Asianet News MalayalamAsianet News Malayalam

ഊബർ ദക്ഷിണേഷ്യ പ്രസിഡന്റായി പ്രഭ്ജീത് സിങിനെ നിയമിച്ചു

മുന്‍ എഞ്ചിനീയറിങ് ഡയറക്ടര്‍ വിധ്യ ദുത്തലൂരൂവിനെ കസ്റ്റമര്‍ കെയര്‍ പ്ലാറ്റ്‌ഫോമിന്റെ ആഗോള എഞ്ചിനീയറിങ് മേധാവിയായും ഊബർ നിയമിച്ചു.
 

Uber appoints Prabhjeet Singh as south India head
Author
New Delhi, First Published Jul 16, 2020, 6:55 PM IST

ദില്ലി: ഊബര്‍ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റായി പ്രഭ്ജീത് സിങിനെ നിയമിച്ചു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ കമ്പനിയുടെ അടുത്തഘട്ടം വളര്‍ച്ചയെ മുന്നില്‍ കണ്ടാണ് പുതിയ നിയമനം.

ഊബര്‍ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും പ്രസിഡന്റായി പ്രഭ്ജീതിനെ പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്. തങ്ങളുടെ ഏറ്റവും വേഗത്തില്‍ വളരുന്ന തന്ത്രപ്രധാനമായ വിപണിയാണ് ഈ മേഖല. താഴെത്തട്ടു മുതല്‍ ഊബറിനെ വളര്‍ത്തി റൈഡ് ബിസിനസില്‍ മുന്നിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചയാളാണ് പ്രഭ്ജീത്തെന്നും ഏഷ്യാ പസിഫിക്ക് റീജണല്‍ ജനറല്‍ മാനേജര്‍ പ്രദീപ് പരമേശ്വരന്‍ പറഞ്ഞു.

ഇന്ത്യയിലും ദക്ഷിണേഷ്യ മുഴുവനായും ഊബറിനെ നയിക്കാനുള്ള ഉത്തരവാദിത്വം ഏല്‍പ്പിച്ചതില്‍ സന്തോഷമുണ്ടെന്നും സമൂഹത്തിന്റെ സുരക്ഷ, സുസ്ഥിരത, സേവനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുമെന്നും പ്രഭ്ജീത് സിങ് പറഞ്ഞു. ഐഐടി ഖരക്പൂര്‍, ഐഐഎം പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പ്രഭ്, 2015 ഓഗസ്റ്റിലാണ് മക്കിന്‍സെ ആന്‍ഡ് കമ്പനിയില്‍ നിന്നും ഊബറിലെത്തിയത്. 

ദക്ഷിണേഷ്യന്‍ മുന്‍ പ്രസിഡന്റ് പ്രദീപ് പരമേശ്വരന്‍ ഇപ്പോള്‍ എപിഎസി റീജണല്‍ ജനറല്‍ മാനേജരാണ്. മുന്‍ എഞ്ചിനീയറിങ് ഡയറക്ടര്‍ വിധ്യ ദുത്തലൂരൂവിനെ കസ്റ്റമര്‍ കെയര്‍ പ്ലാറ്റ്‌ഫോമിന്റെ ആഗോള എഞ്ചിനീയറിങ് മേധാവിയായും ഊബർ നിയമിച്ചു.
 

Follow Us:
Download App:
  • android
  • ios