അതുപോലെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുമ്പോഴുള്ള മറ്റൊരു തടസം വിദേശ പരമ്പരകള്‍ കളിക്കുമ്പോള്‍ ടീമിന്‍റെ ഫസ്റ്റ് ഇലവനില്‍ എന്‍റെ പേരുണ്ടാവാറില്ലെന്നതാണ്. അത് മുന്‍ താരങ്ങള്‍ അടക്കമുള്ള പലരും പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്.
ചെന്നൈ: ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനത്തേക്ക് ഒരിക്കല്‍ പോലും പരിഗണിക്കപ്പെടാത്തതിലെ നിരാശ പരോക്ഷമായി സൂചിപ്പിച്ച് സ്പിന്നര്‍ ആര്‍ അശ്വിന്‍. അമിതമായി ചിന്തിച്ചുകൂട്ടുന്നയാളെന്ന വിളിപ്പേരാണ് തനിക്ക് വിനയായതെന്ന് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അശ്വിന്‍ പറഞ്ഞു. ഒരുപാട് ആളുകള്‍ എന്നെ അമിതമായി ചിന്തിച്ചുകൂട്ടുന്നയാളെന്ന നിലയില്‍ പ്രചരിപ്പിച്ചിരുന്നു. ശരിയാണ് ഞാന്‍ ഒരുപാട് ചിന്തിച്ചു കൂട്ടാറുണ്ട്. അതിന് പക്ഷെ വ്യക്തമായ കാരണമുണ്ടെന്നും അശ്വിന്‍ പറഞ്ഞു.
എന്തു തന്നെ സംഭവിച്ചാലും അടുത്ത 15-20 മത്സരങ്ങള്‍ നിങ്ങള്‍ ടീമിലുണ്ടാകുമെന്നും ടീമിന്‍റെ നേതൃത്വത്തിന്‍റെ ഭാഗമാണ് നിങ്ങളെന്നും ആരെങ്കിലും എനിക്ക് ഉറപ്പ് നല്‍കിയാല്‍ ഞാന്‍ അമിതമായി ചിന്തിക്കേണ്ട കാര്യമില്ലല്ലോ. പക്ഷെ അടുത്ത രണ്ട് ടെസ്റ്റുകള്‍ക്ക് അപ്പുറം ടീമിലുണ്ടാവുമോ എന്ന് ഉറപ്പില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ചിന്തിക്കും. കാരണം, അതെന്‍റെ യാത്രയാണല്ലോ.
ഏത് സാഹചര്യത്തിലും ആരെയെങ്കിലും അമിതമായി ചിന്തിച്ചു കൂട്ടുന്നയാളെന്ന് ലേബല്‍ ചെയ്യുന്നത് നിതികേടാണ്. കാരണം അയാള്‍ കടന്നുപോകുന്ന വഴികളെക്കുറിച്ച് അയാള്‍ക്ക് മാത്രമെ അറിവുണ്ടാകു. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ക്ക് അതില്‍ വിധിപറയാന്‍ അവകാശമില്ല. ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരിക്കാന്‍ ഇതൊക്കെ കാരണമായിട്ടുണ്ടാകാം.
കാമറൂണ്‍ ഗ്രീന്‍ ജെസിബിയോ; വീണ്ടും ഗള്ളിയില്‍ നിലംപറ്റെ ക്യാച്ച് കോരിയെടുത്തു- വീഡിയോ
അതുപോലെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുമ്പോഴുള്ള മറ്റൊരു തടസം വിദേശ പരമ്പരകള്‍ കളിക്കുമ്പോള്‍ ടീമിന്‍റെ ഫസ്റ്റ് ഇലവനില്‍ എന്‍റെ പേരുണ്ടാവാറില്ലെന്നതാണ്. അത് മുന്‍ താരങ്ങള്‍ അടക്കമുള്ള പലരും പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. നായകസ്ഥാനത്തേക്ക് എന്‍റെ പേര് പരിഗണിക്കുമ്പോള്‍ അതും ഒരുപക്ഷെ എനിക്ക് മുന്നില്‍ തടസമായിട്ടുണ്ടാകാം. വിദേശത്ത് കളിക്കുമ്പോള്‍ ടീമില്‍ എന്‍റെ പേരുണ്ടാകുമോ ഉണ്ടാവില്ലെ എന്നൊന്നും എന്‍റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ലല്ലോ. അതെന്തായാലും ഒരു കാര്യത്തിലും എനിക്ക് പരാതികളില്ല. കഴിഞ്ഞുപോയ ഒരു കാര്യത്തെക്കുറിച്ചും ആലോചിച്ച് വിഷമിച്ചിരിക്കാനും എനിക്ക് സമയമില്ല-അശ്വിന്‍ പറഞ്ഞു.
ഇംഗ്ലണ്ടിലെ ഓവലില്‍ നടന്ന ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിക്കാതിരുന്ന അശ്വിന്‍ ഇപ്പോള്‍ തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനെ നയിക്കുകയാണ്.
