കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ, ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ അ‍ഞ്ച് വിക്കറ്റ് നഷ്ടത്തിൽ 264 റണ്‍സ് എന്ന നിലയിലാണ്. 42 റൺസ് എടുത്ത ഹനുമാ വിഹാരിയും 27 റൺസുമായി റിഷഭ് പന്തുമാണ് ക്രീസിൽ ഉള്ളത്. 76 റൺസ് എടുത്ത നായകൻ വിരാഡ് കൊലിയാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ. പുജാര ആറും രാഹുല്‍ 13ഉം രഹാനെ 24ലും മായങ്ക് 55ഉം റൺസെടുത്ത് പുറത്തായി.

വെസ്റ്റ് ഇൻ‍ഡീസ് നിരയിൽ, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോൺസൺ ഹോൾഡർ മികച്ച പ്രകടനം കാഴ്ചവച്ചു. നിർണായക സമയങ്ങളിൽ സുപ്രധാന വിക്കറ്റുകൾ വീഴ്ത്തി കളി പൂർണമായും ഇന്ത്യയുടെ വരുതിൽ ആക്കാതിരിക്കാൻ ഹോൾഡറിന് കഴിഞ്ഞു. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 

നേരത്തെ, ഒന്നാം ടെസ്റ്റില്‍ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. വിന്‍ഡീസ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഷായ് ഹോപ്പ്, മിഗ്വല്‍ കമ്മിന്‍സ് എന്നിവരെ ഒഴിവാക്കി. ജഹ്മര്‍ ഹാമില്‍ട്ടണ്‍, റകീം കോണ്‍വാള്‍ എന്നിവരാണ് ടീമിലുള്‍പ്പെട്ട താരങ്ങള്‍.