺ, പ്ലസ് ടു പരീക്ഷ എഴുതിയവർക്ക് 50% ഡിസ്കൗണ്ടിൽ സിൽവർസ്റ്റോമിൽ ആർത്തുല്ലസിക്കാം. ഇവർക്കൊപ്പം പാർക്ക് സന്ദർശിക്കുന്നവർക്ക് 15% ഡിസ്കൗണ്ടും നേടാം. ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് 10% ഡിസ്കൗണ്ടും നേടാം.

സഞ്ചാരികൾക്ക് പ്രിയപ്പെട്ട വിയറ്റ്നാമിലേക്കുള്ള യാത്രയാണ് മറ്റൊരു ആകർഷകമായ സമ്മാനം. ഇൻസ്റ്റ​ഗ്രാം റീൽസ് എടുത്ത് സിൽവർസ്റ്റോമിനെ ടാ​ഗ് ചെയ്താൽ വിയ്റ്റ്നാമിലേക്കുള്ള ട്രിപ്പിൽ ഭാ​ഗ്യപരീക്ഷണം നടത്താം. മെയ് 31-ന് ശേഷം മുഴുവൻ റീൽസുകളിൽ നിന്നും തെരഞ്ഞെടുക്കുന്ന ഭാ​ഗ്യശാലികൾക്ക് സുഹൃത്തിനോ പങ്കാളിക്കോ ഒപ്പം സൗജന്യമായി വിയറ്റ്നാം ട്രിപ്പ് നേടാം. വിയറ്റ്നാമിന് പുറമെ കൊടൈക്കനാൽ, സിൽവർസ്റ്റോം റിസോർട്ട് എന്നിവിടങ്ങളിലേക്കും ട്രിപ്പിന് അവസരമുണ്ട്.

ഓഫറുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ വിളിക്കാം - +91 94475 13344. ഓൺലൈനായി ബുക്ക് ചെയ്യാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ.