തലസ്ഥാനത്തിന്‍റെ തലയെടുപ്പും ഗ്രാമത്തിന്‍റെ പച്ചപ്പും മെട്രോയുടെ എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ നഗരങ്ങള്‍ ഇന്ത്യയില്‍ അപൂര്‍വ്വമാണ്. ഈ അപൂര്‍വ്വതയാണ് തിരുവനന്തപുരത്തെ സ്പെഷ്യലാക്കുന്നത്. ഗ്രാമത്തിന്റെ ശാന്തതയും നഗരത്തിന്റെ സൗകര്യങ്ങളും ഒരുമിച്ചു വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനുകളുമായാണ്  സൗപര്‍ണിക പ്രോജക്ടസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് എത്തുന്നത്.

തലസ്ഥാനത്ത് മൂന്ന് അപ്പാര്‍ട്ട്മെന്‍റ് സമുച്ചയങ്ങളാണ് സൗപര്‍ണിക നിങ്ങള്‍ക്കായി ഒരുക്കുന്നത്. തിരുവനന്തപുരം പൗഡിക്കോണത്തുളള നൈറ്റിംഗേല്‍, പേരൂർക്കടയിലെ ഗ്രാന്‍റ് സ്ക്വയര്‍, തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന് സമീപമായി ശ്രീകാര്യത്തുളള സീഷെല്‍സ് എന്നിവയാണ് സൗപര്‍ണികയുടെ അഭിമാന പ്രോജക്ടുകള്‍.

മോഹിപ്പിക്കും വിലയിൽ 'സീഷെൽസ്' 

തിരുവനന്തപുരം ടെക്നോപാര്‍ക്കിനും ഹബ്ബിനും സമീപത്തായുളള സൗപര്‍ണിക സീഷെല്‍സ് തലസ്ഥാനത്തെ ഫാസ്റ്റ് മൂവിംഗ് പ്രോജക്ടുകളിലൊന്നാണ്. അഫോര്‍ഡബിള്‍ ഹൗസിംഗ് വിഭാഗത്തില്‍ ശ്രദ്ധേയമായ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുളള പ്രോജക്ടാണിത്. മോഹിപ്പിക്കുന്ന ആംബിയന്‍സുളള സീഷെല്‍സിലെ അപ്പാര്‍ട്ട്മെന്‍റുകള്‍ 27- 40 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം.  

ലാന്‍ഡ് സ്കേപ്പ് ചെയ്ത കോര്‍ട്ട്‍യാര്‍ഡുകളും പച്ചപ്പിന്‍റെ സമൃദ്ധിയും സീഷെല്‍സിന്‍റെ വശ്യത വര്‍ധിപ്പിക്കുന്നു. ദിവസം മുഴുവനും സ്വാഭാവിക വെളിച്ചവും വായുവും മുറിക്കുള്ളില്‍ ലഭ്യമാക്കുന്നതിനായി കിഴക്ക് / പടിഞ്ഞാറ് ദിശയ്ക്ക് അഭിമുഖമായാണ് അപാർട്മെന്റുകൾ  പൂര്‍ത്തിയാക്കിയിരിക്കുന്നത്.  

കൂടുതൽ വിവരങ്ങൾക്ക്: Ph: 9747810222, http://www.sowparnika.com/Seychelles/Apartments-in-Sreekariyam

'ഗ്രാൻഡ് സ്‌ക്വയർ' എന്നാല്‍ അഫോര്‍ഡബിള്‍ ലക്ഷ്വറി

തിരുവനന്തപുരം പേരൂർക്കടയിലെ പ്രീമിയം റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്‍റ് പ്രോജക്ടാണ് ഗ്രാന്‍ഡ് സ്ക്വയര്‍. പേരൂര്‍ക്കടയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ മാത്രം അകലം. തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനിലേക്ക്  ഏഴ് കിലോമീറ്ററും അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പത്ത് കിലോമീറ്ററും മാത്രം ദൂരം. 

ഗ്രാന്‍ഡ് സ്ക്വയറിൽ ഒന്‍പത് നിലകളിലായി 45 അപ്പാര്‍ട്ട്മെന്‍റുകളാണുളളത്. 1135- 1489 സ്ക്വയര്‍ ഫീറ്റിലുളള 2 & 3 BHK അപ്പാര്‍ട്ട്മെന്‍റുകളാണ് ഇവ. ക്ലബ് ഹൗസ്, റൂഫ് ടോപ് പാര്‍ട്ടി ഏരിയ, ജിം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, കാര്‍ പാര്‍ക്കിംഗ്, ഇന്‍ഡോര്‍ ഗെയിംസ് ഏരിയ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടിന്റെ ഭാഗമാണ്. മികച്ച ലൊക്കേഷനില്‍ പ്രീമിയം സൗകര്യങ്ങളോടെ നിര്‍മ്മിച്ചിട്ടുളള ഗ്രാന്‍ഡ് സ്ക്വയര്‍ താമസത്തിനും നിക്ഷേപത്തിനും വാടകയ്ക്കും ഒരു പോലെ യോജിച്ചതാണ്.

കൂടുതൽ വിവരങ്ങൾക്ക്: Ph: 9747810222, http://www.sowparnika.com/Grand-Square/Residential-apartment-in-Vettikkonam

ഗ്രാമീണതയുടെ മടിത്തട്ടിൽ 'നൈറ്റിംഗേൽ'

പൗഡികോണം- പോത്തന്‍കോട് റോഡില്‍, ശബരിഗിരി ഇന്റര്‍നാഷണല്‍ സ്‌കൂളിനടുത്താണ് സൗപര്‍ണിക  'നൈറ്റിംഗേൽ' സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരത്തെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും വളരെ എളുപ്പത്തിൽ ചെന്നെത്താവുന്ന ഒരു ലൊക്കേഷനാണിത്. ജനലൊന്നു തുറന്നാൽ നേരെ കാണുന്നത്, ഹരിതാഭമായ താഴ് വരയുടെ മനോഹരമായ ദൃശ്യമാണ്. ശുദ്ധമായ വായുവും മനം കുളിർപ്പിക്കുന്ന ഇളംകാറ്റും ആസ്വദിച്ചുകൊണ്ട്  സായാഹ്നങ്ങൾ ചെലവിടാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്.

അതിമനോഹരമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള 1,2,3 BHK മോഡൽ അപ്പാർട്ടുമെന്റുകൾക്കായി  ആകർഷകമായ നിരവധി  ഓഫറുകളാണ്  സൗപർണിക ഒരുക്കിയിട്ടുള്ളത്. സ്വന്തമായി ഒരു ലക്ഷ്വറി അപ്പാർട്ട്മെന്റ് എന്നത് സ്വപ്നമായി കൊണ്ടുനടക്കുന്നവർക്ക് താങ്ങാനാവുന്ന വിലയിൽ  ആധുനിക സൗകര്യങ്ങളും ഗ്രാമീണതയുടെ മനോഹാരിതയും ഒരുപോലെ സമന്വയിപ്പിച്ചുകൊണ്ടുള്ള 'അഫോർഡബിൾ ലക്ഷ്വറി അപ്പാർട്ടുമെന്റുകളാണ് സൗപർണിക പൗഡിക്കോണത്ത് ഒരുക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: Ph: 9747810222, http://www.sowparnika.com/nightingale/apartments-in-powdikonam-trivandrum

എല്ലാം ഒരു വിളിപ്പാടകലെ

ഒരു കുടുംബത്തിന് വേണ്ടതെല്ലാം സൗപര്‍ണികയുടെ അപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് തൊട്ടടുത്ത് തന്നെ ലഭ്യമാണ്. ആധുനിക ചികിത്സാസൗകര്യങ്ങളുള്ള ആശുപത്രികൾ, മികച്ച സ്‌കൂളുകൾ, ഷോപ്പിങ്ങ് സൗകര്യങ്ങൾ, ആരാധനാലയങ്ങൾ അങ്ങനെ എല്ലാം തന്നെ ഒരു വിളിപ്പാടകലെത്തന്നെയുണ്ട്. പ്രൈം ലൊക്കേഷനുകളിലാണ് സൗപർണികയുടെ എല്ലാ പ്രോജക്ടുകളും എന്നത് ഇവയെ കൂടുതൽ ആകർഷകമാക്കുന്നു.

സ്വിമ്മിംഗ് പൂള്‍, ക്ലബ് ഹൗസ്, ഇന്‍ഡോര്‍ ഗെയിംസ് എന്നിവയ്ക്കുള്ള ഇടവും ഉപകരണങ്ങളും, ജിം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം, യോഗ/മെഡിറ്റേഷന്‍ റൂം, റൂഫ് ടോപ് ഓപ്പണ്‍ പാര്‍ട്ടി ഏരിയ, മുഴുവന്‍ സമയവും സെക്യൂരിറ്റി, സെക്യൂരിറ്റി ക്യാബിനില്‍ നിന്ന് അപ്പാര്‍ട്ട്‌മെന്റുകളിലേക്ക് ഇന്റര്‍കോം,  ലൈബ്രറി/റീഡിംഗ് റൂം,പൊതുഇടങ്ങളില്‍ 24 മണിക്കൂര്‍ പവര്‍ ബായ്ക്കപ്പ്,  റെയിന്‍വാട്ടര്‍ ഹാര്‍വസ്റ്റിംഗ്, ലോബിയില്‍ സിസിടിവി, വെയ്‌സ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവയും ഈ പ്രോജക്ടുകളുടെ പ്രത്യേകതയാണ്. പൂര്‍ണമായും വാസ്തുശാസ്ത്രപ്രകാരം ഡിസൈന്‍ ചെയ്തിട്ടുള്ള അപ്പാര്‍ട്ട്‌മെന്റുകളാണ് എല്ലാം. മാത്രമല്ല ലോകോത്തര ബ്രാൻഡുകളുടെ ആക്‌സസറീസ് മാത്രമേ സൗപർണിക ഉപയോഗിക്കുന്നുമുള്ളൂ.

പരസ്പരവിശ്വാസത്തിലും വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ മാനദണ്ഡങ്ങളിലും അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സൗപർണിക ഉപഭോക്താക്കൾക്ക് വേണ്ടുന്ന സേവനങ്ങൾ നൽകാനായി സദാ സന്നദ്ധരാണ്. ലക്ഷ്വറി കമ്യൂണിറ്റി ലിവിങ്ങിന്റെ സാധ്യതകൾ മലയാളിയുടെ ബജറ്റിനുള്ളിൽ നിൽക്കും വിധത്തിൽ ആദ്യമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ സൗപർണിക, വില്പനാന്തര സേവനത്തിലുള്ള അർപ്പണ മനോഭാവം കൊണ്ടും വിപണിയിൽ പ്രിയം നേടിയിരിക്കുകയാണ്.