യുഎഇയില്‍ നടത്താനായിരുന്നു ഏറ്റവുമാദ്യം തീരുമാനിച്ചത്. എന്നാല്‍ ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ തീരുമാനിച്ചതോടെ പരമ്പര ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു. 

ദുബായ്: അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയുടെ വേദി വീണ്ടും മാറ്റി. ശ്രീലങ്കയില്‍ നടത്താനിരുന്ന മത്സരം പാകിസ്ഥാനിലേക്കാണ് മാറ്റിയത്. യുഎഇയില്‍ നടത്താനായിരുന്നു ഏറ്റവുമാദ്യം തീരുമാനിച്ചത്. എന്നാല്‍ ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ തീരുമാനിച്ചതോടെ പരമ്പര ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പാകിസ്ഥാനില്‍ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. മൂന്ന് ഏകദിന മത്സരങ്ങളാണ് പരന്പരയിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാബൂളില്‍ നിന്ന് ശ്രീലങ്കയില്‍ എത്തിപ്പെടാനുള്ള പ്രയാസമാണ് പരമ്പര പാകിസ്ഥാനിലേക്ക് മാറ്റാന്‍ പ്രേരണയായത്. അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്ത ശേഷം ശ്രീലങ്കയിലേക്ക് വിമാനസര്‍വീസ് ആരംഭിച്ചിട്ടില്ല. മാത്രമല്ല, ശ്രീലങ്ക കൊവിഡ് കേസുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

ഈ ആഴ്ച്ചയുടെ അവസാനം അഫ്ഗാനിസ്താന്‍ പാകിസ്ഥാനിലെത്തും. എന്നാല്‍ മത്സരവേദിയുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. സെപ്റ്റംബര്‍ മൂന്നിനാണ് പരമ്പര ആരംഭിക്കുക.