ഞങ്ങളുടെ കാലത്തെ ഏറ്റവും മികച്ച കളിക്കാരനും ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും പ്രചോദനാത്മക വ്യക്തിയുമായ, താങ്കള്‍ക്ക് ഇതുവരെ ചെയ്ത കാര്യങ്ങളിലും ആര്‍സിബിക്കായി ചെയ്ത കാര്യങ്ങളിലും തീര്‍ച്ചയായും അഭിമാനിക്കാം സഹോദരാ, നമ്മുടെ ബന്ധം ക്രിക്കറ്റിനുമപരിയാണ്. അത് എക്കാലത്തും അങ്ങനെയായിരിക്കും എന്നായിരുന്നു കോലിയുടെ ട്വീറ്റ്.

ബാംഗ്ലൂര്‍: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ ബി ഡിവില്ലിയേഴ്സിന്(AB de Villiers) വികാരനിര്‍ഭരമായ യാത്രാക്കുറിപ്പെഴുതി ഇന്ത്യന്‍ നായകന്‍ വിരാട് കോലി(Virat Kohli ). ഇതുകേട്ട് എന്‍റെ ഹൃദയം നുറുങ്ങുന്നു, പക്ഷെ എനിക്കറിയാം എപ്പോഴത്തെയുംപോലെ താങ്കള്‍ വ്യക്തിപരമായും കുടുംബത്തിനുവേണ്ടിയും ഏറ്റവും മികച്ച തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന്. സ്നേഹം,

ഞങ്ങളുടെ കാലത്തെ ഏറ്റവും മികച്ച കളിക്കാരനും ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും പ്രചോദനാത്മക വ്യക്തിയുമായ, താങ്കള്‍ക്ക് ഇതുവരെ ചെയ്ത കാര്യങ്ങളിലും ആര്‍സിബിക്കായി ചെയ്ത കാര്യങ്ങളിലും തീര്‍ച്ചയായും അഭിമാനിക്കാം സഹോദരാ, നമ്മുടെ ബന്ധം ക്രിക്കറ്റിനുമപരിയാണ്. അത് എക്കാലത്തും അങ്ങനെയായിരിക്കും എന്നായിരുന്നു കോലിയുടെ ട്വീറ്റ്.

Scroll to load tweet…

ആര്‍സിബിക്കായി താങ്കള്‍ എല്ലാം നല്‍കി. അതെന്‍റെ ഹൃദയത്തിലുണ്ടെന്ന് എനിക്കറിയാം. ആര്‍സിബിക്കും എനിക്ക് വ്യക്തിപരമായും താങ്കള്‍ എന്താണെന്ന് വാക്കുകള്‍കൊണ്ട് വിശേഷിപ്പിക്കാനാവില്ല. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ താങ്കള്‍ക്കുവേണ്ടി ഉയരുന്ന ആര്‍പ്പുവിളികള്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് നഷ്ടമാവും, ഒപ്പം താങ്കളോടൊപ്പമുള്ള കളിയും സഹോദരാ. ഞാന്‍ താങ്കളെ സ്നേഹിക്കുന്നു. G.O.A.T എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ കോലി കുറിച്ചത്.

View post on Instagram

ഐപിഎല്ലില്‍ 2011ല്‍ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ഭാഗമായ ഡിവില്ലിയേഴ്സ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതുവരെ ആര്‍സിബിക്കൊപ്പം തുടര്‍ന്നു. ആര്‍സിബി കുപ്പായത്തില്‍ 156 മത്സരങ്ങള്‍ കളിച്ച ഡിവില്ലിയേഴ്സ് 4491 റണ്‍സ് നേടി. ഐപിഎല്‍ മെഗാ താരലേലലത്തിന് മുന്നോടിയായി നിലനിര്‍ത്തേണ്ട താരങ്ങളുടെ പട്ടിക ടീമുകള്‍ തയാറാക്കുന്നതിനിടെയാണ് 37കാരനായ ഡിവില്ലിയേഴ്സിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം.

ക്രിക്കറ്റിലെ അതിമാനുഷനായിരിക്കുമ്പോഴും ആര്‍സിബിക്കുവേണ്ടി ഐപിഎല്‍ കിരീടം നേടാനായില്ലെന്ന ദു:ഖം ബാക്കിയാക്കിയാണ് ഡിവില്ലിയേഴ്സ് വിടപറയുന്നത്.