സ്വന്തം വീട്  എത്രത്തോളം മനോഹരമാക്കാം എന്ന് ചിന്തിക്കുന്നവരാണ് നമ്മൾ എല്ലാവരും. ഒരു വീടിനെ വീടാക്കി മാറ്റുന്നതിൽ ഫർണിച്ചറിനും ഇന്റീരിയറിനുമുള്ള സ്ഥാനം വലുതാണ്. ഈട്ടിയും തേക്കുമൊക്കെയായിരുന്നു ഒരു കാലം വരെ ഫർണിച്ചർ എന്ന് കേട്ടാൽ നമ്മുടെ മനസിൽ ഓടിയെത്തുന്നത്. എന്നാൽ എത്ര കാതുള്ള മരത്തിൽ നിർമിച്ച ഫർണിച്ചറും വർഷങ്ങൾ പിന്നിടുമ്പോൾ ചിതലരിച്ചും, ഈർപ്പമണഞ്ഞും, നിറം മങ്ങിയും പോവുകയാണ് പതിവ്. ഇവിടെയാണ് തടിയുടെ നോൺ നാച്ചുറൽവുഡുകളിലൂടെ തോംസൺ മൾട്ടിവുഡ് ശ്രദ്ധേയമാവുന്നത്. കാബിനറ്റുകൾ, വോൾ പാനലിങ്, വാഡ്രോബ്, ഷെൽഫ്, ഫർണിച്ചർ എന്നിവയുടെയെല്ലാം നിർമാണത്തിന് ഇന്ന് ഏറ്റവുമധികം ഉപയോഗിക്കുന്നത് തോംസൺ മൾട്ടിവുഡാണ്.  മികച്ച ഫിനീഷിംഗ് , ദീർഘകാലം നിലനിൽക്കാൻ കഴിയുന്നു, ഇഷ്ടമുള്ള ഏത് നിറത്തിലും ആകൃതിയിലും വലിപ്പത്തിലും രൂപകൽപ്പന ചെയ്യാനാവും എന്നതെല്ലാമാണ് തോംസൺ മൾട്ടിവുഡിനെ ശ്രദ്ധേയമാക്കുന്നത്.

എന്തുകൊണ്ട് തോംസൺ മൾട്ടിവുഡ്

വിപണിയിൽ ആദ്യത്തെയും ഉയർന്ന മൂല്യമുള്ളതുമായ മൾട്ടിവുഡ് ഷീറ്റുകളാണ് തോംസൺ  പുറത്തിറക്കുന്നത്. ഉപഭോക്താവിന് ഇഷ്ടമുള്ള ഏത് നിറത്തിലും ആകൃതിയിലും വലിപ്പത്തിലും രൂപകൽപ്പന ചെയ്തെടുക്കാൻ സാധിക്കും എന്നതും ഏറെ നാൾ ഈടുനിൽക്കാൻ കഴിവുള്ളതെന്നുമാണ് തോംസൺ മൾട്ടിവുഡിനെ വിപണിയിൽ വേറിട്ട് നിർത്തുന്നത്. തോംസൺ മൾട്ടിവുഡ് ഷീറ്റുകൾ മരപ്പണിക്കാർക്ക് എളുപ്പത്തിൽ ജോലി ചെയ്യുവാൻ അനുയോജ്യമായതാണ്. അതിനാൽ തന്നെ ചിന്തേരിടാനും, സ്ക്രൂ ചെയ്യാനും,കൊത്തിയെടുക്കാനും എല്ലാം സൗകര്യമുണ്ട്.  മനോഹരമായ രീതിയിൽ തന്നെ പെയിന്റ് ചെയ്തെടുക്കാനും ഒട്ടിച്ചെടുക്കാനും തോംസൺ മൾട്ടിവുഡ് കൊണ്ടാകും.

ഭാരം കുറഞ്ഞതും ശക്തവും മിനുസമാക്കി പൂർത്തീകരിച്ചതും കഠിനവുമായ ഉപരിതലമാണ് തോംസൺ മൾട്ടിവുഡിനുള്ളത്. എല്ലാ ഭാഗത്തും ഒരേ രീതിയിലുള്ള മുറുക്കം ഉള്ളതിനാൽ സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിയുന്നു. നനവ് പിടിക്കില്ലാ, ചിതലരിക്കില്ല, തുളവീഴില്ല, തീയെ ചെറുക്കും, ദ്രാവകങ്ങൾ വലിച്ചെടുക്കില്ല എന്നതെല്ലാം തോംസൺ മൾട്ടിവുഡിന്റെ മാത്രം പ്രത്യേകതയാണ്. ആയതിനാൽ തന്നെ തടിയുടെ ഉപയോഗത്തെക്കാൾ ഏറെ ഗുണകരമാണിത്. ഏത് കാലാവസ്ഥയെയും അതിജീവിക്കാൻ കഴിയുന്നതും കറ വീഴാത്തതും സോപ്പ് വെള്ളത്തിൽ കഴുകി വൃത്തിയാക്കാൻ കഴിയുന്നുവെന്നതും  ഈ മൾട്ടിവുഡിന്റെ പ്രത്യേകതയാണ്. ധാരാളമായി മരങ്ങൾ ഉപയോഗിച്ചുള്ള ഫർണിച്ചറുകൾ പരിസ്ഥിതിക്കും മരപ്പണിക്കാർക്കും പലപ്പോഴും ദോഷകരമാവാറുണ്ട്. അലർജിയടക്കമുള്ള രോഗങ്ങളിലേയ്ക്കും മരപ്പണിക്കാരെ നയിക്കുന്നു. എന്നാൽ തോംസൺ മൾട്ടിവുഡ് പരിസ്ഥിതിക്കോ മരപ്പണിക്കാരനോ ഒരു തരത്തിലും ദോഷകരവും ഉണ്ടാക്കുന്നില്ലാ എന്നതാണ് ഏറെ ശ്രദ്ധേയം. പ്രകൃതി സൗഹാർദ്ദവും 100% പുനഃചംക്രമണം സാധ്യമായതുമാണ് തോംസൺ മൾട്ടിവുഡ്.

തോംസൺ മൾട്ടിവുഡ് പ്രത്യേകതകൾ

വൈവിധ്യമാര്‍ന്ന ഒരു ഉല്‍പ്പന്നമായതിനാല്‍ തന്നെ ഇന്റീരിയർ ഡെക്കറേഷനും നിരവധി ഇഷ്ടാനുസൃതമായ ആപ്ലിക്കേഷനുകൾക്കുമായി തോംസൺ മൾട്ടിവുഡ് ഉപയോഗിച്ചു വരുന്നു. തോംസണ്‍ മള്‍ട്ടിവുഡിന്‌ രാസവസ്തുക്കളോടുള്ള പ്രതിരോധം, വെള്ളം നനയാത്ത സവിശേഷത, അഗ്നിശമന സവിശേഷത, ഏത്‌ രീതിയിലും വളച്ചെടുക്കാം എന്നീ ഗുണങ്ങൾ ഉള്ളതിനാല്‍ അവ തടിയേക്കാള്‍ മേന്മയേറിയ  ഉല്‍പ്പന്നമാകുന്നു. അതിനാല്‍ തന്നെ എല്ലാ ഉപയോഗങ്ങള്‍ക്കും അനുയോജ്യമാണ്‌. 

മികച്ച ഗുണനിലവാരമുള്ള എം.ഡി. എഫ്‌ അല്ലെങ്കില്‍ പ്ലൈവുഡ്‌ പോലും പലപ്പോഴും ചിതലരിക്കുകയോ  വെള്ളം നനയുകയോ ചെയ്ത് കുറച്ച്‌ വര്‍ഷത്തിനുള്ളില്‍ നശിക്കും. എന്നാല്‍, തോംസണ്‍ മള്‍ട്ടിവുഡ്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ അതിന്റെ ഗുണനിലവാരത്തിന്‌ ആജീവനാന്ത ഗ്യാരണ്ടിയാണ് കമ്പനി നല്‍കുന്നത്. 


വീട് മനോഹരമാക്കാം തോംസൺ മൾട്ടിവുഡിലൂടെ

കിടപ്പുമുറിയിലെ ഷെല്ഫുകളും വാതിലുകളും, കക്കുസ്, കുളിമുറി, അലമാര ഇവയ്ക്കുള്ള വാതിലുകൾ എല്ലാം തന്നെ തോംസൺ മൾട്ടിവുഡിലൂടെ  പണിയുവാൻ സാധിക്കും. അടുക്കള കാബിൻ തുടങ്ങി നനവുള്ള സ്ഥലങ്ങൾക്ക് ഏറ്റവും ഉചിതവുമാണ് തോംസൺ മൾട്ടിവുഡ്. ഈർപ്പം പിടിക്കാത്ത രീതിയിൽ ഉൾഭാഗത്തെ ചുമർ അവരണത്തിനുള്ള ഉപയോഗവും വൈദ്യുതി, ഇലക്ട്രോണിക്സ് ഇവ സംബന്ധമായ പാനൽ ബോർഡുകളും എല്ലാം തോംസൺ മൾട്ടിവുഡിലൂടെ നിർമിക്കാൻ സാധിക്കും. മികച്ച ഗുണനിലവാരത്തില്‍ ഉപഭോക്താവിന് ഏറ്റവും മികച്ച ഉത്പന്നമാണ് തോംസൺ മൾട്ടിവുഡ് ഉറപ്പ് നല്‍കുന്നത്.  അടുക്കളയുടെ ഇന്റിരിയർ ചെയുമ്പോൾ പ്രത്യേകം ശ്രദ്ധ കൊടുക്കണം . ഈർപ്പത്തിന്റെ അംശം കൂടുതൽ തങ്ങി നിൽക്കുന്ന ഭാഗമായത് കൊണ്ട് തന്നെ ജലാംശം പിടിക്കാത്ത വസ്തു വേണം. അവിടെയും   ഏറ്റവും നന്നായി ഉപയോഗിക്കാൻ നല്ലത് തോംസൺ മൾട്ടിവുഡാണ്.

പ്രകൃതി സൗഹാർദ്ദം ഉറപ്പാക്കുന്നു

വൈവിധ്യമാര്‍ന്ന ജീവിഘടകങ്ങള്‍ അധിവസിക്കുന്നതാണ് നമ്മുടെ പ്രകൃതി. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും ഉപഭോഗവും കൂടാതെ നമ്മുക്ക് നിലനില്ക്കാനാവില്ല. എന്നാല്‍ നമ്മുടെ സ്വാർത്ഥതയ്ക്ക് വേണ്ടി പലപ്പോഴും  പ്രകൃതിയെ നമ്മൾ തന്നെ നശിപ്പിക്കുകയാണ്.  നിർമാണ ആവശ്യങ്ങൾക്കായി അമിതമായി മരങ്ങൾ മുറിക്കുന്നത് വഴി താപനിലയിലെ വ്യത്യാസത്തിനും പ്രകൃതി ക്ഷോഭങ്ങൾക്കും വഴി ഒരുക്കുന്നു. ഇവിടെയാണ്  തോംസൺ മൾട്ടിവുഡ് പൂർണമായും പ്രകൃതി സൗഹാർദ്ദം ഉറപ്പാക്കുന്നത്. പൂർണമായും പ്രകൃതിയോട് ചേർന്ന് നില്‍ക്കുന്നതും മലനീകരണം ഇല്ലാത്തതുമായ നോൺ നാച്ചുറൽ വുഡാണ് തോംസൺ മൾട്ടിവുഡ്.


തോംസൺ മൾട്ടിവുഡ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


1)ഓരോ ഷീറ്റിന്റെയും ഏതെങ്കിലും ഒരു വശത്ത് തോംസൺ മൾട്ടിവുഡ് ബ്രാൻഡ് ഫിലിം സ്റ്റിക്കർ ഉള്ളത് ഉറപ്പാക്കുക

2)മൾട്ടിവുഡ് ഷീറ്റുകളിൽ തോംസൺ അക്ഷരശൈലിയിൽ എഴുതിയ മൾട്ടിവുഡ് , ഇക്കോപ്ലസ്, ഗ്രീൻവുഡ്‌ ലോഗോകൾ ഉള്ളത് ഉറപ്പാക്കുക

3)തോംസൺ മുൾട്ടിവുഡിനോടൊപ്പം ഡീലറുടെ ജി.എസ്. ടി ഇൻവോയ്‌സ്‌ വാങ്ങാൻ മറക്കാതിരിക്കുക.

4)എല്ലായിപ്പോഴും അംഗീകൃത ഡീലർമാരിൽ നിന്ന് മാത്രം തോംസൺ മൾട്ടിവുഡ് വാങ്ങുക.


കൂടുതല്‍ വിവരങ്ങൾക്ക് സന്ദർശിക്കുക: www.multiwood.in