ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനം റിഷഭ് പന്ത് പുറത്തായപ്പോള്‍ ആറാമനായിട്ടായിരുന്നു സര്‍ഫറാസ് ക്രീസിലെത്തേണ്ടിയിരുന്നത്.

മുംബൈ: ന്യൂസിലന്‍ഡിനെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ സര്‍ഫറാസ് ഖാനെ എട്ടാം നമ്പറില്‍ ബാറ്റിംഗിനിറക്കിയ ഇന്ത്യയുടെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. സ്പിന്നിനെ നനന്നായി കളിക്കാനറിയുന്ന സര്‍ഫറാസിനെ എട്ടാമനായി ഇറക്കാനുള്ള ഇന്ത്യയുടെ തീരുമാനം ആന മണ്ടത്തരമായെന്ന് മഞ്ജരേക്കര്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു.

തന്‍റെ ആദ്യ മൂന്ന് ടെസ്റ്റില്‍ മൂന്ന് അര്‍ധസെഞ്ചുറിയും ബെംഗളൂരു ടെസ്റ്റില്‍ 150 റണ്‍സും നേടിയ ബാറ്ററാണ് സര്‍ഫറാസ് ഖാന്‍. സ്പിന്നര്‍മാരെ മികച്ച രീതിയില്‍ കളിക്കാന്‍ കഴിയുന്ന താരം. എന്നാല്‍ ക്രീസില്‍ ഇടം കൈ-വലം കൈ ബാറ്റര്‍മാരുടെ സാന്നിധ്യം ഉറപ്പാക്കാനായി അവനെ എട്ടാം നമ്പറിലിറക്കിയത് ആന മണ്ടത്തരെമെന്നേ പറയാനാവു. ഇന്ത്യയുടേത് മോശം തീരുമാനമായിരുന്നുവെന്നും മഞ്ജരേക്കര്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു.

സഞ്ജുവിന്‍റെ വിശ്വസ്തൻ ചെന്നൈയുടെ 'ഡാഡ്സ് ആര്‍മി'യിലേക്ക്, ഐപിഎൽ ലേലത്തിൽ ആർ അശ്വിനെ തിരിച്ചെത്തിക്കാൻ ചെന്നൈ

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനം റിഷഭ് പന്ത് പുറത്തായപ്പോള്‍ ആറാമനായിട്ടായിരുന്നു സര്‍ഫറാസ് ക്രീസിലെത്തേണ്ടിയിരുന്നത്. എന്നാല്‍ ഈ സമയം ശുഭ്മാന്‍ ഗില്ലാണ് ക്രീസിലെന്നതിനാല്‍ ഇടം കൈയന്‍ സ്പിന്നറായ അജാസ് പട്ടേലിനെയും ലെഗ് സ്പിന്നറായ ഇഷ് സോധിയെയും പ്രതിരോധിക്കാനായി ഇടം കൈയനായ രവീന്ദ്ര ജഡേജയെ ആണ് ഇന്ത്യ ഇറക്കിയത്. ഇടം കൈ-വലം കൈ ബാറ്ററുടെ സാന്നിധ്യം ഉറപ്പുവരുത്താനായിരുന്നു ഇത്.

Scroll to load tweet…

എട്ടാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സര്‍ഫറാസ് ആകട്ടെ നാലു പന്ത് മാത്രം നേരിട്ട് അജാസ് പട്ടേലിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന് ക്യാച്ച് സമ്മാനിച്ച് റണ്ണൊന്നുമെടുക്കാതെ പുറത്തായി. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായ സര്‍ഫറാസ് പരമ്പരയില്‍ രണ്ടാം തവണയാണ് പൂജ്യത്തിന് പുറത്താവുന്നത്. രണ്ടാം ടെസ്റ്റില്‍ രാഹുലിന് പകരം പ്ലേയിംഗ് ഇലവനില്‍ കളിച്ച സര്‍ഫറാസ് 9, 11 റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്തത്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക