കാരണം, അവന്‍ കഠിന പരിശീലനം നടത്തുന്നത് ഞാന്‍ പലപ്പേഴും നേരില്‍ കണ്ടിട്ടുണ്ട്. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല, ഇന്ത്യൻ ടീം അവന്‍റെ കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞുവെന്നാണ് തനിക്ക് തോന്നുന്നതെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.
മുംബൈ: ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എ ടീമിനായും റണ്ണടിച്ചു കൂട്ടിയിട്ടും മുബൈയുടെ യുവതാരം സര്‍ഫറാസ് ഖാനെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും ഇനി സര്‍ഫറാസിനെ ടെസ്റ്റ് ടീമിലെടുക്കുമെന്ന് തോന്നുന്നില്ലെന്നും തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര.കാരണം എനിക്കറിയില്ല, പക്ഷെ അവനെ ഇനി ടെസ്റ്റ് ടീമില്‍ എടുക്കുമെന്ന് തോന്നുന്നില്ല. അതെന്നെ വേദനിപ്പിക്കുന്നുണ്ട്.
കാരണം, അവന്‍ കഠിന പരിശീലനം നടത്തുന്നത് ഞാന്‍ പലപ്പേഴും നേരില്‍ കണ്ടിട്ടുണ്ട്. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല, ഇന്ത്യൻ ടീം അവന്‍റെ കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞുവെന്നാണ് തനിക്ക് തോന്നുന്നതെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു. മുമ്പ് പലപ്പോഴും അവനെ ടീമിലെടുക്കാനുള്ള സാഹചര്യമുണ്ടായിരുന്നു. പക്ഷെ ടീം മാനേജ്മെന്‍റ് മറ്റ് പല താരങ്ങളുടെയും പുറകെ പോയി. സൂര്യകുമാര്‍ യാദവിന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം നല്‍കി.ഇത്തവണ ഇംഗ്ലണ്ടിനെതിരെ ധ്രുവ് ജുറെലിന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം നല്‍കി.എന്നിട്ടും അവനെ ഒന്ന് പരിഗണിക്കുക പോലും ചെയ്തില്ല. ഇനി അത് ചെയ്യുമെന്നും തോന്നുന്നില്ല-ആകാശ് ചോപ്ര പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റിലും രഞ്ജി ട്രോഫിയിലും റണ്ണടിച്ചു കൂട്ടിയിട്ടും സര്‍ഫറാസ് ഖാനെ ടെസ്റ്റ് ടീമിലെടുക്കാത്തതിനെതിരെ മുമ്പും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സര്‍ഫറാസിന്‍റെ തടിയും ഫിറ്റ്നെസ് ഇല്ലായ്മയുമാണ് പ്രശ്നമെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇത്തവണ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴും സെലക്ടര്‍മാര്‍ സര്‍ഫറാസിനെ തഴഞ്ഞു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇംഗ്ലണ്ട് എ ടീമിനെതിരെ നടക്കുന്ന ദ്വിദിന സന്നാഹ മത്സരത്തില്‍ 96 റണ്‍സടിച്ചാണ് സര്‍ഫറാസ് ഇതിന് മറുപടി നല്‍കിയത്. ഇംഗ്ലണ്ടിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിലും സര്‍ഫറാസ് ഇടം പിടിച്ചിട്ടുണ്ട്.
