എന്നാല്‍ ശുഭ്മാന്‍ ഗില്‍ ഒരറ്റത്ത് ഉറച്ചു നിന്ന് സെഞ്ചുറി നേടുകയും ഗില്‍ പുറത്തായശേം മൂന്നര വര്‍ഷത്തിനിടെ തന്‍റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയുമായി വിരാട് കോലി കടിഞ്ഞാണ്‍ ഏറ്റെടുക്കുകയും ചെയ്തതോടെ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായി.
അഹമ്മദാബാദ്: അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയും ഒന്നാം ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ നേടുകയും ചെയ്തതോടെ ആരാധര്‍ കടുത്ത ആശങ്കയിലായിരുന്നു. ആദ്യ മൂന്ന് ടെസ്റ്റിലും വലിയ സ്കോര്‍ നേടാനാവാതിരുന്ന ഇന്ത്യന്‍ ടോപ് ഓര്‍ഡറിന് അഹമ്മദാബാദിലും പിഴക്കുമോ എന്നതായിരുന്നു ആരാധകരുടെ ആശങ്ക. ഓപ്പണിംഗ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം 74 റണ്‍സിന്‍റെ കൂട്ടുക്കെട്ടുയര്‍ത്തിയശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങിയത് ഇന്ത്യയുടെ ആശങ്ക കൂട്ടുകയും ചെയ്തു.
എന്നാല്‍ ശുഭ്മാന്‍ ഗില്‍ ഒരറ്റത്ത് ഉറച്ചു നിന്ന് സെഞ്ചുറി നേടുകയും ഗില്‍ പുറത്തായശേം മൂന്നര വര്‍ഷത്തിനിടെ തന്‍റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയുമായി വിരാട് കോലി കടിഞ്ഞാണ്‍ ഏറ്റെടുക്കുകയും ചെയ്തതോടെ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായി. ഇതോടെ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ നേടിയ 480 റണ്‍സ് ഇന്ത്യ അനായാസം മറികടന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ഗില്‍ -രോഹിത് സഖ്യം 74 റണ്‍സടിച്ചപ്പോള്‍ രണ്ടാം വിക്കറ്റില്‍ പൂജാര-ഗില്‍ സഖ്യം 113 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പൂജാര മടങ്ങിയശേഷം ക്രീസിലെത്തിയ വിരാട് കോലിക്കൊപ്പം ഗില്‍ 58 റണ്‍സിന്‍റെ കൂട്ടുകെട്ടില്‍ പങ്കാളിയായി. ഗില്‍ മടങ്ങിയശേഷം ക്രീസിലെത്തിയ ജഡേജക്കൊപ്പം വിരാട് കോലി 64 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ശ്രീകര്‍ ഭരതിനൊപ്പം 84 റണ്‍സും അക്സര്‍ പട്ടേലിനൊപ്പം പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ വീണ്ടുമൊരു അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലും കോലി പങ്കാളിയായി. ഇതോടെ ആദ്യ ആറ് വിക്കറ്റിലും അന്ത്യ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി. ടെസ്റ്റില്‍ആദ്യമായാണ് ഇന്ത്യ ആറ് വിക്കറ്റിലും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തുന്നത്. ടെസ്റ്റ് ചരിത്രത്തില്‍ തന്നെ ഇത് മൂന്നാം തവണ മാത്രമാണ് ഒരു ടീം ആദ്യ ആറ് വിക്കറ്റിലും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കുന്നത്.
1960ല്‍ വെസ്റ്റ് ഇന്‍ഡീസിനെതരെ ഓസ്ട്രേലിയയും 2015ല്‍ ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാനുമാണ് ഇന്ത്യക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ടീമുകള്‍.
