തകര്‍ത്തടിച്ച് തുടക്കം മത്സരത്തിന്റെ ആദ്യ ഓവർ മുതൽ തന്നെ ആക്രമണ ബാറ്റിംഗാണ് ഹൈദരാബാദ് പുറത്തെടുത്തത്. അഭിഷേകും ഹെഡും തകര്‍ത്തടിച്ചതോടെ വെറും 4.1 ഓവറിൽ ടീം സ്കോർ 50 കടന്നു.

കൊൽക്കത്ത: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 227 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെടുത്തു. 35 പന്തില്‍ 52 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസനാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍.അഭിഷേക് ശര്‍മ 21 പന്തില്‍ 48 റണ്‍സെടുത്തപ്പോള്‍ മറ്റൊരു ഓപ്പണറായ ട്രാവിസ് ഹെഡ് 21 പന്തില്‍ 46 റണ്‍സെടുത്തു. കൊല്‍ക്കത്തക്കായി ബ്ലെസിംഗ് മുസറബാനി നാലും വൈഭവ് അറോറയും രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

Add Asianetnews as a Preferred SourcegooglePreferred

തകര്‍ത്തടിച്ച് തുടക്കം മത്സരത്തിന്റെ ആദ്യ ഓവർ മുതൽ തന്നെ ആക്രമണ ബാറ്റിംഗാണ് ഹൈദരാബാദ് പുറത്തെടുത്തത്. അഭിഷേകും ഹെഡും തകര്‍ത്തടിച്ചതോടെ വെറും 4.1 ഓവറിൽ ടീം സ്കോർ 50 കടന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 5.4 ഓവറില്‍ 82 റണ്‍സെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്. തുടക്കത്തില്‍ ഹെഡ് തകര്‍ത്തടിച്ചപ്പോള്‍ പിന്നീട് അഭിഷേക് ആക്രമണം നയിച്ചു. ട്രാവിസ് ഹെഡിനെ മടക്കിയ കാര്‍ത്തിക് ത്യാഗിയാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാം നമ്പറിലെത്തിയ ക്യാപ്റ്റൻ ഇഷാന്‍ കിഷനും തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടിയതോടെ ഹൈദരാബാദ് 7.4 ഓവറില്‍ 100 കടന്നു.

View post on Instagram

തുടക്കത്തിലെ തകര്‍ത്തടിക്ക് ശേഷം ഇഷാന്‍ കിഷനെ(9 പന്തില്‍ 14)മടക്കിയ മുസറബാനി ഹൈദരാബാദിന് രണ്ടാം പ്രഹരമേല്‍രപ്പിച്ചു. പിന്നാലെ അര്‍ധസെഞ്ചുറിക്ക് അരികെ അഭിഷേകിനെയും വീഴ്ത്തി മുസറബാനി ഇരട്ടപ്രഹരമേല്‍പ്പിച്ചു. അനികേത് വര്‍മയെ(1) അനുകൂല്‍ റോയ് പുറത്താക്കിയതോടെ 111-1ല്‍ നിന്ന് 118-54ലേക്ക് ഹൈദരാബാദ് കൂപ്പുകുത്തി. പിന്നീട് ഹെന്‍റിച്ച് ക്ലാAbhishek,സനും നിതീഷ് കുമാര്‍ റെഡ്ഡിയും(24 പന്തില്‍ 39) ചേര്‍ന്നാണ് ഹൈദരാബാദിനെ 200 കടത്തിയത്. കൊല്‍ക്കത്തക്കായി തന്‍റെ ആദ്യ ഓവറില്‍ തന്നെ 25 റണ്‍സ് വഴങ്ങിയ വരുണ്‍ ചക്രവര്‍ത്തി രണ്ടോവറില്‍ 31 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക