ലോകകപ്പ് ടീമില്‍ ഇഷാന്‍ കിഷനെ രണ്ടാം വിക്കറ്റ് കീപ്പറായാണ് പരിഗണിക്കുന്നത്. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഓപ്പണര്‍മാരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇഷാനെ ഓപ്പണറായി ഇറക്കി ഫിഫ്റ്റി അടിച്ചതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. 

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് നടത്തിയ ബാറ്റിംഗ് പരീക്ഷണങ്ങളെ വിമര്‍ശിച്ച് മുന്‍ താരം ആകാശ് ചോപ്ര.115 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്.അര്‍ധസെഞ്ചുറി നേടിയ കിഷനൊഴികെ മറ്റാരും ഇന്ത്യന്‍ നിരയില്‍ കാര്യമായി തിളങ്ങിയില്ല.

ലോകകപ്പ് ടീമില്‍ ഇഷാന്‍ കിഷനെ രണ്ടാം വിക്കറ്റ് കീപ്പറായാണ് പരിഗണിക്കുന്നത്. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഓപ്പണര്‍മാരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇഷാനെ ഓപ്പണറായി ഇറക്കി ഫിഫ്റ്റി അടിച്ചതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ഇഷാനെ നാലാം നമ്പറിലായിരിക്കും കളിപ്പിക്കേണ്ടി വരിക. പിന്നെ ഓപ്പണറായി ഇറക്കി പരീക്ഷിച്ചതുകൊണ്ട് കാര്യമില്ലല്ലോ.

ലോകകപ്പ് ടീമില്‍ സഞ്ജു വേണോ ഇഷാന്‍ വേണോ എന്ന ചോദ്യം ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന് മുന്നിലുണ്ട്. മധ്യനിരയില്‍ ബാറ്റ് ചെയ്യുന്നയാളായിരിക്കണം രണ്ടാം വിക്കറ്റ് കീപ്പര്‍. ഇഷാന്‍ കിഷന്‍ ഓപ്പണറായി ഇറങ്ങിയാലും കളിക്കുമെന്ന് നമുക്കറിയാം. മധ്യനിരയില്‍ എങ്ങനെ കളിക്കുന്നു എന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ ഇഷാനെ ഓപ്പണറായി ഇറക്കിയ പരീക്ഷണം കൊണ്ട് ഗുണമൊന്നുമില്ല.

അതുപോലെ മൂന്നാം നമ്പറില്‍ സൂര്യകുമാറിനെ ഇറക്കിയ തീരുമാനവും തെറ്റായിപ്പോയി. എന്‍റെ ലോകകപ്പ് ടീമില്‍ സൂര്യയുണ്ട്. പക്ഷെ ആ സ്ഥാനം നിലനിര്‍ത്താന്‍ അദ്ദേഹം റണ്‍സ് നേടേണ്ടതുണ്ട്. സൂര്യ പുറത്തായ രീതി തന്നെ നോക്കുക.ആദ്യം സ്വീപ് ഷോട്ട് കളിച്ചു ബൗണ്ടറി നേടി. വീണ്ടും സ്വീപ് ഷോട്ട് കളിച്ചു ബീറ്റണായി. മൂന്നാം തവണയും സ്വീപ്പ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച് എല്‍ബിഡബ്ല്യു ആവാതെ രക്ഷപ്പെട്ടു.

26 പന്തില്‍ 80*, മുഹമ്മദ് ആമിറിനെപ്പോലും നിലം തൊടാതെ പറത്തി യൂസഫ് പത്താന്‍-വീഡിയോ

എന്നാല്‍ തുടര്‍ച്ചയായ നാലാം പന്തിലും സ്വീപ്പ് ഷോട്ട് കളിച്ച് വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. ഇതൊന്നും വേറെ വേറെ ഓവറുകളിലല്ല സംഭവിച്ചത്. തുടര്‍ച്ചയായ പന്തുകളിലായിരുന്നു. ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പാക്കണമെങ്കില്‍ വരാനിരിക്കുന്ന മത്സരങ്ങളിലെങ്കിലും സൂര്യ മികച്ച പ്രകടനം നടത്തിയേ മതിയാവു എന്നും ആകാശ് ചോപ്ര പറഞ്ഞു.