മോശം തുടക്കമായിരുന്നു ബംഗ്ലദേശിന്. 6.2 ഓവറില്‍ തന്നെ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 28 എന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നീട് 10.3 ഓവറില്‍ അഞ്ചിന് 53 എന്ന നിലയിലായി. മുന്‍നിരയില്‍ പുറത്തായ അഞ്ച് താരങ്ങളില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്.
ഷാര്‍ജ: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് 128 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റ വീതം നേടിയ റാഷിദ് ഖാനും മുജീബ് ഉര്‍ റഹ്മാനും തകര്‍ക്കുകയായിരുന്നു. 48 റണ്‍സ് നേടിയ മൊസദെക് ഹുസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഇന്ന് ജയിച്ചാല്‍ അഫ്ഗാന് സൂപ്പര്‍ ഫോറിലെത്താം. ആദ്യ മത്സരത്തില്‍ അവര്‍ ശ്രീലങ്കയെ തോല്‍പ്പിച്ചിരുന്നു. ബംഗ്ലാദേശിന്റെ ആദ്യ മത്സരമാണിത്.
മോശം തുടക്കമായിരുന്നു ബംഗ്ലദേശിന്. 6.2 ഓവറില്‍ തന്നെ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 28 എന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നീട് 10.3 ഓവറില്‍ അഞ്ചിന് 53 എന്ന നിലയിലായി. മുന്‍നിരയില്‍ പുറത്തായ അഞ്ച് താരങ്ങളില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. മുഹമ്മദ് നെയിം (6), അനാമുല്‍ ഹഖ് (5), ഷാക്കിബ് അല്‍ ഹസന്‍ (11), മുഷ്ഫിഖുര്‍ റഹീം (1), അഫീഫ് ഹുസൈന്‍ (12) എന്നിവരാണ് പുറത്തായ താരങ്ങള്‍.
മധ്യനിരയില്‍ മഹ്മുദുളള (25) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൊസദെക്കിന്റെ ഇന്നിംഗ്‌സാണ് ബംഗ്ലാദേശിനെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. മെഹ്ദി ഹസനാണ് (14) പുറത്തായ മറ്റൊരു താരം. മുഹമ്മദ് സെയ്ഫുദ്ദീന്‍ (0) പുറത്താവാതെ നിന്നു.
അഫ്ഗാനിസ്ഥാന്‍: ഹസ്രത്തുള്ള സസൈ, റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, കരിം ജനത്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, അഹ്മതുള്ള ഒമര്‍സായ്, നവീന്‍ ഉല്‍ ഹഖ്, മുജീബ് ഉര്‍ റഹ്മാന്‍, ഫസല്‍ഹഖ് ഫാറൂഖി.
ബംഗ്ലാദേശ്: മുഹമ്മദ് നെയിം, അനാമുല്‍ ഹഖ്, ഷാക്കിബ് അല്‍ ഹസന്‍, അഫീഫ് ഹുസൈന്‍, മുഷ്ഫിഖുര്‍ റഹീം, മൊസദെക് ഹുസൈന്‍, മഹ്മുദുള്ള, മെഹെദി ഹസന്‍, മുഹമ്മദ് സെയ്ഫുദ്ദീന്‍, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ അഹമ്മദ്.
