നികുതികള്‍ ഉള്‍പ്പടെ ഇക്കണോമി ക്ലാസില്‍ 5,299 രൂപയും ബിസിനസ് ക്ലാസില്‍ 21,999 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്ക് വിസ്താര പ്രതിദിന വിമാനസര്‍വീസ് ആരംഭിക്കുന്നു. 2019 നവംബര്‍ ഒന്‍പത് മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. 

വിസ്താര അതിവേഗം വിപുലീകരിക്കുന്ന ശൃംഖലയിലേക്ക് തിരുവനന്തപുരത്തെ കൂടി ഉള്‍പ്പെടുത്തി. കൊച്ചിക്ക് ശേഷം കേരളത്തിലേക്കുളള വിസ്താരയുടെ രണ്ടാമത്തെയും ശൃംഖലയിലെ 33 മത്തെ ലക്ഷ്യസ്ഥാനമായി തിരുവനന്തപുരത്തെ നിശ്ചയിച്ചു. നികുതികള്‍ ഉള്‍പ്പടെ ഇക്കണോമി ക്ലാസില്‍ 5,299 രൂപയും ബിസിനസ് ക്ലാസില്‍ 21,999 രൂപയുമാണ് ടിക്കറ്റ് നിരക്ക്.